മകരത്തില്‍ ബുധന്റെ സംക്രമണം; ധനയോഗ നേട്ടം, ഭാഗ്യം കുതിച്ചുയരുന്ന 5 രാശി

ശുഭഫലങ്ങള്‍ നല്‍കുന്ന ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. ബുധന്‍ ശുഭസ്ഥാനത്ത് നില്ക്കുമ്പോള്‍ ഒരു വ്യക്തിക്ക് അറിവിനും ബുദ്ധിക്കും ഒപ്പം മെച്ചപ്പെട്ട ആരോഗ്യവും ഭൗതിക സൗകര്യങ്ങളും ലഭിക്കുന്നു. ഫെബ്രുവരി ഒന്നിന് ബുധന്‍ മകരരാശിയില്‍ പ്രവേശിക്കും.

മകരം രാശിയില്‍ വരുന്നതിലൂടെ, ബുധന്‍ സൂര്യനുമായി ചേരുകയും ബുധാദിത്യ രാജ്യയോഗം സൃഷ്ടിക്കുകയും ചെയ്യും. ഈ യോഗം സമ്പത്ത് നേടുന്നതിന് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ബുധന്‍ മകര രാശിയില്‍ വരുന്നതോടെ 5 രാശിക്കാരുടെ ജീവിതത്തില്‍ ആഡംബരങ്ങള്‍ വര്‍ദ്ധിക്കുകയും കരിയറില്‍ മികച്ച വിജയം കൈവരിക്കുകയും ചെയ്യും. ആരൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

Mercury Transit In Capricorn Lucky Zodiac Signs

മേടം

മേടം രാശിക്കാര്‍ക്ക് പത്താം ഭാവത്തില്‍ ബുധന്റെ സംക്രമണം സംഭവിക്കാന്‍ പോകുന്നു. ഈ സംക്രമത്തില്‍ നിന്ന് നിങ്ങളുടെ കരിയറിന് വലിയ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ ചെയ്യാന്‍ വിചാരിക്കുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. ജോലിയില്‍ ചില മാറ്റങ്ങളുണ്ടാകാം, അത് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധയോടെ പണം ചിലവഴിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ ശക്തമാകും. പ്രതിവിധിയായി എല്ലാ ബുധനാഴ്ചയും ചുവന്ന വസ്ത്രം ധരിക്കുക.

ഇടവം

ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം 9-ാം ഭാവത്തില്‍ ആയിരിക്കും. തൊഴില്‍ രംഗത്ത് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ വരും. പണം സമ്പാദിക്കാനുള്ള ആഗ്രഹം കൂടുതല്‍ വര്‍ദ്ധിക്കും. വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ഭാവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കും.

പണം സമ്പാദിക്കുന്നതിന് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും, നിങ്ങളുടെ ആഗ്രഹപ്രകാരം അത് നല്ല സ്ഥലത്ത് ചെലവഴിക്കാനും നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ കരിയറില്‍ ഉന്നതിയിലെത്താന്‍ നിങ്ങള്‍ക്ക് അവസരങ്ങളുണ്ടാകും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനാകും. പ്രണയബന്ധങ്ങളില്‍ പങ്കാളിയുമായി ഏകോപനം മികച്ചതായിരിക്കും. പരിഹാരമായി, എല്ലാ ബുധനാഴ്ചയും 5 പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക.

കന്നി

ബുധന്റെ സംക്രമത്തിന്റെ ശുഭഫലം മൂലം കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുകയും നിങ്ങള്‍ വിജയത്തിന്റെ പാതയില്‍ മുന്നേറുകയും ചെയ്യും. ബുധന്റെ സംക്രമണത്തോടെ നിങ്ങളുടെ കരിയറില്‍ ചില വലിയ വിജയങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

നിങ്ങളുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ സമയത്ത് നിങ്ങള്‍ അര്‍പ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും ചെയ്യുന്ന ഏത് ജോലിയും നിങ്ങള്‍ക്ക് വിജയം നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സിലും മികച്ച വരുമാനം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രതിവിധിയായി എല്ലാ ബുധനാഴ്ചയും പച്ചനിറത്തിലുള്ള ഭക്ഷണം കഴിക്കുക.

തുലാം

ബുധന്റെ സംക്രമണം തുലാം രാശിക്കാരുടെ ജീവിതത്തില്‍ മംഗളകരമായ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട്ടിലെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യും. നിങ്ങളുടെ കരിയറില്‍ ഈ സമയം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും, ജോലിസ്ഥലത്ത് മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഉണ്ടാകും.

നിങ്ങളുടെ നിലവിലെ അവസ്ഥയില്‍ നിങ്ങള്‍ വളരെ സംതൃപ്തരായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും നിങ്ങളുടെ ഉള്ളില്‍ പുതിയ ഊര്‍ജ്ജം പ്രവഹിക്കുകയും ചെയ്യും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. ഈ സമയത്ത് പണം സമ്പാദിക്കുന്നതിനൊപ്പം, നിങ്ങള്‍ക്ക് നന്നായി പണം ലാഭിക്കാനും കഴിയും. പ്രതിവിധിയായി എല്ലാ ബുധനാഴ്ചയും പശുവിന് പുല്ല് കൊടുക്കുക.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം സാമ്പത്തിക നേട്ടം വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുകയും നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വലിയ ലോട്ടറി വരെ അടിച്ചേക്കാം, നിങ്ങള്‍ക്ക് ഈ സമയം സമ്പന്നനാകാന്‍ യോഗമുണ്ട്.

എന്നിരുന്നാലും, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടിവരും. എന്നാല്‍ കഠിനാധ്വാനം ചെയ്ത് വിജയം നേടിയാല്‍ വലിയ സമ്മര്‍ദം അനുഭവപ്പെടില്ല. ഈ സമയം നിങ്ങളുടെ സംസാരം നിയന്ത്രിക്കണം. പരിഹാരമായി എല്ലാ ബുധനാഴ്ചയും നപുംസകങ്ങള്‍ക്ക് പച്ച നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, February 2, 2024, 16:23 [IST]
X
Desktop Bottom Promotion