Latest Updates
-
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ!
ശിവഭജനത്താല്‍ ദുരിതമോചനവും ഐശ്വര്യവും; അശ്വിനി മാസത്തിലെ ആദ്യ പ്രദോഷ വ്രതം
ഹിന്ദുമതത്തില്‍ പ്രദോഷ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ശിവനും പാര്വതിദേവിക്കുമായി ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം ശിവനെ പ്രത്യേകമായി ആരാധിക്കുന്നു. ബുധപ്രദോഷ ദിനത്തില്‍ വ്രതമനുഷ്ഠിക്കുകയും ശിവനെ യഥാവിധി പൂജിക്കുകയും ചെയ്താല്‍, ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുന്നതായിരിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശിവന് സമര്‍പ്പിച്ചിരിക്കുന്ന പ്രദോഷ വ്രതം എല്ലാ മാസത്തെയും ശുക്ല ഏകാദശി, കൃഷ്ണപക്ഷ തീയതികളില്‍ ആചരിക്കുന്നു. പഞ്ചാംഗമനുസരിച്ച് അശ്വിനി മാസത്തിലെ ആദ്യത്തെ പ്രദോഷ വ്രതം ഒക്ടോബര്‍ 11 ബുധനാഴ്ച ആചരിക്കും.
ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള രണ്ട് ശുഭകരമായ യോഗങ്ങള്‍ ഈ ദിവസം രൂപപ്പെടുന്നതായും പഞ്ചാംഗത്തില്‍ പറയുന്നു. പ്രദോഷ വ്രത നാളില്‍ ശിവനെ ആരാധിക്കുന്നതിലൂടെ, ഭക്തര്‍ക്ക് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും അനുഗ്രഹം ലഭിക്കുമെന്നും ജീവിതത്തില്‍ വരുന്ന പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും വിശ്വസിക്കുന്നു. അശ്വിനി മാസത്തിലെ ആദ്യത്തെ പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തം, പൂജാവിധി, പരിഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ബുധ പ്രദോഷ വ്രതം ഒക്ടോബര്‍
പഞ്ചാംഗം അനുസരിച്ച്, അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തീയതി ഒക്ടോബര്‍ 11 ന് വൈകുന്നേരം 05:37 മുതല്‍ ആരംഭിക്കും. ഈ തീയതി ഒക്ടോബര്‍ 12 ന് വൈകുന്നേരം 07:53 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ 11 ബുധനാഴ്ച പ്രദോഷ വ്രതം ആചരിക്കും. ഈ ദിവസം വൈകുന്നേരം 05:57 മുതല്‍ 08:26 വരെയാണ് പ്രദോഷകാല പൂജാ മുഹൂര്‍ത്തം.
ശുഭയോഗം
ബുധപ്രദോഷ വ്രതാനുഷ്ഠാന ദിനത്തില്‍ വളരെ ശുഭകരമായ രണ്ട് യോഗങ്ങള്‍ രൂപപ്പെടുന്നതായി പഞ്ചാംഗത്തില്‍ പറയുന്നു. ഈ ദിവസം ശുഭയോഗവും ശുക്ല യോഗവും രൂപപ്പെടുന്നതായി നമുക്ക് പറയാം. അത് ആരാധനയ്ക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം രാവിലെ 08:42 വരെ ശുഭയോഗവും അതിനുശേഷം ശുക്ലയോഗവും ആരംഭിക്കും.
പൂജാ രീതി
ബുധ പ്രദോഷ വ്രതാനുഷ്ഠാനത്തിനായി അതിരാവിലെ എഴുന്നേറ്റ് കുളിച്ച്, ധ്യാനിച്ച്, കൈയില്‍ വെള്ളവുമായി വ്രതമെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുക. തുടര്‍ന്ന് വീടിനടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി ശിവനെ പ്രാര്‍ത്ഥിച്ച് ശിവലിംഗത്തില്‍ വെള്ളം, പാല് മുതലായവ സമര്‍പ്പിക്കുക. ഇത് ചെയ്ത ശേഷം മഹാദേവന് കൂവളം, ചന്ദനം, അരി മുതലായവ സമര്‍പ്പിക്കുക. 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുക. പ്രദോഷകാലത്ത് ശിവനെ ആരാധിക്കുകയും ശിവ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക. പൂജയുടെ അവസാനം, ശിവന്റെ ആരതി നടത്തി നിങ്ങളുടെ ആഗ്രഹങ്ങള്‍ മനസ്സില്‍ വിചാരിച്ച് പ്രാര്‍ത്ഥിക്കുക.
ശുഭഫലത്തിന് ഈ പ്രതിവിധികള്‍
* ബുധപ്രദോഷ ദിവസം പാലില്‍ കറുത്ത എള്ള് കലര്‍ത്തി ശിവലിംഗത്തില്‍ രുദ്രാഭിഷേകം നടത്തണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ഗ്രഹദോഷങ്ങളും നീങ്ങുകയും ഭോലേനാഥിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.
* ഈ ദിവസം ഒരു വെള്ളി പാത്രത്തില്‍ ഗംഗാജലം, പാല്, അരി, ഗോതമ്പ്, പഞ്ചസാര എന്നിവ ഒഴിച്ച് സൂര്യാസ്തമയത്തിനുശേഷം ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുന്നത് പ്രത്യേക നേട്ടങ്ങള്‍ നല്കുന്നു. ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു.
* ബുധനാഴ്ച പാലും അരിയും കൊണ്ട് പായസം ഉണ്ടാക്കി പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ മഹാദേവന് സന്തുഷ്ടനാകുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.
* ബുധ പ്രദോഷ വ്രത നാളില്‍ ഗംഗാജലം തളിച്ച് വീടുമുഴുവന്‍ ശുദ്ധീകരിക്കണം. പ്രദോഷ വ്രതം നാളില്‍ വീട്ടില്‍ ഗംഗാജലം തളിക്കുന്നത് സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കുമെന്നാണ് വിശ്വാസം. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്നു.
* ഈ ദിവസം ശിവലിംഗത്തില്‍ 108 കൂവള ഇലകള്‍ സമര്‍പ്പിക്കുന്നത് പ്രത്യേക നേട്ടങ്ങള്‍ നല്കുന്നു. ബുധ പ്രദോഷ ദിനത്തില്‍ ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ഒരാള്‍ക്ക് ശിവശങ്കരന്റെ അനുഗ്രഹം ലഭിക്കുകയും ജോലിയിലെ എല്ലാ തടസ്സങ്ങളും നീങ്ങുകയും ചെയ്യുന്നു.
* പ്രദോഷ വ്രത നാളില്‍ ശിവക്ഷേത്രത്തില്‍ പോയി നെയ്യ് വിളക്ക് കത്തിക്കുന്നത് വളരെ പുണ്യപ്രദമാണ്. ഈ പ്രതിവിധി പിന്തുടരുന്നതിലൂടെ ഭക്തര്‍ക്ക് ബിസിനസ്സില്‍ ലാഭം ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
* ബുധപ്രദോഷ ദിനത്തില്‍ ധാതുര ഇലകള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി ശിവലിംഗത്തിന് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിയമപരമായ തര്‍ക്കങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
* ഈ ദിവസം ശിവന് തൈരില്‍ തേന്‍ കലര്‍ത്തി സമര്‍പ്പിക്കുക. തൈരും തേനും ശിവന് അര്‍പ്പിക്കുന്നത് ദാമ്പത്യ ജീവിതത്തിന്റെ മാധുര്യം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications