Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാജയോഗം രൂപീകരിച്ച് ബുധന്റെ രാശിമാറ്റം; 12 രാശിക്കും ജീവിതം മാറും കാലം, ഗുണഫലങ്ങള്‍
ജ്യോതിഷപ്രകാരം ഒരു നിശ്ചിത ഇടവേളയില്‍ ഗ്രഹങ്ങള്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറുന്നു. അതുപ്രകാരം ഗ്രഹങ്ങള്‍ വ്യത്യസ്ത രാശികളില് സഞ്ചരിക്കുന്നു. ഗ്രഹങ്ങളുടെ ഈ സംക്രമണം മിക്കവാറും എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ വരുന്നത് ആ ഗ്രഹങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു.
ജൂണ്‍ 24 ന് ബുധന്‍ മിഥുന രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ബുധന്റെ ഈ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ പോകുന്നു, അതേസമയം പല രാശിചിഹ്നങ്ങളും ഈ കാലയളവില്‍ അവരുടെ സാമ്പത്തിക അവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മിഥുന രാശിയിലെ ബുധന്റെ സംക്രമണം 12 രാശിയെയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
ബുധന്‍ സംക്രമിക്കുന്ന ഈ സമയത്ത് മേടം രാശിക്കാരുടെ തൊഴില്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കാണപ്പെടും. ഈ കാലയളവില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്താനാകും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്, അതുപോലെ തന്നെ ചെലവുകളും വര്‍ദ്ധിക്കും. കൂടാതെ, ഈ കാലയളവില്‍ നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകും. സുഹൃത്തുക്കളുടെ പൂര്‍ണ പിന്തുണ ലഭിക്കും.
ഇടവം
ബുധന്‍ സംക്രമിക്കുന്ന സമയത്ത്, ഇടവം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ് പ്ലാനുകളില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ മുന്നിലെത്തും. ജോലി ഉത്തരവാദിത്തങ്ങളും വര്‍ദ്ധിക്കും.
മിഥുനം
ബുധന്‍ സംക്രമിക്കുന്ന ഈ സമയത്ത് മിഥുന രാശിക്കാര്‍ വളരെ സന്തുഷ്ടരായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തില്‍ നിങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. കൂടാതെ, ഈ സമയത്ത്, ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിയില്‍ അധിക ഉത്തരവാദിത്തങ്ങള്‍ വന്നേക്കാം. കുടുംബത്തില്‍ നിന്ന് കുറച്ചുകാലം അകന്നു നില്‍ക്കേണ്ടി വന്നേക്കാം.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്‍ സംക്രമിക്കുന്ന ഈ സമയത്ത് സമാധാനവും സംതൃപ്തിയും അനുഭവപ്പെടും. ഈ സമയത്ത്, ബിസിനസ് മേഖലയില്‍ നിങ്ങള്‍ വളരെ സജീവമായിരിക്കും. സഹോദരങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം പ്രതീക്ഷിക്കാം. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍ ഈ സമയം ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ സമയത്ത് വിജയം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതകളുണ്ട്.
കന്നി
കന്നി രാശിക്കാരുടെ ബിസിനസ്സ് ഈ കാലയളവില്‍ വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു വിദേശ യാത്ര പോകാനാകും. എഴുത്ത് സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെയേറെ പുരോഗതി ലഭിക്കും. സാമ്പത്തിക സ്ഥിരതയ്ക്കായി പരിശ്രമിക്കുക. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

തുലാം
തുലാം രാശിക്കാര്‍ ബുധന്‍ സംക്രമണവേളയില്‍ ഇപ്പോള്‍ കുടുംബത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിലവില്‍, ജോലിസ്ഥലത്തെ മാറ്റം നിങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഈ സമയത്ത്, നിങ്ങളുടെ ജോലിക്കായി നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യത്തിന് നിങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ കുടുംബപ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അതുമൂലം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. നിലവില്‍ വ്യാപാരികള്‍ക്ക് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന സമയമാണ് ഇത്. പക്ഷേ, വിശ്വസ്തനായ ഒരു സുഹൃത്തിന്റെ പിന്തുണയോടെ നിങ്ങള്‍ക്ക് പുരോഗതി പ്രതീക്ഷിക്കാം. ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
ധനു
ധനു രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ബുധന്‍ സംക്രമത്തിന്റെ സ്വാധീനം മൂലം തൊഴില്‍ പുരോഗതി പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കുടുംബത്തില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കും.
മകരം
ബുധന്റെ സ്വാധീനം മൂലം മകരം രാശിക്കാരുടെ ചിലവുകളില്‍ വര്‍ദ്ധനവുണ്ടാകും. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് വളരെ അസ്വസ്ഥത അനുഭവപ്പെടാം. ജോലി അന്വേഷിക്കുന്നവര്‍ക്കും ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍, നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഒരു പുണ്യസ്ഥലം സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമത്തില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഈ സമയത്ത്, ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് വളരെ സന്തോഷം അനുഭവപ്പെടും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേതിനേക്കാള്‍ വളരെ ശക്തമായതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. ഈ കാലഘട്ടം ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സമയം നല്‍കും.
മീനം
മീനരാശിക്കാര്‍ക്ക് ബുധ സംക്രമണം ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ലഭിക്കും. അതുവഴി നിങ്ങളുടെ സമ്പത്തും സ്വത്തും വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങളുടെ കരിയറില്‍ വളര്‍ച്ച ഉണ്ടാകും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്ളും ലഭിക്കും. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications

