Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരിക്കും ഭാഗ്യകാലം കര്‍ക്കിടകത്തില്‍ ബുധന്റെ വരവ്; 12 രാശിക്കും മാറ്റം നിശ്ചയം, അഭിവൃദ്ധി
ജ്യോതിഷത്തില്‍ ബുധനെ ബിസിനസ്സ്, ബുദ്ധിശക്തി, യുക്തിശക്തി, സമ്പദ്വ്യവസ്ഥ, ഗണിതശാസ്ത്രം എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. ബുധന്‍ രാശി മാറുമ്പോഴെല്ലാം, ഈ മേഖലകളില്‍ ഒരു പ്രത്യേക സ്വാധീനമുണ്ടാകും. ഇതോടൊപ്പം രാശികളിലും ഫലങ്ങള്‍ കാണുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ജൂലൈ 8 ന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഈ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെ ജീവിതത്തിലും ഉണ്ടാകും. ബുധന്റെ രാശിമാറ്റത്താല്‍ 12 രാശിക്കും ജീവിതത്തില്‍ കൈവരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.
മേടം
ബുധന്‍ കര്‍ക്കിടകം രാശിയില്‍ സംക്രമിക്കുന്നതോടെ മേടം രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. പ്രണയവും വ്യക്തിജീവിതവും ഈ സമയം മികച്ചതായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ജീവിതത്തില്‍ പുരോഗതി നല്‍കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ ഉയര്‍ച്ചയുണ്ടാകും. ഇഷ്ടപ്പെട്ട കമ്പനിയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചേക്കാം. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
മിഥുനം
ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് രണ്ടാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഇത് സമ്പത്തിന്റെയും സംസാരത്തിന്റെയും വീടായി കണക്കാക്കപ്പെടുന്നു. ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്നുള്ള ലഗ്നത്തിന്റെയും നാലാമത്തെ വീടിന്റെയും അധിപനാണ്. ഈ സമയത്ത് നിങ്ങളുടെ ജോലി-ബിസിനസില്‍ വിജയം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് ആകസ്മികമായി പണം ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. നിങ്ങളുടെ സംസാരം മറ്റ് ആളുകളെ സ്വാധീനിക്കും. നിങ്ങള്‍ക്ക് വസ്തുവോ വാഹനമോ വാങ്ങാന്‍ അവസരം ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം വളരെയേറെ ഗുണം ചെയ്യും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. തൊഴിലവസരങ്ങള്‍ ഉടലെടുക്കും. കുടുങ്ങിക്കിടക്കുന്ന പണം എളുപ്പത്തില്‍ വീണ്ടെടുക്കാനാകും. ഗുരുതരമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
ചിങ്ങം
കര്‍ക്കടകത്തില്‍ ബുധന്റെ പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ബുധന്‍ ഗ്രഹം നിങ്ങളുടെ രാശിയിലൂടെ പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും.
ഈ സമയത്ത് നിങ്ങള്‍ സാമ്പത്തികമായി വളരെ അഭിവൃദ്ധിയുള്ളവരായിരിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം വളരെ മികച്ചതായിരിക്കും. ബിസിനസുകാര്‍ക്ക് ലാഭം നേടാന്‍ അവസരങ്ങളുണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സംക്രമണം വളരെ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ആശയവിനിമയ ശൈലിയും ഈ സമയം മെച്ചപ്പെടും.

കന്നി
ബുധന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. ബുധന്‍ നിങ്ങളുടെ സംക്രമ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ കുടുംബ ബിസിനസുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ പെട്ടെന്ന് ലാഭം ലഭിക്കും. ഏതെങ്കിലും പഴയ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
തുലാം
ബുധന്റെ സംക്രമണം തുലാം രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ പുരോഗതിക്കായി ഒരു സുവര്‍ണ്ണാവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിയില്‍ അര്‍പ്പണബോധമുള്ളവരായിരിക്കും. ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അനുകൂലമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കും. ബുധന്‍ ഏഴാമത്തെയും പത്താം ഭാവത്തിന്റെയും അധിപനാണ്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം നേടാന്‍ കഴിയും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം വളരെ മികച്ചതായിരിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. ഈ സമയത്ത് വ്യാപാരികള്‍ക്ക് നല്ല ലാഭം നേടാനാകും.
ധനു
ധനു രാശിക്കാര്‍ക്ക്, ബുധന്‍ ഏഴാം ഭാവാധിപനും പത്താം ഭാവാധിപനും എട്ടാം ഭാവാധിപനുമാണ്. ഈ കാലഘട്ടത്തില്‍ തെറ്റിദ്ധാരണയുടെ ഫലമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകാം. കരിയറില്‍ തടസ്സങ്ങളും ജോലിയില്‍ സംതൃപ്തി കുറയാനും സാധ്യതയുണ്ട്. കഠിനാധ്വാനം ചെയ്തിട്ടും ജോലിയുടെ കാര്യത്തില്‍ ശരിയായ അംഗീകാരം ലഭിക്കില്ല. ബിസിനസ്സില്‍ കനത്ത നഷ്ടം സംഭവിച്ചേക്കാം. ജീവിത പങ്കാളിയുടെ ആരോഗ്യത്തിനായി പണം ചിലവഴിക്കേണ്ടി വന്നേക്കാം.

മകരം
ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ആറാമത്തെയും ഒമ്പതാമത്തെയും ഭാവത്തിന്റെ അധിപന് ബുധനാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളില്‍ വിജയം നേടാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ജീവിത പങ്കാളിക്ക് പുരോഗതി ഉണ്ടാകും. നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികള്‍ ആരംഭിക്കണമെങ്കില്‍, സമയം നല്ലതാണ്.
കുംഭം
അഞ്ചാമത്തെയും എട്ടാമത്തെയും ഭാവാധിപനായ ബുധന്‍ നിങ്ങളുടെ ആറാം ഭാവത്തില്‍ നില്ക്കുന്നു. അനന്തരാവകാശത്തിലൂടെയും ഊഹക്കച്ചവടത്തിലൂടെയും അപ്രതീക്ഷിത നേട്ടങ്ങള്‍ സാധ്യമാണ്. എന്നാല്‍ കുട്ടികളുടെ വികസനം, ഭാവി പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച് കാലുകള്‍, തുടകള്‍ എന്നിവയുമായി ബന്ധപ്പെട്ടവ ശ്രദ്ധിക്കുക. ബിസിനസ്സുകാര്‍ക്ക് കഠിനമായ മത്സരം എന്നിവ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി അധിക ചിലവുകളും ബാധ്യതകളും ഉണ്ടാകാം. ആരോഗ്യം മിതമായി തുടരും.
മീനം
നാലാമത്തെയും ഏഴാമത്തെയും ഭാവാധിപനായ മീനം രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തില്‍ നില്ക്കുന്നു. ഇത് വര്‍ദ്ധിച്ച ഉത്സാഹവും ബുദ്ധി വികസിപ്പിക്കാനുള്ള ആഗ്രഹവും നല്കുന്നു. ഈ സമയം നിങ്ങളുടെ വ്യക്തിജീവിതത്തില്‍ നല്ല സംഭവവികാസങ്ങളും അനുകൂല സംഭവങ്ങളും പ്രതീക്ഷിക്കാമ. വിദേശ രാജ്യങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാം. ബിസിനസ്സ് ഉടമകള്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. ഒന്നിലധികം ബിസിനസ്സുകളിലേക്ക് കടക്കാനാകും. നിങ്ങളുടെ പ്രണയം ദാമ്പത്യത്തിലേക്ക് വഴിമാറാന്‍ അവസരമുണ്ടാകും. ഈ സംക്രമണം മീനരാശിക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവും സാമ്പത്തികവുമായി നല്ല ഫലങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications

