Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഒക്ടോബര്‍ 1 മുതല്‍ നല്ല നാളുകള്‍ക്ക് കാതോര്‍ക്കാം; ബുധന്റെ അനുഗ്രഹങ്ങളുള്ള 3 രാശി
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതുകാരണം മനുഷ്യ ജീവിതത്തില്‍ ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ ലഭിക്കും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 08:45 ന് ചിങ്ങം രാശിയില്‍ നിന്ന് സ്വന്തം രാശിയായ കന്നി രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഒക്ടോബറില്‍ ബുധന്‍ നക്ഷത്രവും മാറും. ഒക്ടോബര്‍ 07 ന് ചോതി നക്ഷത്രത്തില്‍ പ്രവേശിക്കുകയും ഒക്ടോബര്‍ 31 ന് വീണ്ടും വിശാഖ നക്ഷത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും.
കന്നി രാശിയാണ് ബുധന്റെ മൂലത്രികോണ രാശി. ബുധന്‍ ഈ രാശിയില്‍ ഉന്നതനാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ സംക്രമണ സമയത്ത് ബുധന്‍ വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്ന സ്ഥാനത്ത് ആയിരിക്കും. പല രാശിക്കാര്‍ക്കും ഈ സംക്രമണ സമയത്ത് ജീവിതത്തില്‍ വലിയ വിജയം നേടാന്‍ കഴിയും. ബുധന്റെ കൃപയാല്‍, ഈ കാലഘട്ടം ചില രാശിചിഹ്നങ്ങളിലുള്ളവര്ക്ക് ഒരു അനുഗ്രഹമാണെന്ന് തെളിയും. കന്നിരാശിയില്‍ ബുധന്‍ സംക്രമിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മിഥുനം
ഈ രാശിക്കാര്‍ക്ക് ലഗ്നാധിപനും നാലാം ഭാവാധിപനും ബുധനാണ്. ഈ സംക്രമണ സമയത്ത് ബുധന്‍ നിങ്ങളുടെ നാലാം ഭാവത്തില്‍ സഞ്ചരിക്കും. ഈ കാലയളവില്‍ അവരുടെ ഏഴാം ദൃഷ്ടി പത്താം ഭാവത്തിലായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ലഗ്നം, നാലാം വീട്, പത്താം വീട് എന്നിവയുമായി ബന്ധപ്പെട്ട ശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സംസാരം വളരെ മെച്ചപ്പെടും.
എല്ലാവരിലും സ്വാധീനം ചെലുത്താനാകും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കുടുംബ സന്തോഷം ആസ്വദിക്കാനാകും. വാഹനം, വസ്തു, സ്ഥലം മുതലായവ വാങ്ങാനുള്ള അവസരം ലഭിക്കും. ജോലിയില്‍ മാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് വലിയ ലാഭം നേടാന്‍ അവസരമുണ്ടാകും.
കന്നി
നിങ്ങളുടെ രാശിയില്‍ ലഗ്നത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപന് ബുധനാണ്. ഒന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് ഭദ്ര രാജയോഗം സൃഷ്ടിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ചര്‍മ്മരോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ബുദ്ധിശക്തിയും യുക്തിസഹവും വളരെ ഷാര്‍പ്പായിരിക്കും.
മാര്ക്കറ്റിംഗുമായോ വില്‍പ്പനയുമായോ ബന്ധപ്പെട്ട ആളുകള്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്. പത്താം ഭാവാധിപനുമായി ലഗ്നാധിപനുമായുള്ള ബന്ധം രാജയോഗം സൃഷ്ടിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിച്ചേക്കാം. നിക്ഷേപത്തിനും ഇത് നല്ല സമയമാണ്.

മകരം
മകരം രാശിക്കാര്‍ക്ക് ബുധന്‍ ആറാം ഭാവത്തിന്റെയും ഒന്‍പതാം ഭാവത്തിന്റെയും അധിപനാണ്. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസ്സുകാരനാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. കുടുംബത്തില്‍ കലഹങ്ങള്‍ കുറയും. അനുജത്തിമാരുടെ പുരോഗതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിക്കും. നിക്ഷേപം, പുതിയ ജോലി, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് അനുകൂല സമയമാണ്.
ബുധന്റെ ജ്യോതിഷ പ്രാധാന്യം
ജ്യോതിഷത്തില്‍ മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ് ബുധന്‍. നവഗ്രഹങ്ങളില്‍ ബുധന്‍ വളരെ പ്രാധാന്യമുണ്ട്. ബുദ്ധന്റെ കൃപ കൊണ്ടാണ് ഒരു വ്യക്തിയുടെ യുക്തിസഹമായ കഴിവ് ശക്തമാകുന്നത്. ആശയവിനിമയ കഴിവുകള്‍ മികച്ചതാകുന്നു. കന്നിരാശിയില്‍ ബുധന്‍ ഉയര്‍ന്നതും മീനം രാശിയില്‍ നീചവുമാണ്. സൂര്യന്, ശുക്രന്, രാഹു എന്നിവരുമായി സൗഹൃദമുണ്ട്. ചന്ദ്രനുമായി ശത്രുതയുണ്ട്. ശനി, ചൊവ്വ, വ്യാഴം, കേതു എന്നിവയുമായി തുല്യരാണ്.
ബുദ്ധി, സംസാരം, വിദ്യാഭ്യാസം, അദ്ധ്യാപനം, ഗണിതം, യുക്തി, മെക്കാനിക്സ്, ജ്യോതിഷം, അക്കൗണ്ടന്‍സി, ആയുര്‍വേദം, എഴുത്ത്, പ്രസിദ്ധീകരണം, വ്യക്തിഗത ബിസിനസ്സ് തുടങ്ങിയ ഘടകങ്ങളായി ബുധനെ കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ മസ്തിഷ്കം, നാവ്, നാഡീവ്യൂഹം, തൊണ്ട, ത്വക്ക്, കഴുത്ത് മുതലായവയുടെ പ്രതിനിധി കൂടിയാണ് ബുധന്‍. ബുധന്റെ പ്രതികൂല ഫലങ്ങള്‍ ഓര്‍മ്മക്കുറവ്, തലവേദന, ത്വക്ക് രോഗങ്ങള്‍ മുതലായവയ്ക്ക് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
