മിഥുന രാശിയില്‍ ബുധന്‍; 4 രാശിക്ക് ജൂലൈ 9 വരെ കഠിനദോഷകാലം, സാമ്പത്തിക നഷ്ടം

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനായി ബുധനെ കണക്കാക്കുന്നു. ജൂണ്‍ 24ന് മിഥുന രാശിയില്‍ ബുധന്റെ സംക്രമണം നടക്കും. ജൂണ്‍ 24 മുതല്‍ ജൂലൈ 8 വരെ ബുധന്‍ മിഥുന രാശിയിലായിരിക്കും. ബുധന്റെ ഈ രാശിമാറ്റം മൂലം ചില രാശിക്കാര്‍ക്ക് നേട്ടമുണ്ടാകും, ചിലര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ബുധന്‍ സംക്രമിക്കുന്നതിനാല്‍ ഈ സമയം 4 രാശിക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ബുധന്റെ സംക്രമണം കാരണം ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. ഏത് ജോലിയിലും വിജയം കൈവരിക്കുന്നത് നിങ്ങള്‍ വളരെ പ്രയാസപ്പെടേണ്ടിവരും. നിങ്ങളുടെ പ്രവൃത്തികളില്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം.

അത് നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കത്തിന് കാരണമാകും. ഇതുകൂടാതെ, നിങ്ങളുടെ ആരോഗ്യവും ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ അശ്രദ്ധ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ബിസിനസ്സുകാര്‍ വലിയ നിക്ഷേപങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കുക. എന്നിരുന്നാലും, ഈ സമയത്ത് വരുമാനം മികച്ചതായിരിക്കും. പുതിയ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും.

Budh Gochar 2023: Mercury Transit In Gemini 24 June Difficulties May Increase For These 4 Zodiacs

തുലാം
ബുധന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അല്‍പം കഠിനമായിരിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കുകയും സംസാരത്തില്‍ സംയമനം പാലിക്കുകയും വേണം. അല്ലെങ്കില്‍ കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം അത് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം ഒഴിവാക്കാന്‍, നിങ്ങളുടെ ഇണയുമായി സൂക്ഷിച്ച് സംസാരിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ജൂലൈ 8 വരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ജോലിയില്‍ അതൃപ്തി ഉണ്ടാകും. തീരുമാനങ്ങള്‍ തിടുക്കപ്പെട്ട് എടുക്കാതിരിക്കുക.

വൃശ്ചികം
മിഥുന രാശിയിലെ ബുധന്റെ സംക്രമണം നിങ്ങളെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം നിയന്ത്രിക്കുക. എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യോപദേശം തേടുക. കുടുംബ വഴക്കുകള്‍ കാരണം നിങ്ങള്‍ സമ്മര്‍ദ്ദത്തിലായേക്കാം. ബിസിനസുകാര്‍ക്കും സമയം വളരെ ബുദ്ധിമുട്ടായിരിക്കും. വര്‍ദ്ധിച്ചുവരുന്ന മത്സരം കാരണം, നിങ്ങളുടെ ബിസിനസ് കുറഞ്ഞേക്കാം. അത് നിങ്ങളെ തളര്‍ത്തും.

Budh Gochar 2023: Mercury Transit In Gemini 24 June Difficulties May Increase For These 4 Zodiacs

മകരം
ബുധന്റെ സംക്രമണം മകരം രാശിക്കാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. അമിത ചെലവ് മൂലം സാമ്പത്തിക സ്ഥിതി മോശമാകാം. ഇക്കാരണത്താല്‍, നിങ്ങള്‍ അസ്വസ്ഥനാകുകയും ലോണ്‍ എടുക്കുന്ന ഘട്ടത്തിലേക്ക് വരുകയും ചെയേതേക്കാം. എന്നിരുന്നാലും, ജോലിക്കാര്‍ക്ക് ഈ സമയം അല്‍പ്പം ആശ്വാസം ലഭിക്കും.

ബുധന്‍ ദോഷസ്ഥാനത്ത് വന്നാല്‍
സാമ്പത്തിക നഷ്ടം
ജീവിതകാലം മുഴുവന്‍ അസുഖങ്ങള്‍
സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം
ചര്‍മ്മ പ്രശ്നങ്ങള്‍, തൊണ്ട പ്രശ്നങ്ങള്‍
കുട്ടികളില്ലാതിരിക്കുക
ദാമ്പത്യപ്രശ്നങ്ങള്‍
ബിസിനസ്സില്‍ തളര്‍ച്ച

ബുധ ദോഷത്തിന് പരിഹാരങ്ങള്‍
* ഭഗവാന്‍ വിഷ്ണുവിനെയോ ശ്രീകൃഷ്ണനെയോ പതിവായി ആരാധിക്കുക. വിഷ്ണു സഹസ്ഥം ചൊല്ലുന്നതും നല്ലതാണ്.
* ബുധനാഴ്ച പയറും പച്ച വസ്ത്രങ്ങളും ദാനം ചെയ്യുന്നത് ബുധന്റെ മഹാദോഷ ഫലങ്ങള്‍ക്ക് പരിഹാരമാണ്.
* ബുധന്റെ ദോഷകരമായ ഫലങ്ങള്‍ നീക്കം ചെയ്യുന്നതിനായി ബുധ ദോഷ നിവാരണ പൂജ നടത്താവുന്നതാണ്.
* 11 ഏകാദശികള്‍ക്കും 11 ബുധനാഴ്ചകളിലും നോമ്പനുഷ്ഠിക്കുന്നത് ബുധദോഷ പരിഹാരങ്ങളില്‍ പ്രയോജനകരമാണ്.
* വീടിന്റെ മേല്‍ക്കൂരയില്‍ മഴവെള്ളം നിറച്ച ഒരു കലം സൂക്ഷിക്കുക

* പശുക്കള്‍ക്ക് പച്ചപ്പുല്ല് സമര്‍പ്പിക്കുക.
* പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുക.
* വെളുത്ത ചരടില്‍ കോര്‍ത്ത് ചെമ്പ് നാണയം ധരിക്കുക.
* ബുധനാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുക.
* ബുധനാഴ്ച നിങ്ങളുടെ ചെറുവിരലില്‍ ഇരുമ്പ് മോതിരം ധരിക്കുക.
* ബുധനാഴ്ചകളില്‍ നിങ്ങളുടെ വലതു കൈയില്‍ ഒരു മഞ്ഞ ചരട് ധരിക്കുക

Story first published: Sunday, June 25, 2023, 10:30 [IST]
X
Desktop Bottom Promotion