Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നല്ല നാളുകള്‍ മുന്നില്‍, ഗ്രഹങ്ങളുടെ രാജകുമാരന് ഇടവം രാശിയില്‍; 5 രാശിക്ക് സര്വ്വാഭിവൃദ്ധി
ജ്യോതിഷത്തില്‍ ബലഹീന സ്വഭാവമുള്ള ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. കന്നി രാശിയില്‍ ബുധന്‍ ഉന്നതവും മീനം രാശിയില്‍ ദുര്‍ബലവുമാണ്. ഗ്രഹങ്ങളുടെ രാജകുമാരനായി ബുധനെ കണക്കാക്കുന്നു. ഇത് ഒരാളുടെ സംസാരത്തെയും വ്യക്തിത്വത്തെയും ബാധിക്കുന്ന ഗ്രഹമാണ്.
ബുധന്‍ ഗ്രഹം ജൂണ്‍ 7 ന് രാത്രി 7.40 ന് ഇടവം രാശിയില്‍ പ്രവേശിക്കും. ബുധന്റെ സുഹൃത്തായ ശുക്രന് ഇടവ രാശിയില്‍ നില്‍ക്കുന്നുണ്ട്. ബുധന്‍ ബലമായി നില്ക്കുമ്പോള് നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ബുദ്ധിശക്തിയും ലഭിക്കും. കരിയറില്‍ വിജയസാധ്യത വര്‍ദ്ധിക്കും. ബുധന്റെ ഈ സംക്രമണം ചില രാശിക്ക് ഭാഗ്യകാലം സമ്മാനിക്കും. ഇടവം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതോടെ ജീവിതം അഭിവൃദ്ധി പ്രാപിക്കുന്ന 5 രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിയുടെ ആദ്യ ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കാന്‍ പോകുന്നു. സാമ്പത്തികം, കരിയര്‍ എന്നിവയുടെ കാര്യത്തില്‍ ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് നല്ല ജോലി അവസരങ്ങള്‍ ലഭിക്കും. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. സാമ്പത്തിക കാര്യങ്ങളിലും, ഈ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. കൂടുതല്‍ പണം ലാഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ ശക്തമാകും. ആരോഗ്യവും നന്നായിരിക്കും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കും. അതിന്റെ പ്രഭാവം കാരണം, നിങ്ങളുടെ കരിയറില്‍ ഈ സമയം നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഈ അവസരങ്ങള്‍ നിങ്ങള്‍ ശരിയായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ചില വലിയ നേട്ടങ്ങള്‍ ലഭിക്കും.
ബിസിനസുകാര്‍ക്ക് അവരുടെ ബുദ്ധിപരമായ തീരുമാനങ്ങളില്‍ നിന്ന് പ്രയോജനം നേടാനാകും. പ്രണയ ജീവിതത്തില്‍ പരസ്പര ധാരണ വര്‍ദ്ധിക്കുകയും നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ചെറിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.

കന്നി
ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായ ഫലം നല്‍കും. കരിയറിന്റെ കാര്യത്തില്‍ ഈ കാലഘട്ടം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ജോലിയില്‍ നിങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുന്ന അവസരങ്ങള്‍ ലഭിച്ചേക്കാം. ജോലിയിലെ കഠിനാധ്വാനത്തിന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും.
ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉയര്‍ന്ന ലാഭം ലഭിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. എതിരാളികളെ പരാജയപ്പെടുത്താനാകും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. പ്രണയകാര്യങ്ങളില്‍ ഇണയുമായി മികച്ച ഐക്യം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനുമാകും.

മകരം
മകരം രാശിക്കാര്‍ക്ക് ബുധന്‍ ഭാഗ്യഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇടവത്തിലെ ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മുന്നേറാനുള്ള അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും.
ഈ കാലയളവില്‍ നിങ്ങള്‍ അന്വേഷിക്കുന്ന തരത്തിലുള്ള ജോലി നേടാനാകും. സാമ്പത്തിക കാര്യങ്ങളിലും, ഈ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. പഴയ നിക്ഷേപങ്ങളില്‍നിന്നും ലാഭം നേടാനാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, നിങ്ങള്‍ ഊര്‍ജ്ജസ്വലമായിരിക്കും. നിങ്ങളുടെ കരിയറിലെ പുരോഗതിയുണ്ടാകും.

മീനം
ബുധന്റെ സംക്രമത്തിന്റെ ശുഭഫലത്താല്‍ ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ ഉയര്‍ച്ച കാണും. ഈ സമയത്ത് ജോലി മാറാന്‍ ആലോചിക്കുന്ന ചിലര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ധനലാഭമുണ്ടെങ്കിലും നിങ്ങളുടെ ചിലവുകളും വര്‍ദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ആരോഗ്യപരമായി ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

