17 വര്‍ഷം നീണ്ടുനില്‍ക്കുന്ന ബുധ മഹാദശ; രാജാക്കന്മാരെപ്പോലെ ജീവിക്കാന്‍ യോഗമുള്ളവര്‍

ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിളിക്കുന്നു. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമായ ബുധന്‍ 25 ദിവസത്തെ ഇടവേളയില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ബുദ്ധി, യുക്തി, കഴിവ് എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. ബുധന്‍ കൂടെ നില്‍ക്കുന്ന ഗ്രഹത്തിനനുസരിച്ച് ഫലങ്ങള്‍ നല്‍കുന്നു.

അത്തരമൊരു സാഹചര്യത്തില്‍, ബുധന്റെ മഹാദശയും ശുഭകരമായി കണക്കാക്കപ്പെടുന്നു. ആരുടെ ജാതകത്തിലാണോ ബുധന്‍ ശുഭസ്ഥാനത്ത് നില്‍ക്കുന്നത്, അവര്‍ക്ക് മഹാദശാകാലത്ത് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. നിലവില്‍ മകരം രാശിയില്‍ നില്‍ക്കുന്ന ബുധന്‍ ഫെബ്രുവരി 27ന് മകരം രാശിയില്‍ നിന്ന് കുംഭ രാശിയില്‍ പ്രവേശിക്കും. ബുധന്റെ മഹാദശക്കാലത്ത് ഒരു വ്യക്തിക്ക് കൈവരുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ബുധന്റെ മഹാദശ

ബുധന്റെ മഹാദശ

ജ്യോതിഷ പ്രകാരം, ബുധന്റെ മഹാദശ ഒരു വ്യക്തിയില്‍ 17 വര്‍ഷം നീണ്ടുനില്‍ക്കും. ബുധന്റെ മഹാദശ നടക്കുമ്പോള്‍ ആശയവിനിമയം, സംസാരം, ബുദ്ധിശക്തി, സര്‍ഗ്ഗാത്മകത മുതലായവ ഒരു വ്യക്തിയില്‍ സ്വാധീനം ചെലുത്തുന്നു. അതുമൂലം ആ വ്യക്തി അവരുടെ ലക്ഷ്യത്തില്‍ നിന്ന് വ്യചലിക്കുന്നു. ജാതകത്തില്‍ ബുധന്‍ ബലവാനാണെങ്കില്‍ ഒരു വ്യക്തിയുടെ ജീവിതം സന്തോഷകരമാകുന്നു. കൂടാതെ നല്ല ആളുകളാല്‍ അവര്‍ വലയം ചെയ്യപ്പെടുകയും ചെയ്യുന്നു. നേരെമറിച്ച്, ബുധന്റെ മഹാദശ കാരണം ഒരു വ്യക്തിക്ക് ശാരീരികമായും മാനസികമായും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഇതോടൊപ്പം, ഞരമ്പുകള്‍, ചര്‍മ്മം, ഏകാഗ്രത എന്നിവ സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.

മഹാദശ ആയിരിക്കുമ്പോള്‍ ബുധന്റെ ഫലം

മഹാദശ ആയിരിക്കുമ്പോള്‍ ബുധന്റെ ഫലം

ജ്യോതിഷ പ്രകാരം, ബുധന്റെ മഹാദശയില്‍ ബുധന്റെ അന്തര്‍ദശ വരുമ്പോള്‍, ഒരു വ്യക്തിയുടെ ഉള്ളില്‍ ആത്മീയതയോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുകയും സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. ബുധന്റെ മഹാദശ മൂലം ജോലികളില്‍ ഏകാഗ്രത വര്‍ദ്ധിക്കുകയും എല്ലാ വെല്ലുവിളികളെയും ദൃഢമായി നേരിടുകയും ചെയ്യും. ബുധന്റെ മഹാദശ നടക്കുമ്പോള്‍, ആ വ്യക്തി പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നു. അവര്‍ അവരുടെ അറിവിലൂടെയും കലയിലൂടെയും വളരെയധികം പ്രശസ്തി നേടുന്നു.

ബുധന്റെ മഹാദശയില്‍ സൂര്യന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ സൂര്യന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ സൂര്യന്റെ അന്തര്‍ദശ വരുമ്പോള്‍ അത് ഒരു വ്യക്തിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ബുധനും സൂര്യനും തമ്മില്‍ സൗഹൃദബന്ധമുണ്ട്. ഇതിനിടയില്‍, ഒരു വ്യക്തി പുതിയ കാര്യങ്ങള്‍ പഠിക്കുകയും സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ബുധന്റെ മഹാദശയിലെ സൂര്യന്റെ അന്തര്‍ദശ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം കൊണ്ടുവരുന്നു.

ബുധന്റെ മഹാദശയില്‍ ചന്ദ്രന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ ചന്ദ്രന്റെ അന്തര്‍ദശ

ചന്ദ്രനും ബുധനും തമ്മിലുള്ള ബന്ധം സാധാരണമാണ്. ബുധന്റെ മഹാദശയില്‍ ചന്ദ്രന്റെ അന്തര്‍ദശ സംഭവിക്കുമ്പോള്‍ വ്യക്തി സുഖജീവിതം ആസ്വദിക്കുന്നു. ഈ സമയത്ത് ഒരു വ്യക്തിക്ക് സൃഷ്ടിപരമായ കാര്യങ്ങളില്‍ കഴിവ് വര്‍ധിക്കുന്നു. കല, സംഗീതം, ചിത്രകല തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതനാകുന്നു. കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നു.

