For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്‍ ധനു രാശിയില്‍; 12 രാശിക്കും ഗുണഫലങ്ങള്‍ ഇപ്രകാരം

|

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. അത് ബുദ്ധിയുടെയും സംസാരത്തിന്റെയും ദേവനാണ്. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധന്‍. ഇത് ഒരാളുടെ ബിസിനസ്സ്, മാനസിക നില, കഠിനാധ്വാനം എന്നിവയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഡിസംബര്‍ 10ന് ബുധന്‍ ധനുരാശിയില്‍ പ്രവേശിക്കും. ഡിസംബര്‍ 29 വരെ ബുധന്‍ ഈ രാശിയില്‍ തുടരും.

Most read: 2022ല്‍ ഈ രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ നിരവധി അത്ഭുതങ്ങള്‍Most read: 2022ല്‍ ഈ രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ നിരവധി അത്ഭുതങ്ങള്‍

ധനു രാശിയിലെ ബുധന്റെ ഈ സംക്രമണം വിവിധ രാശികളില്‍ വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കും. ബുധന്റെ ധനു രാശി സംക്രമണം 12 രാശിക്കാരിലും എന്ത് ഫലം നല്‍കുമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഒപ്പം ബുധന്റെ ശുഭസ്ഥാനം ഉറപ്പാക്കാനും അശുഭസ്ഥാനം ഒഴിവാക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും വായിക്കാം.

മേടം

മേടം

ബുധന്‍ നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കും. ബുധന്റെ ഈ സംക്രമണം നിങ്ങളുടെ സമ്പത്തും ആയുസ്സും വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ മതപരമായ താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. കുടുംബത്തോടുള്ള നിങ്ങളുടെ കടമകള്‍ നിങ്ങള്‍ നന്നായി നിര്‍വഹിക്കും. ഈ സമയത്ത് നിങ്ങളുടെ വിവാഹം ഉറപ്പിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടാകും. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ ബുധന്റെ അശുഭസ്ഥാനം ഒഴിവാക്കാനും ശുഭ ഫലങ്ങള്‍ ഉറപ്പാക്കാനും ഒരു മണ്‍പാത്രത്തില്‍ കൂണ്‍ വെച്ചുകൊണ്ട് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.

ഇടവം

ഇടവം

എട്ടാം ഭാവത്തില്‍ ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് ഫലം ചെയ്യും. എന്നാല്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍, നിങ്ങള്‍ അല്‍പ്പം കഠിനാധ്വാനം ചെയ്യേണ്ടിവരും. അതേസമയം, പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതും ആവശ്യമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് വീട് മാറേണ്ടി വന്നേക്കാം. ബുധന്റെ അശുഭസ്ഥാനം ഒഴിവാക്കാനും ശുഭഫലം ലഭിക്കാനും മണ്‍പാത്രത്തില്‍ പഞ്ചസാര പൊടിയോ തേനോ നിറച്ച് മണ്ണിനടിയില്‍ കുഴിച്ചിടുക.

മിഥുനം

മിഥുനം

നിങ്ങളുടെ ഏഴാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. ബുധന്റെ ഈ സംക്രമണത്തോടെ് നല്ല സമയം ലഭിക്കും. മറ്റുള്ളവരുടെ നന്മയ്ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ക്കെതിരെ എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കില്‍, ഈ സമയത്ത് വാദങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഡിസംബര്‍ 29 വരെയുള്ള യാത്രകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. എന്നാല്‍ പലിശയ്ക്ക് പണം നല്‍കുന്നവര്‍ ഈ സമയത്ത് ജാഗ്രത പാലിക്കണം. ബുധന്റെ ശുഭ ഫലങ്ങള്‍ ഉറപ്പാക്കാന്‍, കഴുത്തില്‍ മുത്തുകള്‍ ധരിക്കുക.

 കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ ആറാം ഭാവത്തിലെ ബുധന്റെ സംക്രമണം നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ സംസാരം ഫലപ്രദമാക്കുകയും ചെയ്യും. ഈ കാലയളവില്‍ ബിസിനസ്സ് യാത്രകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഭൂമി തര്‍ക്കം പരിഹരിക്കപ്പെടും. കൂടാതെ, മാഗസിന്‍, എഴുത്ത്, പ്രിന്റിംഗ് പ്രസ്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ലഭിക്കും. ബുധന്റെ ശുഭ സ്ഥാനം ഉറപ്പാക്കാന്‍, ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ്, പെണ്‍കുട്ടിയുടെയോ സ്ത്രീയുടെയോ അനുഗ്രഹം വാങ്ങുക. കൈയില്‍ വെള്ളി മോതിരം ധരിക്കുക.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. ബുധന്റെ ഈ സംക്രമത്തില്‍ നിങ്ങളുടെ സന്തോഷം നിലനിര്‍ത്തും. ബുധന്‍ നിങ്ങളുടെ പ്രശസ്തിയും സമ്പത്തും വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പൂര്‍വ്വിക സ്വത്തില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. ഇതോടൊപ്പം, ബുധന്റെ സ്വാധീനത്താല്‍ നിങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കും ഭാഗ്യമുണ്ടാകും. എന്നിരുന്നാലും, ഈ കാലയളവില്‍ പിതാവിന്റെ ആരോഗ്യത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. ബുധന്റെ അശുഭദോഷങ്ങള്‍ ഒഴിവാക്കാനും ശുഭഫലം ലഭിക്കാനും ചെമ്പ് നാണയം കഴുത്തില്‍ ധരിക്കുകയോ പശുവിനെ സേവിക്കുകയോ ചെയ്യുക.

Most read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും; 2022ല്‍Most read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും; 2022ല്‍

കന്നി

കന്നി

നാലാം സ്ഥാനത്ത് ബുധന്‍ സഞ്ചരിക്കുന്നതിനാല്‍, ഡിസംബര്‍ 29 വരെ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല, നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. മാനസികമായും നിങ്ങള്‍ ആരോഗ്യവാനും പുതുമയുള്ളവനുമായിരിക്കുകയും ചെയ്യും. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ കാലയളവില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. എന്നാല്‍ ഈ സമയത്ത് അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ബുധന്റെ അശുഭദോഷങ്ങള്‍ ഒഴിവാക്കാനും ശുഭഫലങ്ങള്‍ ഉറപ്പാക്കാനും മഞ്ഞ വസ്ത്രം ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുകയോ കഴുത്തില്‍ വെള്ളി ചെയിന്‍ ധരിക്കുകയോ ചെയ്യുക.

തുലാം

തുലാം

ബുധന്‍ നിങ്ങളുടെ മൂന്നാം ഭാവത്തില്‍ സഞ്ചരിക്കും. ബുധന്റെ ഈ സംക്രമണം മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. നിങ്ങളുടെ കുടുംബം വര്‍ദ്ധിക്കും, കുട്ടികള്‍ക്ക് സന്തോഷം ലഭിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികമായി ബുധന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും, എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യും. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വ്യാപാരം നടത്തുന്ന ആളുകള്‍ക്ക് ഈ സമയത്ത് ധാരാളം നേട്ടങ്ങള്‍ ലഭിക്കും.

Most read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലംMost read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം

വൃശ്ചികം

വൃശ്ചികം

രണ്ടാം ഭാവത്തിലുള്ള ബുധന്റെ ഈ സംക്രമണം നിങ്ങളുടെ അമ്മയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. നിങ്ങള്‍ സ്വയം സന്തുഷ്ടരായിരിക്കാനും നിഷേധാത്മകരായ ആളുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ശ്രമിക്കും. നിങ്ങളുടെ ബുദ്ധി ശരിയായി ഉപയോഗിക്കും. അതിനാല്‍ നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ബുധന്റെ അശുഭസ്ഥാനം ഒഴിവാക്കാനും ശുഭഫലങ്ങള്‍ ഉറപ്പാക്കാനും കഴുത്തില്‍ വെള്ളി ധരിക്കുക.

ധനു

ധനു

ബുധന്റെ ഈ സംക്രമണം നിങ്ങളുടെ ആദ്യ ഭവനത്തില്‍, അതായത് ലഗ്‌നത്തില്‍ ആയിരിക്കും. ബുധന്റെ ഈ സംക്രമണം നിങ്ങളെ അല്‍പ്പം സ്വാര്‍ത്ഥനാക്കും. നിങ്ങളുടെ വാക്കുകളാല്‍ മറ്റുള്ളവരെ ആകര്‍ഷിക്കും. നിങ്ങള്‍ പണത്തെക്കുറിച്ച് ഒട്ടും ആകുലപ്പെടില്ല, നിങ്ങള്‍ ഒരു രാജാവിനെപ്പോലെ ജീവിക്കും. നിങ്ങളുടെ വരുമാനം സ്വയമേവ വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും.

മകരം

മകരം

നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലെ ബുധന്‍ സംക്രമിക്കുന്നത് സമൂഹത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അന്തസ്സ് വര്‍ദ്ധിപ്പിക്കും, എന്നാല്‍ ഈ കാലയളവില്‍ നിങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പണം വെറുതെ ചിലവഴിച്ചേക്കാം. കൂടാതെ വാഹനമോടിക്കുമ്പോഴും ശ്രദ്ധിക്കുക. ഒരു ജോലിയിലും തിടുക്കം കാണിക്കരുത്. ബുധന്റെ അശുഭ സ്ഥാനം ഒഴിവാക്കാന്‍, കുങ്കുമത്തിലകം നെറ്റിയില്‍ പുരട്ടുകയോ കഴുത്തില്‍ മഞ്ഞ നൂല്‍ ധരിക്കുകയോ ചെയ്യുക.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

കുംഭം

കുംഭം

നിങ്ങളുടെ പതിനൊന്നാം ഭാവത്തിലെ ബുധന്റെ ഈ സംക്രമണം നിങ്ങളുടെ കുട്ടികളെ പുരോഗതിയിലേക്ക് നയിക്കും. നിങ്ങളുടെ മക്കള്‍ ഇതുവരെ വിവാഹിതനായിട്ടില്ലെങ്കില്‍ ഒരു നല്ല ബന്ധം വരും. ബുധന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് എല്ലാത്തരം കഴിവുകളും പഠിക്കാനുള്ള അവസരം നല്‍കും, എന്നാല്‍ സമയം ഒരിക്കല്‍ മാത്രം വരുന്നു. അതിനാല്‍, സമയത്തിന്റെ മൂല്യം അറിഞ്ഞുകൊണ്ട് മാത്രം മുന്നോട്ട് പോകുക. ബുധന്റെ ശുഭ സ്ഥാനം ഉറപ്പാക്കാന്‍, കഴുത്തില്‍ ഒരു ചെമ്പ് നാണയം ധരിക്കുക.

മീനം

മീനം

നിങ്ങളുടെ പത്താം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതോടെ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആഗ്രഹം നിങ്ങളില്‍ അനുഭവപ്പെടും. അറിയാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ അല്‍പ്പം സ്വാര്‍ത്ഥനായിരിക്കും, എന്നാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പണം ലഭിക്കും. ആയുധങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഗുണം ചെയ്യും. എന്നിരുന്നാലും, ഈ സമയത്ത്, മുതിര്‍ന്നവരെ ബഹുമാനിക്കുക. കൂടാതെ, ആരുടേയും സഹായം തെറ്റായി പ്രയോജനപ്പെടുത്തരുത്. ബുധന്റെ ശുഭസ്ഥാനം ഉറപ്പാക്കാന്‍, അമ്പലത്തില്‍ കറുത്ത എള്ള് ദാനം ചെയ്യുകയോ ശര്‍ക്കര നല്‍കുകയോ ചെയ്യുക.

English summary

Budh Rashi Parivartan 2021 Mercury Transit in Sagittarius On 10 December 2021 Effects on Zodiac Signs in Malayalam

Budh Rashi Parivartan december 2021 in Dhanu Rashi; Mercury Transit in Sagittarius Effects on Zodiac Signs in malayalam: The Mercury Transit in Sagittarius will take place on 10 December 2021. Learn about remedies to perform in Malayalam.
Story first published: Wednesday, December 8, 2021, 13:16 [IST]
X
Desktop Bottom Promotion