Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Budh Rashi Parivartan 2022 : കുംഭ രാശിയില്‍ ബുധന്റെ സംക്രമണം; 12 രാശിക്കും ഗുണദോഷ ഫലം
2022 മാര്‍ച്ച് മാസത്തിലെ ആദ്യ രാശിമാറ്റം മാര്‍ച്ച് 6ന് സംഭവിക്കാന്‍ പോകുന്നു. ബുധന്‍ കുംഭം രാശിയില്‍ പ്രവേശിക്കുന്നു. പഞ്ചാംഗം അനുസരിച്ച്, കുംഭ രാശിയില്‍ ബുധന്‍ ഗ്രഹത്തിന്റെ സംക്രമണം 2022 മാര്‍ച്ച് 6, ഞായറാഴ്ച നടക്കും. ഈ ദിവസം രാവിലെ 11.31ന് ബുധന്‍ മകരം രാശിയില്‍ നിന്ന് കുംഭ രാശിയില്‍ പ്രവേശിക്കും. മാര്‍ച്ച് 24 വരെ ബുധന്‍ ഇവിടെ തുടരും. ജ്യോതിഷത്തില്‍ ബുധനെ സ്വാധീനമുള്ള ഗ്രഹമായി കണക്കാക്കുന്നു. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധന്‍. സംസാരം, വാണിജ്യം, യുക്തി, നിയമം, ആശയവിനിമയം, നര്‍മ്മം, എഴുത്ത്, ആലാപനം തുടങ്ങിയവയുമായും ബുധന്‍ ബന്ധപ്പെട്ടിരിക്കുന്നു. ജാതകത്തില്‍ ബുധന്‍ ശുഭസൂചകവും ബലവാനും ആയിരിക്കുമ്പോള്‍, ഒരു വ്യക്തിക്ക് ജീവിതത്തില്‍ വലിയ വിജയം ലഭിക്കും.
നിലവില്‍, വലുതും പ്രധാനപ്പെട്ടതുമായ രണ്ട് ഗ്രഹങ്ങള്‍ കുംഭ രാശിയില്‍ സഞ്ചരിക്കുന്നു. ദേവഗുരു വ്യാഴവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇതിനകം കുംഭത്തില്‍ ഇരിക്കുന്നുണ്ട്. ബുധന്റെ വരവോടെ കുംഭ രാശിയില്‍ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. സൂര്യനും ബുധനും കൂടിച്ചേരുമ്പോള്‍ വളരെ ശുഭകരമായ ഒരു യോഗം രൂപം കൊള്ളുന്നു, അതിനെ ബുദ്ധാദിത്യയോഗം എന്നും വിളിക്കുന്നു. കുംഭ രാശിയില്‍ ബുധന്റെ സംക്രമണത്തോടെ 12 രാശിക്കും ജീവിതത്തില്‍ കൈവരുന്ന മാറ്റങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമം പതിനൊന്നാം ഭാവത്തില്‍ അതായത് വരുമാന സ്ഥാനത്തായിരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം പ്രോത്സാഹനങ്ങളായും ശമ്പള വര്‍ദ്ധനവായും നിങ്ങള്‍ക്ക് ലഭിക്കും. ബാങ്കിംഗ് മേഖലയിലും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി, ഫിനാന്‍ഷ്യല്‍ സെക്ടര്‍ തുടങ്ങിയ പ്രൊഫഷണല്‍ സേവനങ്ങളിലും ഉള്ളവര്‍ ഈ കാലയളവില്‍ വളര്‍ച്ച കൈവരിക്കും. ഈ സമയത്ത്, മേടം രാശിക്കാരുടെ സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും ഉള്ള ബന്ധം ശക്തമായിരിക്കും, നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അവര്‍ നിങ്ങളെ സഹായിക്കും. അവരുടെ ഭാഗ്യവും സഹകരണവും നിങ്ങള്‍ക്ക് വിജയം നല്‍കും. പ്രണയ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും നേരിടേണ്ടി വന്നേക്കാം. മത്സരപരീക്ഷകള്‍ക്കും തുടര്‍പഠനത്തിനും തയ്യാറെടുക്കുന്നവര്‍ക്ക് ഈ സമയത്ത് ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.

ഇടവം
ഇടവം രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. പത്താം ഭാവമാണ് പ്രവര്ത്തനസ്ഥാനം. കൂടാതെ നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവത്തിന്റെ അധിപന് ബുധനാണ്. ജോലിസ്ഥലത്ത്, നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥിരതയും ആത്മവിശ്വാസവും ലഭിക്കും. സമയത്തിന് മുമ്പ് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പ്രത്യേകിച്ച് കുടുംബ ബിസിനസില്‍ നല്ല ഫലം കാണും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകള്‍ മുന്നോട്ട് പോകുകയും നിങ്ങളുടെ പുതിയ പ്രോജക്ടുകള്‍ നല്ല ലാഭം ഉണ്ടാക്കുകയും ചെയ്യും. വസ്തു ഇടപാടുകാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും അനുകൂല സമയമാണ്. ഹ്രസ്വകാല പദ്ധതികളില്‍ നിക്ഷേപിക്കാന്‍ സമയം ശക്തമാണ്, കാരണം അത് നല്ല ഫലങ്ങള്‍ നല്‍കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് നല്ല പ്രശസ്തി ലഭിക്കും.

മിഥുനം
ബുധന്‍ നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തില്‍, അതായത് ഭാഗ്യത്തിന്റെയും സമ്പത്തിന്റെയും ഭവനത്തില്‍ സംക്രമിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. നിങ്ങള്‍ ഒരു വ്യാപാരിയാണെങ്കില്‍ ലാഭവും തന്ത്രങ്ങളും പുതിയ പദ്ധതികളും വിജയിക്കും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ബുധന്റെ സംക്രമണം ശക്തമായ നേട്ടങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കും, അത് മേലുദ്യോഗസ്ഥരുടെ കണ്ണില്‍ പെടും. ഭാവിയില്‍, പ്രൊമോഷന്-ഇന്‍ക്രിമെന്റ് രൂപത്തില്‍ ഇത് പ്രയോജനപ്പെടുത്താം. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഏഴാം ഭാവത്തില്‍ അതായത് യാത്ര, പങ്കാളിത്തം, വിവാഹം എന്നിവയില്‍ ബുധന്‍ തുടരും. ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ബിസിനസ് മേഖലകളിലെ സംരംഭകര്‍ക്ക് ഈ സമയം വളരെ ഗുണം ചെയ്യും. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കുകയും നല്ല ലാഭം നേടുകയും ചെയ്യും. വ്യവഹാരം, ബാങ്കിംഗ്, അക്കൗണ്ടന്‍സി, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അവരുടെ തൊഴിലില്‍ വളര്‍ച്ച കാണാം. നിങ്ങളുടെ ബിസിനസ്സിന്റെ പ്രമോഷനുവേണ്ടി നിങ്ങള്‍ക്ക് ഇടയ്ക്കിടെയുള്ള യാത്രകള്‍ ആസൂത്രണം ചെയ്യാം, അത് നിങ്ങള്‍ക്ക് വിജയം നല്‍കും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുകയും നിങ്ങളുടെ ബന്ധത്തില്‍ സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും.

കന്നി
ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് നിങ്ങള്‍ക്ക് കുറച്ച് അംഗീകാരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ കൈവരിക്കും, എന്നാല്‍ ഈ സമയത്ത് ചില തര്‍ക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബാങ്കിംഗ്, അക്കൗണ്ടുകള്‍, അല്ലെങ്കില്‍ വ്യവഹാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവ് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലി മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതാണ് ശരിയായ സമയം. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച ഫലം ഉണ്ടാകും. ചില അസുഖങ്ങള്‍ ബാധിച്ചേക്കാവുന്ന ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാം
ബുധന്റെ സംക്രമം തുലാം രാശിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. കരിയറിന് നല്ല സമയം ആയിരിക്കും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. ഏത് ജോലി ചെയ്താലും വിജയം ലഭിക്കും.

വൃശ്ചികം
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കും. നിങ്ങളുടെ വീടിന്റെ അലങ്കാരത്തിനായി കുറച്ച് പണം ചിലവഴിക്കുകയും ചെയ്യാം. നിങ്ങളുടെ അമ്മയ്ക്ക് അസുഖം വരാന്‍ സാധ്യതയുള്ളതിനാല്‍ അവരെ പരിപാലിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഒരു വാഹനം വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍, ഇതാണ് ശരിയായ സമയം.

ധനു
ഈ കാലഘട്ടം തൊഴില്‍ ചെയ്യുന്നവരുടെ ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ കൊണ്ടുവരും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലി രംഗത്ത് ചില മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള ശക്തമായ സാധ്യതകളും സൃഷ്ടിക്കപ്പെടുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മാര്‍ക്കറ്റിംഗ്, മീഡിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഈ കാലഘട്ടം അനുകൂലമാണെന്ന് തെളിയിക്കും. ഈ സമയത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

മകരം
മകരം രാശിയില്‍ നിന്ന്, പണത്തിന്റെയും സംസാരത്തിന്റെയും വീട് എന്ന് വിളിക്കപ്പെടുന്ന രണ്ടാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. ഈ സമയത്ത്, വളരെക്കാലമായി ലഭിക്കാതിരുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് രഹസ്യ ശത്രുക്കളില്‍ നിന്ന് മോചനം ലഭിക്കും, നിങ്ങളുടെ ശക്തി വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ മാര്‍ക്കറ്റിംഗ് കഴിവുകളും മെച്ചപ്പെടും, അതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ ക്ലയന്റുകളെ ആകര്‍ഷിക്കാന്‍ കഴിയും.

കുംഭം
ബുധന്‍ കുംഭ രാശിയില്‍ പ്രവേശിക്കും, അതിനാല്‍ ഈ രാശിയില്‍ അത് ഏറ്റവും സ്വാധീനം ചെലുത്തും. ബുധന്റെ സംക്രമണം ഈ രാശിക്കാരുടെ സംസാര തന്ത്രം മെച്ചപ്പെടുത്തും. നിങ്ങളുടെ രസകരമായ പ്രതികരണത്തിലൂടെ നിങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കും. ചില അത്ഭുതങ്ങള്‍ ഉണ്ടാകാം. എവിടെ നിന്നെങ്കിലും പെട്ടെന്ന് നേട്ടങ്ങള്‍ കൈവരും.

മീനം
ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. വിദേശ വിപണിയില്‍ നിക്ഷേപം നടത്തുന്ന വ്യവസായികള്‍ക്ക് കുറച്ച് ലാഭം ലഭിക്കും. വിവാഹിതരായ ആളുകള്‍ക്ക് പെട്ടെന്നുള്ള യാത്രാ പദ്ധതികള്‍ കാരണം ഇണയുമായി അകലം ഉണ്ടാകാം. നിങ്ങളുടെ ജോലിത്തിരക്ക് കാരണം ജീവിത പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ വസ്തുവില്‍ നിക്ഷേപിക്കാം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമാണ്.



Click it and Unblock the Notifications
