Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗ്രഹങ്ങളുടെ രാജകുമാരന് തുലാത്തില്‍; ലക്ഷപ്രഭുക്കളാകാന്‍ യോഗമുള്ള 5 രാശിക്കാര്‍
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ബിസിനസ്സ്, ബുദ്ധി, സംസാരം, യുക്തി, ഗണിതം, സമ്പദ്വ്യവസ്ഥ മുതലായവയുടെ വശമായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശുഭകരമായിരിക്കുമ്പോള്‍, ഒരു വ്യക്തിക്ക് തൊഴിലിലും ബിസിനസ്സിലും വിജയം ലഭിക്കുമെന്ന് പറയപ്പെടുന്നു. ബുധന്റെ സ്ഥാനത്തോടൊപ്പം അതിന്റെ രാശി മാറ്റവും വളരെ പ്രധാനമാണ്.
ഒക്ടോബര്‍ 19 ന് ബുധന്‍ തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. തുടര്‍ന്ന് ബുധന്‍ ഒക്ടോബര്‍ 22ന് ചോതി നക്ഷത്രത്തിലും 31ന് വിശാഖനക്ഷത്രത്തിലും സംക്രമിക്കും. ബുധന്‍ നവംബര്‍ 6 വരെ തുലാം രാശിയില്‍ സഞ്ചരിക്കുകയും തുടര്‍ന്ന് വൃശ്ചികം രാശിയിലേക്ക് കടക്കുകയും ചെയ്യുന്നു. തുലാം രാശിയിലെ ബുധന്റെ ഈ സംക്രമണകാലം പല രാശിക്കാരുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ബുധന്റെ സംക്രമത്താല്‍ ഭാഗ്യം ലഭിക്കുന്ന 5 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ബുധന്റെ മാറ്റത്താല്‍ കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം വര്‍ദ്ധിക്കും. ഇക്കാലയളവില്‍ ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരിക്കും. ഭൂമി, വസ്തുവകകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കര്‍ക്കടക രാശിക്കാര്‍ക്ക് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും.
തുലാം
തുലാം രാശിയില്‍ ഇപ്പോള്‍ ബുധന്‍ സഞ്ചരിക്കുന്നു. അതിനാല്‍ ഈ രാശിയിലുള്ള ആളുകള്‍ക്ക് ഈ സംക്രമണം വളരെ പ്രധാനമാണ്. ഈ കാലയളവില്‍, നിങ്ങള്‍ സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയിക്കും. നിങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. അവിവാഹിതരായ തുലാം രാശിക്കാര്‍ക്ക് ഈ സമയം നല്ല വിവാഹാലോചനകള്‍ വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ആഡംബര ജീവിതം നയിക്കാനും കഴിയും.
കുംഭം
ബുധന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍, നിങ്ങള്‍ക്ക് പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുംഭ രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഈ കാലയളവ് വ്യാപാരികള്‍ക്ക് വളരെയേറെ ഗുണം ചെയ്യും.
മകരം
ജ്യോതിഷപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, മകരരാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. ഒക്ടോബര്‍ 19 മുതല്‍, മകരം രാശിയില്‍ പെട്ടവര്‍ക്ക് ബുധന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഈ കാലയളവില്‍, ബുധന്റെ അനുഗ്രഹത്താല്‍, ബിസിനസ്സില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും. ബിസിനസ്സില്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഒരു പുതിയ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. ഇതുകൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും. നേരത്തെ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. മൊത്തത്തില്‍, ബുധന്റെ ഈ സംക്രമണം മകരരാശിക്ക് ഗുണം ചെയ്യും.
മിഥുനം
ജ്യോതിഷത്തില്‍, മിഥുന രാശിയുടെ അധിപനായി ബുധന്‍ ഗ്രഹത്തെ കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ 19ന് ബുധന്‍ രാശി മാറുമ്പോള്‍ മിഥുന രാശിയില്‍ അതിന്റെ ശുഭപ്രഭാവം ഉണ്ടാകും. ബുധന്റെ ശുഭ ഭാവത്താല്‍ മിഥുന രാശിക്കാര്‍ ഈ കാലയളവില്‍ ബിസിനസ്സില്‍ വളരെയധികം സാമ്പത്തിക പുരോഗതി കാണും. ഈ കാലയളവില്‍, കരിയറില്‍ വളര്‍ച്ച ദൃശ്യമാകും. ഇതുകൂടാതെ, മിഥുന രാശിക്കാര്‍ ഈ കാലയളവില്‍ വിജയത്തിന്റെ കൊടുമുടിയിലെത്താന്‍ ധാരാളം അവസരമുണ്ടാകും. ബിസിനസ്സില്‍ നിക്ഷേപിക്കുന്നത് വലിയ സാമ്പത്തിക നേട്ടം കൊണ്ടുവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
