Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
ബുധന്റെ കുംഭം രാശി സംക്രമണം: അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍: ധനനേട്ടം 3 രാശിക്ക്
ബുധന്റെ കുംഭം രാശി സംക്രമണം ഫെബ്രുവരി 27-ന് സംഭവിക്കുന്നു. ഈ സമയം അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. ജ്യോതിഷ പ്രകാരം ഓരോ നിശ്ചിത സമയത്തും ഗ്രഹങ്ങള്‍ സമയം മാറുന്നു. അതിന്റെ രാശി ചക്രത്തില്‍ മാറ്റം സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നു. മനുഷ്യന്റെ ജീവിതത്തില്‍ ഈ ഗ്രഹരാശി മാറ്റങ്ങള്‍ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. ചിലരില്‍ ഈ ഗ്രഹമാറ്റം അനുകൂല ഫലങ്ങള്‍ നല്കുമ്പോള് ചിലരിലാകട്ടെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഫെബ്രുവരി 27-നാണ് ബുധന്‍ കുംഭം രാശിയില്‍ പ്രവേശിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം ഓരോ രാശിയിലും മാറ്റം സംഭവിക്കുന്നു.

ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. ഗ്രഹത്തിന്റെ ചലനമാറ്റം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഫെബ്രുവരി 27-ന് ബുധന്‍ കുംഭം രാശിയില്‍ പ്രവേശിക്കാന്‍ പോവുന്നു. എല്ലാ രാശിക്കാരിലും ഇതിന്റെ സ്വാധീനം ഉണ്ടാവുമെങ്കിലും ജീവിതത്തില്‍ ചില രാശിക്കാരെ ഇത്തരം മാറ്റങ്ങള്‍ അനുകൂലമായി ബാധിക്കുന്നു. അവര്‍ പ്രതീക്ഷിക്കാത്ത മാറ്റം ജീവിതത്തില്‍ ഉണ്ടാവും. ധനപരമായി നിരവധി അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കുംഭം രാശിയിലെ ബുധന്റെ രാശി മാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതീക്ഷിക്കാത്ത ഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം തൊഴില്‍, ജോലി, ബിസിനസ്, സാമ്പത്തികം എന്നിവയെയാണ് ബാധിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവുംസ മാധാനവും കൊണ്ട് വരുന്നതിന് സാധിക്കുന്നു. ബുധന്റെ രാശി മാറ്റത്തില്‍ പത്താം ഭാവത്തിലാണ് ഇവരില്‍ സംക്രമണം നടക്കുന്നത്. ഈ സമയത്ത് ചെയ്യുന്ന ജോലിയും ബിസിനസും എല്ലാം വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയം ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് പുരോഗമിക്കുകയും അതിലൂടെ ജീവിതത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാവുകയും ചെയ്യുന്നു. ജോലിയുള്ളവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രമോഷന്, ശമ്പള വര്‍ദ്ധനവ് എന്നിവക്ക് സാധ്യതയുണ്ട്. നിങ്ങള്‍ ജോലി ചെയ്യുന്ന രീതിയിലും അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം ശുഭകരമായ നിരവധി ഫലങ്ങള്‍ നല്കുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും വളരെയധികം അനുകൂല മാറ്റങ്ങളും നല്കുന്നു. ഈ രാശി മാറ്റം നിങ്ങളുടെ ഏഴാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പങ്കാളിയുമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. വിവാഹ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പങ്കാളിയുമായി ചേര്‍ന്ന് ചെയ്യുന്ന ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

ചിങ്ങം രാശി
ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ സന്തോഷവും സമാധാനവും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു. ലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ പലതിനേയും സ്വാധീനിക്കുന്നു. വിജയകരമായ ബിസിനസില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ എത്തുന്നു. എപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഫെബ്രുവരി 27 മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ ശുക്രനുദിക്കും എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവുന്നില്ല.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം വളരെയധികം പ്രയോജനകരമായി മാറുന്നു. ഈ സംക്രമത്തിന്റെ ഫലമായി നിങ്ങളുടെ രണ്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ പണത്തിന്റേയും സമ്പത്തിന്റേയും സമയമാണ്. ഇതില്‍ നിങ്ങള്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്കുള്ള എല്ലാ പ്രതിസന്ധികളും മാറുന്നു. ഇത് കൂടാതെ പണത്തിന്റെ സ്ഥാനത്ത് പെട്ടെന്ന് തന്നെ പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുകയും ചെയ്യുന്നു.

മകരം രാശി
ഏത് തീരുമാനങ്ങള്‍ എടുക്കുമ്പോഴും നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പണവുമായി ബന്ധപ്പെട്ട് എടുക്കുന്ന എല്ലാ തീരുമാനവും നിങ്ങളില്‍ സന്തോഷം നല്‍കുന്നതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. വെച്ചടി വെച്ചടി കയറ്റം ബിസിനസില്‍ ഉണ്ടാവുന്നു. പഴയ നിക്ഷേപങ്ങളില്‍ നിന്നുള്ള സാമ്പത്തിക ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഫെബ്രുവരി 27-ന് ശേഷം നിങ്ങള്‍ക്ക് ഒരു കാര്യത്തിലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും മികച്ചതായിരിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications