Latest Updates
-
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ!
ഒക്ടോബര്‍ 19 വരെ അപ്രതീക്ഷിത മാറ്റം, ബുധന്‍ കന്നിയില്‍; 12 രാശിക്കും ഫലങ്ങള്‍
ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കപ്പെടുന്ന ബുധന്‍ ഒക്ടോബര്‍ ഒന്നിന് രാത്രി ചിങ്ങം രാശിയില്‍ യാത്ര അവസാനിപ്പിച്ച് സ്വന്തം രാശിയായ കന്നിരാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ബുധന്‍ കന്നി രാശിയില്‍ ഒക്ടോബര്‍ 19 വരെ സംക്രമിക്കും. തുടര്‍ന്ന് തുലാം രാശിയില്‍ സംക്രമിക്കും. ബുധന്റെ രാശിമാറ്റം യുവാക്കള്‍, ബാങ്കിംഗ് മേഖലകള്‍, മൊത്തവ്യാപാരം എന്നിവയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ബുധന്റെ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെ ജീവിതത്തിലും പ്രതിഫലിക്കും. 12 രാശിക്കും ബുധന്റെ കന്നി രാശി സംക്രമണത്തിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.
മേടം
രാശിചക്രത്തില്‍ നിന്ന് ആറാം ശത്രു ഭവനത്തില്‍ ബുധന്‍ സംക്രമിക്കുന്ന സ്വാധീനം മേടം രാശിക്കാര്‍ക്ക് തികച്ചും സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത വേണം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു ബാങ്കിംഗ് ലോണ്‍ എടുക്കണമെങ്കില്‍, ഈ ഗ്രഹസംക്രമണം അനുകൂലമായിരിക്കും. വിദേശയാത്രയുടെ ഗുണം ലഭിക്കും. എടുത്ത തീരുമാനങ്ങളും ചെയ്ത പ്രവര്ത്തനികളും അഭിനന്ദിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, ഗ്രഹസംക്രമണം അനുകൂലമായിരിക്കും.

ഇടവം
അറിവിന്റെ അഞ്ചാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് വലിയ വിജയം നല്‍കും. നിങ്ങളുടെ എല്ലാ തന്ത്രങ്ങളും ഫലപ്രദമാകും. സന്താനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. പ്രണയ വിവാഹമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ ഗ്രഹസംക്രമം അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ വ്യാപാരത്തില്‍ വളരെ വിജയിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും.
മിഥുനം
സന്തോഷത്തിന്റെ നാലാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ ഫലം മിഥുനം രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ഭൂമി, വസ്തുവകകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ ഒരു പുതിയ വാഹനമോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ കാഴ്ചപ്പാടില്‍ ഗ്രഹനിലകളും അനുകൂലമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ചിന്തിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും.
കര്‍ക്കിടകം
വീര്യത്തിന്റെ മൂന്നാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കുന്നത് കര്‍ക്കിടകം രാശിക്കാരുടെ സ്വഭാവത്തില്‍ സൗമ്യത കൊണ്ടുവരും. തീരുമാനിച്ചുകഴിഞ്ഞാല്‍, ഏത് ജോലിയും പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ നിങ്ങള്‍ പിന്മാറുകയുള്ളൂ. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനം എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. വിദേശ കമ്പനികളില്‍ സേവനത്തിനായി ശ്രമിക്കാനോ മറ്റേതെങ്കിലും രാജ്യത്തെ പൗരനാകാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ഒരു നല്ല സമയമാണ്.

