Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ലോട്ടറി അടിച്ചതിന് തുല്യം, വൃശ്ചിക രാശിയില്‍ ബുധന്‍; ഈ 5 രാശിക്ക് ബമ്പര്‍ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കുന്നു. നിലവില്‍ ബുധന്‍ കന്നിരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. നവംബര്‍ 6 മുതല്‍ ബുധന്‍ വൃശ്ചിക രാശിയില്‍ സഞ്ചരിച്ച് തുടങ്ങും. നവംബര്‍ 27 വരെ ബുധന്‍ വൃശ്ചിക രാശിയില്‍ തുടരും. ബുധനും ചൊവ്വയും തമ്മില്‍ ശത്രുതയുടെ വികാരമുണ്ട്.
ഈ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ബാധിക്കും. എന്നാല്‍ ഈ സംക്രമണം ചില രാശിയിലുള്ള ആളുകള്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഈ സമയം നിങ്ങളുടെ നടക്കാത്ത പല ആഗ്രഹങ്ങളും നിറവേറപ്പെടും. ബുധന്റെ വൃശ്ചികം രാശി സംക്രമണത്തില്‍ ഭാഗ്യം തെളിയുന്ന 5 രാശിക്കാര്‍ ഇവരാണ്.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക്, ദീപാവലിക്ക് മുമ്പുള്ള ബുധന്റെ സംക്രമണം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ സമയം നിരവധി നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍, പ്ലോട്ട്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ പുതിയ ആസ്തികള്‍ സ്വന്തമാക്കാന്‍ ഈ സമയം നിങ്ങള്‍ സ്വയം പ്രാപ്തരായേക്കാം. കൂടുതല്‍ സാമ്പത്തിക സ്ഥിരത നല്കുന്ന വരുമാനസ്രോതസ്സുകള്‍ കൈവന്നേക്കാം. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ മേല്‍ പ്രകാശിക്കുകയും ദാമ്പത്യജീവിതം സന്തോഷകരമാകുമെന്നും പറയപ്പെടുന്നു. തീര്‍പ്പാക്കാത്തതോ മുടങ്ങിക്കിടക്കുന്നതോ ആയ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം കൊണ്ട് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഇക്കൂട്ടര്‍ക്ക് എല്ലാവിധ സന്തോഷവും ഈ സമയം ലഭിക്കും. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് വലിയ ലാഭമുണ്ടാകും. അമ്മയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. നിങ്ങള്‍ വസ്തു വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇത് ശരിയായ സമയമായിരിക്കും. കിട്ടാതെ കിടക്കുന്ന പണം ലഭിക്കും. അവിവാഹിതര്‍ക്ക് പുതിയ വിവാഹാലോചനകള്‍ വരും.
കര്‍ക്കടകം
വൃശ്ചികം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍, കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം അവരുടെ കരിയറില്‍ വളരെയധികം പുരോഗതി ലഭിക്കും. ബുധന്റെ ഈ സംക്രമണത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കും. നിങ്ങളുടെ വരുമാനവും ഭാഗ്യവും വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് പ്രമോഷന് നേട്ടം കൈവരും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ഒരു വലിയ ഓര്‍ഡര്‍ ലഭിച്ചേക്കാം. നിങ്ങളുടെ ആത്മവിശ്വാസത്തില്‍ വലിയ വര്‍ദ്ധനവ് കാണും. പണം ലാഭിക്കുന്നതിലും നിക്ഷേപിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
ചിങ്ങം
വൃശ്ചിക രാശിയിലെ ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാരുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ദമ്പതികള്‍ക്ക് ഒരു കുട്ടി ഉണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ട്. പ്രണയബന്ധങ്ങള്‍ ദൃഢമാകും. വാഹനമോ ഏതെങ്കിലും വസ്തുവോ വാങ്ങാനാകും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം നിറവേറപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് മികച്ച സമയമാണ്. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങള്‍ വിജയം കാണും. സാമ്പത്തിക നേട്ടം കൈവരും.
കന്നി
കന്നി രാശിക്കാര്‍ക്ക് ദീപാവലിക്ക് മുമ്പ് ബുധന്‍ സംക്രമിക്കുന്നതിനാല്‍ ഭാഗ്യം പ്രതീക്ഷിക്കാം. ഈ സംക്രമണം നിങ്ങള്‍ക്ക് ലോട്ടറി അടിക്കുന്നതിന് തുല്യമാണ്. ബിസിനസ്സ് സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, അതിന്റെ ഫലമായി ഗണ്യമായ ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സ്ഥിത ഉയര്‍ന്നേക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്നുവന്നേക്കാം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
