Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ബുധന്‍ കുംഭത്തില്‍; ഫെബ്രുവരി 20 മുതല്‍ തലവര തെളിയുന്ന 3 രാശി, അസുലഭ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍, ബുധനെ നവഗ്രഹങ്ങളിലെ രാജകുമാരനായി കണക്കാക്കുന്നു. ബുദ്ധിയുടെയും ചിന്തയുടെയും വിദ്യാഭ്യാസത്തിന്റെയും പ്രതീകമാണ് ബുധന്‍. അറിവ്, ചിന്തിക്കാനുള്ള കഴിവ്, നന്നായി വാദിക്കാനുള്ള കഴിവ്, നന്നായി ആശയവിനിമയം നടത്താനുള്ള കഴിവ് എന്നിവ ബുധന്റെ കൃപയാല്‍ ഒരു വ്യക്തിക്ക് ലഭിക്കുന്നതാണ്. ഈ സമയം ബുധന്‍ ഫെബ്രുവരി 20 ന് രാവിലെ 5:48 ന് കുംഭ രാശിയില്‍ പ്രവേശിക്കും.
ബുധന്‍ കുംഭ രാശിയില്‍ പ്രവേശിക്കുന്നതോടെ പല രാശിക്കാരുടെയും ഭാഗ്യം പ്രകാശിക്കും. ചില രാശിയിലുള്ളവര്‍ക്ക് ബുധന്റെ സംക്രമണം വളരെയധികം ഗുണം ചെയ്യും. ഈ ആളുകള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയും. ബുധന്‍ കുംഭരാശിയില്‍ എത്തുന്നതോടെ ഭാഗ്യം തിളങ്ങുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ബുധന്റെ രാശിയിലെ മാറ്റം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പണത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം. നിങ്ങളുടെ ആശയവിനിമയം കൂടുതല്‍ ശക്തമാകും. നിങ്ങള്‍ക്ക് പുതിയ ആളുകളുമായി ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. കരിയറിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. നിങ്ങളുടെ ജോലിയോ ബിസിനസ്സോ മാര്‍ക്കറ്റിംഗ്, ആശയവിനിമയം, മാധ്യമം, സംസാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ടതാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും.
മിഥുനം
ബുധന്റെ രാശിമാറ്റം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് കടക്കാന്‍ പോകുന്നു. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. കൂടാതെ. നിങ്ങളുടെ പദ്ധതികള്‍ വിജയിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങളുടെ ജോലി മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനും അവസരം ലഭിക്കും.
മേടം
ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് നല്ലതാണെന്ന് തെളിയും. കാരണം ബുധന്‍ നിങ്ങളുടെ സംക്രമ ജാതകത്തിലെ 11ാം ഭാവം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും കഴിയും. ഈ സമയത്ത് നിക്ഷേപത്തിലുടെ നിങ്ങള്‍ക്ക് ലാഭം നേടാം. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ പണം സമ്പാദിക്കാന്‍ സാധിക്കും.
ജ്യോതിഷത്തിലെ ബുധന്‍
ജ്യോതിഷത്തില്‍, ബുധന്‍ ഗ്രഹത്തെ ബുദ്ധിയുടെയും യുക്തിയുടെയും സൗഹൃദത്തിന്റെയും സംസാരത്തിന്റെയും ഘടകമായി കണക്കാക്കുന്നു. സൂര്യനും ശുക്രനും ബുധന്റെ സുഹൃത്തുക്കളാണ്, ചന്ദ്രനും ചൊവ്വയും ശത്രു ഗ്രഹങ്ങളാണ്. ബുധന്‍ ലഗ്നഭാവത്തില്‍ സ്ഥിതി ചെയ്യുന്ന വ്യക്തി ശാരീരികമായി സുന്ദരനായിരിക്കും. അത്തരം വ്യക്തികള്‍ സ്വഭാവത്താല്‍ യുക്തിസഹവും ബുദ്ധിയുള്ളവനും കാര്യക്ഷമതയുള്ളവനുമായിരിക്കും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ അനുകൂലമാണെങ്കില്‍ അവരുടെ ആശയവിനിമയ ശൈലി വളരെ കാര്യക്ഷമമായിരിക്കും. അത്തരം ആളുകള്‍ വാണിജ്യത്തിലും ബിസിനസ്സിലും വിജയിക്കുന്നു. ബുധന്‍ ജാതകത്തില്‍ അനുകൂല സ്ഥാനത്തല്ലെങ്കില്‍ അത്തരം വ്യക്തിക്ക് ശാരീരികമായും മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാകാം. ബുധന്റെ സ്വാധീനത്താല്‍ ബിസിനസ്സില്‍ നഷ്ടം സംഭവിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications