Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അഷ്ടദിക്കില്‍ നിന്നും ഐശ്വര്യം, ധനുരാശിയില്‍ ബുധന്റെ സംക്രമണം; ഭാഗ്യനാളുകള്‍ ഈ 5 രാശിക്ക്
ജ്യോതിഷത്തില്‍ ബുധനെ ബുദ്ധിയുടെയും അറിവിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ജനുവരി 7ന് രാത്രി 8.57ന് ബുധന്‍ ധനു രാശിയില്‍ സംക്രമിക്കും. വ്യാഴത്തിന്റെ രാശിയില്‍ ബുധന്‍ പ്രവേശിക്കുന്നത് മിക്കവരുടെയും അറിവും ബുദ്ധിശക്തിയും വര്‍ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു. ബുധന്റെ സംക്രമം മൂലം ധനു രാശിയില്‍ ബുധാദിത്യ രാജയോഗവും രൂപപ്പെടും. ചില രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം വളരെയേറെ ഗുണം ചെയ്യും.
ഈ രാശിക്കാരുടെ സമ്പാദ്യം വര്‍ദ്ധിക്കുകയും വിദ്യാഭ്യാസ മത്സരരംഗത്ത് വമ്പിച്ച നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജോലി പോലും ലഭിച്ചേക്കാം. ബുധന്‍ സംക്രമത്തിന്റെ സ്വാധീനത്താല്‍ സമ്പന്നരാകാന്‍ പോകുന്ന 5 രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ബുധന്‍ സംക്രമത്തിന്റെ ശുഭഫലം മൂലം മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കാന്‍ തുടങ്ങുന്നു. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. അടുത്തിടെ നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബിസിനസ് പുരോഗതി പ്രാപിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഈ സമയം ചില വലിയ വിജയങ്ങള്‍ നേടാന്‍ സാധിക്കും. വിദ്യാഭ്യാസ മത്സരരംഗത്ത് നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം ലഭിക്കും. ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും. ഈ സമയം എല്ലാ പ്രവൃത്തികളിലും നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഫലം ലഭിക്കുകയും ചെയ്യും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ബുധാദിത്യ രാജ്യയോഗത്തിന്റെ ശുഭഫലം മൂലം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ച വിജയം കൈവരിക്കും. വിവാഹിതര്‍ക്ക് അവരുടെ പങ്കാളിയുമായി ശക്തമായ ബന്ധം ഉണ്ടാകും. നിങ്ങളെ സംബന്ധിച്ചിടത്തോളം, ഈ കാലയളവ് നിങ്ങളുടെ കരിയറില്‍ പ്രത്യേക വിജയം പ്രദാനം ചെയ്യുന്നതായി കണക്കാക്കുന്നു. സന്തോഷം നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കും.
ചിങ്ങം
ബുധ സംക്രമത്തിന്റെ ശുഭഫലം മൂലം ചിങ്ങം രാശിക്കാര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് ഈ സമയം വളരെ ഗുണകരമാണ്. പണത്തിന്റെ നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കുകയും ചെയ്യും. ഓഹരികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം ഗുണകരമാകും, നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. ബുധന്‍ സംക്രമത്തിന്റെ സ്വാധീനത്താല്‍ നിങ്ങളുടെ അറിവ് വര്‍ദ്ധിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം മുമ്പത്തേക്കാള്‍ ശക്തമാവുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പുതിയ പല കാര്യങ്ങളും പഠിക്കാനാകും.
കന്നി
കന്നി രാശിക്കാരുടെ അധിപനായി ബുധനെ കണക്കാക്കുന്നു. നിങ്ങളുടെ രാശിയുടെ അധിപന് ശുഭ സ്ഥാനത്തേക്ക് നീങ്ങുന്നത് കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അനാവശ്യമായി പണം ചിലവഴിക്കരുത്, ഭാവിക്കായി നിങ്ങളുടെ പണം ലാഭിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വിജയം ലഭിക്കും. ഡോക്ടറോ അഭിഭാഷകനോ ആണെങ്കില്‍ നിങ്ങള്‍ക്ക് ഈ സമയം വിജയത്തിന്റെ നല്ല കാലഘട്ടമായിരിക്കും.
ധനു
ബുധന്റെ സംക്രമണം ധനു രാശിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് കണക്കാക്കുന്നു. ബുധന്റെ ഈ സംക്രമം വിവാഹിതരായവരുടെ ജീവിതത്തിന് നല്ലതാണ്. പങ്കാളിയുമായുള്ള നിങ്ങളുടെ സ്നേഹം വളരും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ഈ സമയത്ത് കരിയറിന്റെ കാര്യത്തില്‍ എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഈ സമയത്ത് പെട്ടെന്ന് പണം ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികളും പുനരാരംഭിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
