Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഇടവം രാശിയില് ബുധന്റെ സംക്രമണം, ജീവിതം കരയ്ക്കടുപ്പിക്കാന് പെടാപ്പാട് പെടും രാശിക്കാര്
Budh Gochar 2023: ജ്യോതിഷത്തില് ബുദ്ധിയുടെയും വിജയത്തിന്റെയും ഘടകമായി ബുധനെ കണക്കാക്കുന്നു. ജൂണ് മാസത്തിന്റെ തുടക്കത്തില് തന്നെ ബുധന് അതിന്റെ രാശിമാറുന്നുണ്ട്. ജൂണ് 7ന് ബുധന് ഇടവം രാശിയില് സംക്രമിക്കും. ഇതിന്റെ പ്രതിഫലനം എല്ലാ രാശിചിഹ്നങ്ങളിലും കാണപ്പെടും. അത് അനുകൂലവും പ്രതികൂലവുമായ ഫലങ്ങള് നല്കും.
ഈ ബുധ സംക്രമണത്തില് പ്രശ്നങ്ങള് വര്ധിക്കുന്ന 5 രാശിക്കാരുണ്ട്. അവര്ക്ക് സാമ്പത്തിക സ്ഥിതിയിലും തൊഴിലിലും ഈ സമയം കൂടുതല് പ്രശ്നങ്ങള് നേരിടേണ്ടിവന്നേക്കാം. ബുധന്റെ ഇടവം രാശി സംക്രമണം കാരണം ഈ സമയം ഏതൊക്കെ രാശിക്കാര്ക്കാണ് ബുദ്ധിമുട്ടുകള് നേരിടേണ്ടിവരിക എന്ന് നമുക്ക് നോക്കാം.

മേടം
ബുധന് ഇടവം രാശിയിലേക്ക് നീങ്ങുന്നതിനാല് മേടം രാശിക്കാര്ക്ക് ഈ സമയം വിജയം നേടാന് കഠിനമായി പരിശ്രമിക്കേണ്ടിവരും. ഈ സമയത്ത് നിങ്ങളുടെ ജോലിയില് പൂര്ണ്ണമായി ശ്രദ്ധിക്കാന് നിങ്ങള്ക്ക് കഴിഞ്ഞേക്കില്ല. നിങ്ങള്ക്ക് നേട്ടങ്ങള് ലഭിക്കാനുള്ള സാധ്യത കുറവായിരിക്കും.
ബുധന് നിങ്ങളുടെ ചെലവുകള് ഗണ്യമായി വര്ദ്ധിപ്പിക്കും. സ്വത്തുമായി ബന്ധപ്പെട്ട് കുടുംബത്തില് തര്ക്കവും ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയം നിങ്ങള്ക്ക് ആരോഗ്യത്തിന്റെ കാര്യത്തില് ഉയര്ച്ച താഴ്ചകള് നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില് കൂടുതല് ശ്രദ്ധ പുലര്ത്തുക. നിങ്ങള്ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് നേരിടേണ്ടി വരും.

മിഥുനം
ബുധന്റെ ഈ സംക്രമത്തില്, മിഥുന രാശിക്കാര്ക്ക് അവരുടെ പ്രവര്ത്തനത്തിന് അനുസരിച്ചുള്ള ഫലം നല്കിയേക്കില്ല. ഇക്കാരണത്താല്, നിങ്ങള്ക്ക് നിരാശ തോന്നിയേക്കാം. ഈ കാലയളവില് നിങ്ങള്ക്ക് ബിസിനസ്സ് കാര്യങ്ങളില് ഭാഗ്യത്തിന്റെ ആനുകൂല്യം ഉണ്ടായേക്കില്ല. നേട്ടങ്ങള് കുറവായിരിക്കും. ഈ സമയത്ത് നിങ്ങളുടെ പ്രണയജീവിതവും അല്പ്പം അസ്വസ്ഥമായേക്കാം. ജീവിതപങ്കാളിയുമായി എന്തെങ്കിലും കാര്യത്തില് തര്ക്കമുണ്ടാകാം. ഈ കാലയളവിലും നിങ്ങളുടെ ആരോഗ്യം കൂടുതല് ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്ക്ക് ബുധന്റെ രാശിമാറ്റത്താല് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കില്ല. ഈ സമയത്ത് വലിയ തീരുമാനങ്ങള് എടുക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങള്ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്, തൊഴില് ചെയ്യുന്ന ആളുകള്ക്ക് അവരുടെ അധ്വാനത്തിനനുസരിച്ചുള്ള നേട്ടങ്ങള് ലഭിക്കില്ല.
ചിങ്ങം രാശിക്കാര് ഈ കാലയളവില് അവരുടെ സാമ്പത്തിത സ്ഥിതി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില് നിങ്ങള്ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാന് സാധ്യതയുണ്ട്. വലിയ നിക്ഷേപങ്ങള് ഒഴിവാക്കുക. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മധുരമായി നിലനിര്ത്താന് ശ്രമിക്കുക.

തുലാം
തുലാം രാശിക്കാര്ക്ക് ബുധന്റെ ഈ സംക്രമണം സമ്മിശ്രമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില് ധാരാളം ഉയര്ച്ച താഴ്ചകള് ഉണ്ടാകും. വ്യവസായികളും ഈ സമയം ജാഗ്രത പാലിക്കണം. ജോലിസ്ഥലത്ത് നിങ്ങള്ക്ക് എതിരാളികളുടെ എണ്ണം വര്ദ്ധിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളില് നിങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയത്ത് നിങ്ങള് ഉദ്ദേശിക്കുന്നത്ര പണം നേടാന് കഴിയില്ല.

ധനു
ബുധന്റെ ഈ സംക്രമണം ധനു രാശിക്കാര്ക്ക് വളരെയധികം ബുദ്ധിമുട്ടുകള് സൃഷ്ടിക്കും. ധനു രാശിക്കാരായ ബിസിനസുകാര്ക്ക് ഈ സമയം ഒരുപാട് വെല്ലുവിളികള് നേരിടേണ്ടിവരാം. ഈ കാലയളവില് ബിസിനസുകാര്ക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. കൂടുതല് പണം സ്വരൂപിക്കുന്നത് നിങ്ങള്ക്ക് അല്പ്പം ബുദ്ധിമുട്ടായിരിക്കും. വായ്പ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ വരവും ചെലവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

