Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ജീവിതത്തില്‍ അപൂര്‍വ്വ മാറ്റത്തിന്റെ സമയം, മീനം രാശിയില്‍ ബുധന്‍; ഈ 5 രാശിക്കാരുടെ ജീവിതം മാറിമറിയും
ജ്യോതിഷ പ്രകാരം മിഥുനം, കന്നി രാശികളുടെ അധിപന് ബുധനാണ്. ബുദ്ധിയുടെയും സംസാരത്തിന്റെയും ദേവനായി ബുധനെ കണക്കാക്കുന്നു. ഇത് നിങ്ങളുടെ മാനസിക നിലയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ്. ചന്ദ്രനുശേഷം, ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഒരേയൊരു ഗ്രഹമാണ് ബുധന്‍. ഓരോ 23 ദിവസത്തിലും ബുധന്‍ അതിന്റെ രാശി മാറുന്നു. മാര്‍ച്ച് 16ന് ബുധന്‍ കുംഭം രാശി വിട്ട് മീനം രാശിയിലേക്ക് നീങ്ങും.
ബുധന്‍ സൂര്യനുമായി ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും. ഇതോടൊപ്പം വ്യാഴവും ഇപ്പോള്‍ മീനം രാശിയില്‍ ഉണ്ട്. ബുധന്‍, വ്യാഴം, സൂര്യന് എന്നീ മൂന്ന് ഗ്രഹങ്ങളും അത്തരത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടുത്തും. മാര്‍ച്ച് 16ന് ബുധന്റെ മീനം രാശി സംക്രമണത്തില്‍ പലര്‍ക്കും ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ചില രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും. ബുധന്റെ സംക്രമത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുന്ന ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ബുധന്റെ ഈ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ കരിയറില്‍ നേട്ടങ്ങളും പുരോഗതിയും നല്കുന്ന പതിനൊന്നാം ഭാവത്തില്‍ ബുധാദിത്യയോഗം രൂപപ്പെടും. ഈ സമയം നിങ്ങള്‍ക്ക് വിജയകരമായിരിക്കും. നിങ്ങളുടെ കരിയറില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിക്കും. ഈ സമയത്ത് നിക്ഷേപങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കരുത്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക്, ബുധന്റെ ഈ സംക്രമണം ബിസിനസ്സിന്റെ കാര്യത്തില്‍ വളരെ നല്ല ഫലങ്ങള്‍ നല്‍കും. ബുധന്‍ നിങ്ങളുടെ പത്താം ഭാവത്തില്‍ ബുധാദിത്യയോഗം സൃഷ്ടിക്കും. അത് നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ വളരെ നല്ലതാണ്. മിഥുന രാശിക്കാര്‍ക്ക്, ഈ സംക്രമണം ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ നല്‍കുമെന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ഭാവിയില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

കന്നി
ബുധന്‍ മീനം രാശിയില്‍ സംക്രമിക്കുന്നതിന്റെ ശുഭഫലത്തോടെ, കന്നി രാശിക്കാരായ ആളുകള്‍ക്ക് പ്രണയ ജീവിതത്തിലും പങ്കാളിത്ത ജോലിയിലും മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ രാശിയില്‍ ഏഴാം ഭാവത്തില്‍ വരുന്ന ബുധാദിത്യയോഗം സൗഹൃദത്തിലും കുടുംബജീവിതത്തിലും നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തില്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് വളരെ ശുഭകരവും വിജയകരവുമാണ്. ഏഴാമത്തെ ഭാവം നിങ്ങളുടെ ജീവിത പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധന്റെ അനുകൂല സ്വാധീനത്താല്‍, നിങ്ങളുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം കൈവരും.

വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ ബുധന്റെ സംക്രമണം തൊഴില്‍പരമായും വിദ്യാഭ്യാസപരമായും പ്രത്യേക വിജയം നല്‍കും. ബുധന്റെ ഈ സംക്രമണത്തോടെ, നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ബുധാദിത്യയോഗം രൂപം കൊള്ളും. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ടുവരും. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കും. സര്‍ക്കാര്‍ ജോലിക്കായി പരീക്ഷ എഴുതിയവര്‍ക്ക് ഈ സമയത്ത് വിജയം പ്രതീക്ഷിക്കാം. ബുധാദിത്യ യോഗം നിങ്ങളുടെ ജീവിതത്തിലെ അശുഭകരമായ ഫലങ്ങള്‍ കുറയ്ക്കുകയും വിജയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ധനു
ധനു രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമണം ജീവിതത്തില്‍ സുഖങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ രാശിയില്‍ നാലാം ഭാവത്തില്‍ ബുധാദിത്യയോഗം രൂപംകൊള്ളും. ഇത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. മാതൃഭാഗത്തുനിന്ന് സന്തോഷവും നേട്ടങ്ങളും ലഭിക്കും. വാഹന സുഖം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ വസ്തു വാങ്ങുന്നതിനെക്കുറിച്ചും ചിന്തിക്കാം. നിങ്ങളുടെ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ മേലുള്ള ജോലിഭാരം കുറയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications