Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ബുധന്‍, ശുക്രന് ഗ്രഹമാറ്റം; ശിവരാത്രിയോടെ ജീവിതം മാറിമറിയുന്ന 5 രാശി, രാജയോഗ കാലം
ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറുകയും ഗ്രഹസംയോജനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തവണ മഹാശിവരാത്രി ദിനത്തില്‍ ശുക്രനും ബുധനും രാശി മാറാന്‍ പോകുന്നു. ഈ ദിവസം ശുക്രന് കുംഭം രാശിയിലും ബുധന്‍ മീനരാശിയിലും സഞ്ചരിക്കുന്നു. ഈ സംക്രമം മൂലം കുംഭം രാശിയില്‍ ശുക്രന്, സൂര്യന്, ശനി എന്നീ ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും.
കൂടാതെ മീനരാശിയില്‍ രാഹു, ബുധന്‍ എന്നിവയുടെ സംയോഗവും ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ മഹാശിവരാത്രിക്ക് ശേഷം 5 രാശിക്കാര്‍ക്ക് ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് തൊഴില്‍പരമായും കുടുംബപരമായ കാര്യങ്ങളിലും വളരെയധികം നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന് ബുധന്‍ സംക്രമത്തിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
മഹാശിവരാത്രി ദിനത്തില്‍, ഇടവം രാശിക്കാരുടെ പത്ത്, പതിനൊന്ന് ഭാവങ്ങളില്‍ ശുക്രനും ബുധനും മാറാന്‍ പോകുന്നു. ശുക്രനും ബുധനും ചേര്‍ന്ന് ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് മുമ്പത്തേതിനേക്കാള്‍ വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഈ സമയം നല്ല വരുമാന അവസരങ്ങള്‍ കൈവരുന്നതായിരിക്കും.
മിഥുനം
മഹാശിവരാത്രി ദിനത്തില്‍ ശുക്രനും ബുധനും മിഥുന രാശിക്കാരുടെ ഒന്‍പതാം ഭാവവും പത്താം ഭാവവും മാറാന്‍ പോകുന്നു. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ക്കും മറ്റും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതിക്ക് ധാരാളം സാധ്യതകളും ഉണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിയില്‍ മാറ്റം വരുത്താന്‍ സാധിച്ചേക്കാം. നിങ്ങളുടെ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു മികച്ച അവസരം ലഭിച്ചേക്കാം.
തുലാം
ഇത്തവണത്തെ മഹാശിവരാത്രിയില്‍ ശുക്രനും ബുധനും തുലാം രാശിക്കാരുടെ അഞ്ചാമത്തെയും ആറാമത്തെയും ഭാവങ്ങളെ മാറ്റും. ശുക്രന്റെയും ബുധന്റെയും സംക്രമണം തുലാം രാശിക്കാര്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളിലും ജോലിയിലും വിജയം നല്‍കും. ഈ ഗ്രഹമാറ്റം നിങ്ങളുടെ പ്രണയ ജീവിതത്തിനും വളരെ നല്ലതായിരിക്കും. നിങ്ങളുടെ ബന്ധത്തില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ സ്നേഹവും ബഹുമാനവും ഉണ്ടാകും. ഈ കാലയളവില്‍, സന്താനഭാഗ്യം ആഗ്രഹിക്കുന്ന രാശിക്കാര്‍ക്ക് സന്താന സന്തോഷം ലഭിക്കും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, ആ തര്‍ക്കത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും.
വൃശ്ചികം
മഹാശിവരാത്രി ദിനത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ശുക്രനും ബുധനും നാലാമത്തെയും അഞ്ചാമത്തെയും ഭാവത്തില്‍ സഞ്ചരിക്കും. നിങ്ങളുടെ അമ്മയില്‍ നിന്ന് നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ സമ്പത്ത് നേടും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് അവരുടെ ആഗ്രഹം സഫലമാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നേട്ടങ്ങളും പിന്തുണയും ലഭിക്കും.
കുംഭം
മഹാശിവരാത്രി ദിനത്തില്‍ ശുക്രന് കുംഭ രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ കാലയളവില്‍ ശുക്രന് നിങ്ങളുടെ ഒന്നാം ഭാവത്തിലും ബുധന്‍ രണ്ടാം ഭാവത്തിലും ആയിരിക്കും. ശുക്രന്റെയും ബുധന്റെയും മാറ്റം നിങ്ങളുടെ പ്രണയ ജീവിതത്തിന് നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു നല്ല പങ്കാളിയെ കണ്ടെത്താനാകും. നിങ്ങള്‍ക്ക് ഭൗതിക സൗകര്യങ്ങളും ലഭിക്കും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും സഹകരണവും ലഭിക്കും. ഈ കാലയളവില്‍ നിക്ഷേപങ്ങളിലും സമ്പത്തിലും വര്‍ദ്ധനവ് കാണും. നിങ്ങളുടെ സംസാരശേഷിയും പെരുമാറ്റ നൈപുണ്യവും കൊണ്ട് പല ഘട്ടങ്ങളിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
