Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നല്ലകാലം മറനീക്കിവരുന്നു; മിഥുനത്തില് ബുധന്‍, 5 രാശിക്ക് രാജയോഗതുല്യ ഫലം, സൗഭാഗ്യം
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. ജ്യോതിഷപ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്നു. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ബുധന്‍. ബുധനെ ജ്ഞാനത്തിന്റെ ദേവനായി കാണുന്നു. മിഥുനത്തെയും കന്നിയെയും ഭരിക്കുന്നത് ബുധനാണ്. ഇത് കന്നിരാശിയില്‍ ഉയര്‍ന്നതും മീനരാശിയില്‍ താഴ്ന്നതുമാണ്. മനുഷ്യശരീരത്തിലെ നാഡികളുടെ ഘടകമാണ് ബുധന്‍. ഇത് ചെറിയ ഗ്രഹമാണെങ്കിലും ജ്യോതിഷത്തില്‍ ഇതിന്റെ ശക്തി വലുതാണ്.
മിഥുന രാശിയിലെ ബുധന്റെ സംക്രമണം ജൂണ്‍ 24ന് നടക്കും. ഈ സംക്രമണ സമയത്ത്, ബുധന്‍ അതിന്റെ രാശിചിഹ്നമായ മിഥുനത്തില് സൂര്യനുമായി സംയോഗിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം ശക്തമായ ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടും. മിഥുന രാശിയില്‍ ബുധന്‍ സൂര്യനോടൊപ്പം നില്ക്കുന്നതിനാല് ഈ സംക്രമണം മിഥുന രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും.
ജൂലൈ 8 വരെ മിഥുന രാശിയില്‍ ബുധന്‍ സൂര്യനോടൊപ്പം ഉണ്ടാകും. ഈ സമയത്ത് ബുധനും സൂര്യനും ചേര്‍ന്ന് 5 രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ നല്‍കും. മിഥുന രാശിയില്‍ ബുധന്‍ സംക്രമിക്കുന്നത് ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങളും ഉയര്‍ച്ചയും സമ്മാനിക്കുമെന്ന് നമുക്ക് നോക്കാം.

മിഥുനം
ജൂണ്‍ 24ന് നിങ്ങളുടെ സ്വന്തം രാശിയില്‍ ബുധന്‍ സംക്രമിക്കാന്‍ പോകുന്നു. ബുധന്റെ സ്വാധീനം മൂലം ഈ സമയം മിഥുന രാശിക്കാരുടെ സ്വാധീനം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനാകും. ഇന്ന് മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. മാധ്യമം, എഴുത്ത്, കല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ ഈ സമയത്ത് അവരുടെ കഴിവുകള്‍ വളരും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ പതിനൊന്നാം ഭാവത്തില്‍ ബുധന്റെ സംക്രമണം സംഭവിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. ഈ സമയത്ത് സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. കൂടാതെ, ഈ സമയത്ത് സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. വ്യവസായികള്‍ക്ക് അവരുടെ ബിസിനസില്‍ ലാഭം ലഭിക്കും. ചില പുതിയ ആളുകളെ കണ്ടുമുട്ടാനാകും. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും.
കന്നി
കന്നി രാശിയില്‍ ബുധന്‍ ഉന്നതഭാവത്തില് നില്ക്കുന്നതിനാല് ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ജോലി മേഖലയില്‍ നിങ്ങള്‍ക്ക് വളരെയധികം പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഈ സമയത്ത് നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിദേശ യാത്രയ്ക്കുള്ള സാധ്യതയും സൃഷ്ടിക്കപ്പെടുന്നുണ്ട്.

തുലാം
ബുധന്റെ ഈ സംക്രമത്തില്‍ തുലാം രാശിക്കാര്‍ക്ക് സമൂഹത്തില്‍ വലിയ വില ലഭിക്കും. സാമൂഹിക ജീവിതം വളരെ മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില വലിയ സ്ഥലത്ത് നിന്ന് ജോലി ഓഫര്‍ വന്നേക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. നിങ്ങളുടെ പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു ദീര്‍ഘയാത്രക്കുള്ള അവസരവും കൈവരും.
ധനു
ധനു രാശിക്കാരായ ബിസിനസുകാര്‍ക്ക് ബുധന്റെ ഈ സംക്രമണം വളരെ ഗുണകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സില്‍ അഭിവൃദ്ധിയും നേട്ടങ്ങളും നിങ്ങള്‍ ഈ സമയം കാണും. പുതിയ ആളുകളുമായുള്ള നിങ്ങളുടെ ബന്ധം വളരും. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഗുണകരമായ സമയമാണ് ഇത്. ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വളരും. പങ്കാളിയുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