ചിങ്ങം
രണ്ടാം ഭാവത്തിലേക്ക് ബുധന്റെ സ്വാധീനം ചിങ്ങം രാശിക്കാരുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. കാലങ്ങളായി കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ സംഭാഷണ വൈദഗ്ധ്യത്തിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ പോലും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് ഗൂഢാലോചനയുടെ ഇരയാകുന്നത് ഒഴിവാക്കുക. നിങ്ങളുടെ പ്ലാനുകള്‍ രഹസ്യമായി സൂക്ഷിച്ച് പ്രവര്‍ത്തിക്കുക.
കന്നി
ബുധന്‍ നിങ്ങളുടെ സ്വന്തം രാശിയില്‍ സംക്രമിക്കുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ഏറെ നാളായി കാത്തിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധവും ദൃഢമാകും. സാമൂഹിക സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് മികച്ച അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും സമയം അനുകൂലമായിരിക്കും. സര്‍ക്കാര്‍ സര്‍വീസിന് ശ്രമിക്കാന്‍ നല്ല സമയമാണ് ഇത്.
തുലാം
ചെലവിന്റെ പന്ത്രണ്ടാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് തുലാം രാശിക്കാര്‍ക്ക് അമിതമായ ചെലവുകള്‍ നേരിടാന്‍ നിങ്ങളെ പ്രേരിപ്പിക്കും. വിദേശയാത്രയുടെ ഗുണം ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തും. തീര്‍ത്ഥാടനത്തിനും സാധ്യതയുണ്ട്. ഈ കാലയളവില്‍ ആര്‍ക്കും വായ്പ നല്‍കുന്നത് ഒഴിവാക്കുക. വഴക്കുകളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും അകന്നു നില്ക്കുക. കോടതി സംബന്ധമായ കാര്യങ്ങള്‍ പുറത്ത് പരിഹരിക്കുക. ഈ സമയം നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കും.

വൃശ്ചികം
രാശിചക്രത്തിന്റെ പതിനൊന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് വൃശ്ചികം രാശിക്കാര്‍ക്ക് വലിയ വിജയം നല്‍കും. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. പുതിയ ആളുകളുമായുള്ള ഇടപെടല്‍ വര്‍ദ്ധിക്കും. അതിന്റെ നല്ല ഫലം ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സന്താനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് ഒരു മികച്ച അവസരമായിരിക്കും.
ധനു
പത്താം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ജോലിയുടെ വ്യാപ്തി വികസിക്കുമെന്ന് മാത്രമല്ല, ജോലിയില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ കാഴ്ചപ്പാടില്‍ ഗ്രഹനിലകള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കണമെങ്കില്‍ ഇതൊരു നല്ല അവസരമാണ്. ഭൂമി, വസ്തു സംബന്ധമായ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കും. വാഹനം വാങ്ങാന്‍ അവസരം കൈവരും.
മകരം
ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കുന്ന ബുധന്‍ എല്ലാ വിധത്തിലും നേട്ടങ്ങള്‍ നല്കിക്കൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും വലിയ ജോലി ആരംഭിക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ ആഗ്രഹമുണ്ടെങ്കില്‍, അവസരം നഷ്ടപ്പെടുത്തരുത്. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടുംബത്തില്‍ മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല അവസരമുണ്ടാകും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും.

കുംഭം
രാശിചക്രത്തില്‍ നിന്ന് എട്ടാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം, പ്രത്യേകിച്ച് ആമാശയ സംബന്ധമായ അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ ഗൂഢാലോചനയുടെ ഇരയായി മാറിയേക്കാം. നിങ്ങളെ നിരാശപ്പെടുത്താനുള്ള ഒരു അവസരം പോലും മറ്റുള്ളവര്‍ വിട്ടുകളയില്ല. നിങ്ങളുടെ തന്ത്രങ്ങളും പദ്ധതികളും പൂര്‍ത്തിയാകുന്നതുവരെ രഹസ്യമായി സൂക്ഷിക്കുക.
മീനം
ഏഴാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്ന സ്വാധീനം വലിയ വിജയം നല്‍കും. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. എടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടും. വിവാഹത്തില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. സംയുക്ത ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിനായി അപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതൊരു നല്ല അവസരമാണ്. വാഹനം വാങ്ങാനുള്ള സാധ്യത അധികമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