ബുധന്റെ മഹാദശയില്‍ ശുക്രന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ ശുക്രന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ ശുക്രന്റെ അന്തര്‍ദശ ഉണ്ടെങ്കില്‍, ഒരു വ്യക്തിക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബുധനും ശുക്രനും തമ്മില്‍ നല്ല ബന്ധമുണ്ട്. ജാതകത്തില്‍ ഇത്തരമൊരു സ്ഥാനം രൂപപ്പെടുമ്പോള്‍, ഒരു വ്യക്തിയുടെ ബുദ്ധിപരമായ കഴിവുകള്‍ വളരുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമാകുന്നു. ജോലിയിലും ബിസിനസ്സിലും പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നല്ല നേട്ടങ്ങള്‍ ലഭിക്കുന്നു.

ബുധന്റെ ദശയില്‍ ചൊവ്വയുടെ അന്തര്‍ദശ

ബുധന്റെ ദശയില്‍ ചൊവ്വയുടെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ ചൊവ്വയുടെ സാന്നിധ്യം ജ്യോതിഷപ്രകാരം അത്ര ശുഭകരമല്ല. ഈ സമയത്ത്, ഒരു വ്യക്തി തന്റെ കോപവും വാക്കുകളും നിയന്ത്രിക്കേണ്ടതുണ്ട്. ചൊവ്വ കാരണം ചില വെല്ലുവിളികള്‍ വരുമെങ്കിലും ബുധന്‍ മൂലം ആ വെല്ലുവിളികളെ വിവേകത്തോടെ നേരിടും.

ബുധന്റെ മഹാദശയില്‍ വ്യാഴത്തിന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ വ്യാഴത്തിന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ വ്യാഴത്തിന്റെ അന്തര്‍ദശ ഉണ്ടെങ്കില്‍, ഒരു വ്യക്തിക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത്, അവിവാഹിതര്‍ക്ക് വിവാഹത്തിനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. ദാമ്പത്യജീവിതം പച്ചപിടിക്കുന്നു. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലഘട്ടം അനുകൂലമാണ്.

ബുധന്റെ മഹാദശയില്‍ നിന്ന് ശനിയുടെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ നിന്ന് ശനിയുടെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ ശനിയുടെ അന്തര്‍ദശ ഉള്ളപ്പോള്‍, ഒരു വ്യക്തിക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ബാക്കിയാകുന്നു. ഈ സമയത്ത് കൂടുതല്‍ ജോലി സമ്മര്‍ദ്ദം ഉണ്ടാകുകയും കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകുകയും ചെയ്യും. ഈ കാലയളവില്‍ അവര്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തികമായും തൊഴില്‍പരമായും ചെറിയ പ്രശ്നങ്ങളും നിലനില്‍ക്കും.

ബുധന്റെ മഹാദശയില്‍ രാഹുവിന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ രാഹുവിന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ രാഹുവിന്റെ അന്തര്‍ദശ ഉള്ളപ്പോള്‍ ഒരു വ്യക്തിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഈ കാലയളവില്‍, അവര്‍ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റുന്നു. ദാമ്പത്യ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നു. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനങ്ങള്‍ വൃധാവിലാകുന്നു. ബുധന്റെ മഹാദശയില്‍ രാഹുവിന്റെ അന്തര്‍ദശ ഒരു വ്യക്തിയെ പരീക്ഷിക്കുന്നു. അതില്‍ വിജയിച്ചാല്‍, അവര്‍ക്ക് ധാരാളം ഐശ്വര്യ ഫലങ്ങള്‍ ലഭിക്കുന്നതായിരിക്കും.

ബുധന്റെ മഹാദശയില്‍ കേതുവിന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ കേതുവിന്റെ അന്തര്‍ദശ

ബുധന്റെ മഹാദശയില്‍ കേതുവിന്റെ സാന്നിദ്ധ്യം ഒരു വ്യക്തിക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഈ സമയത്ത് തെറ്റിദ്ധാരണകള്‍ കാരണം തര്‍ക്കങ്ങള്‍ ഉണ്ടാകാം. എല്ലാവരും ശത്രുക്കളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. തീരുമാനമെടുക്കുമ്പോഴെല്ലാം ആശയക്കുഴപ്പത്തിലാകും. ഇതോടൊപ്പം സാമ്പത്തിക പുരോഗതിയെയും ഇത് ബാധിക്കുന്നു. സുഹൃത്തുക്കള്‍ അകലുകയും നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടുകയും ചെയ്യുന്നു.

ബുധ മഹാദശയ്ക്ക് പരിഹാരങ്ങള്‍

ബുധ മഹാദശയ്ക്ക് പരിഹാരങ്ങള്‍

* ദുര്‍ഗാ ചാലിസയോ സപ്തശതിയോ പതിവായി പാരായണം ചെയ്യുക

* ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് തേന്‍ ദാനം ചെയ്യണം

* വീട്ടില്‍ മണി പ്ലാന്റ് നട്ടുപിടിപ്പിച്ച് പതിവായി വെള്ളമൊഴിക്കുക

* ബുധ മഹാദശയില്‍ തത്തയെ വളര്‍ത്തുന്നത് ഗുണകരമാണ്.

* സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുക.

Story first published: Monday, February 13, 2023, 17:00 [IST]
X
Desktop Bottom Promotion