Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഭാഗ്യദേവത കൈനീട്ടി വിളിക്കുന്നു, ബുധന്‍ നേര്‍രേഖയില്‍; 5 രാശിക്ക് ഇനിയങ്ങോട്ട് ഭാഗ്യകാലം
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ ചലനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. അത് മനുഷ്യ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. സെപ്റ്റംബര്‍ 16 ന് ബുധന്‍ ചിങ്ങം രാശിയിലേക്ക് നേര്‍രേഖയിലേക്ക് മാറുന്നു. ജ്യോതിഷപരമായി ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തില്‍ ഇത് നല്ല സ്വാധീനം ചെലുത്തും. ബുധന്‍ ഗ്രഹത്തില്‍ നിന്ന് ശുഭ ഫലങ്ങള്‍ ലഭിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ പുരോഗതിയുടെ പാതകള്‍ തുറക്കുന്നു.
ഇത് ബൗദ്ധിക ശേഷിയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അത് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള പാതയെ പ്രചോദിപ്പിക്കുകയും പുരോഗതിക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. ചിങ്ങം രാശിയില്‍ ബുധന്‍ നേര്‍രേഖയില്‍ വരുന്നതിനാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം ഭാഗ്യം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ബുധന്റെ നേര്‍രേഖയിലുള്ള ചലനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബുധന്‍ നിങ്ങളുടെ രാശിയില്‍ നേരിട്ട് നീങ്ങാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെട്ടേക്കാം. നിങ്ങളുടെ പദ്ധതികള്‍ വിജയിച്ചേക്കാം. ഈ സമയത്ത്, നിങ്ങളുടെ പ്രവര്‍ത്തന ശൈലിയും മെച്ചപ്പെടും. കൂടാതെ, ബുധന്‍ നിങ്ങളുടെ രാശിയുടെ പണത്തിന്റെയും വരുമാനത്തിന്റെയും അധിപനാണ്. അതിനാല്‍, ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. വിജയകരമാകുന്ന ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കാനാകും. ഈ സമയത്ത് വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടായേക്കാം. കൂടാതെ, കുടുങ്ങിക്കിടക്കുന്ന പണവും ലഭിച്ചേക്കാം.
ധനു
ബുധന്റെ നേരിട്ടുള്ള ചലനം ധനു രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് നേരിട്ട് നീങ്ങാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ഭാഗ്യ കടാക്ഷത്തിലൂടെ സമ്പത്ത് നേടാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും.
നിങ്ങളുടെ സമ്പത്തും ബഹുമാനവും വര്‍ദ്ധിക്കും. ആത്മീയ കാര്യങ്ങളിലും നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചേക്കാം. ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാമത്തെയും പത്താം ഭാവത്തിന്റെയും അധിപനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമായേക്കാം.

മേടം
ബുധന്‍ നേര്‍രേഖയില്‍ നില്‍ക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിലേക്ക് നേരിട്ട് നീങ്ങാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ, നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഈ സമയത്ത് നല്ല ഓര്‍ഡറുകള്‍ വന്നേക്കാം. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും.
അപ്രതീക്ഷിതമായ ധനലാഭത്തിനും സാധ്യതയുണ്ട്. കൂടാതെ നിങ്ങള്‍ക്ക് പണം സമ്പാദിക്കാനും പണം ലാഭിക്കാനും കഴിയും. പ്രണയ ബന്ധങ്ങളുടെ കാര്യത്തില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് മൂന്നാമത്തെയും ആറാമത്തെയും വീടിന്റെ അധിപനാണ്. അതിനാല്‍, നിങ്ങളുടെ രഹസ്യ ശത്രുക്കളെയും ആരോഗ്യത്തെയും കുറിച്ച് അല്പം ശ്രദ്ധിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക്, ബുധന്‍ മൂന്നാം ഭാവത്തില്‍ നേരിട്ട് നീങ്ങും. അതിനാല്‍ ഈ സമയം നിങ്ങള്‍ക്ക് വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങള്‍ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇത് നിങ്ങള്‍ക്ക് നല്ല സമയമായിരിക്കും. നിങ്ങള്‍ക്ക് ധാരാളം പുതിയ അവസരങ്ങളും ലഭിക്കും. കുറച്ചു കാലമായി നിങ്ങളുടെ കരിയറില്‍ സമ്മര്ദകരമായി സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദവും ഇല്ലാതാകും. വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

തുലാം
പതിനൊന്നാം ഭാവത്തില്‍ ബുധന്‍ നേരിട്ട് നീങ്ങുകയും തുലാം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ജോലിയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ജോലി മാറാനുള്ള നിരവധി അവസരങ്ങളും ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി വിദേശത്തേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം കൈവരും. നല്ല ജോലി അവസരങ്ങളും ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കുന്നതിനും ഈ സമയം നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

