Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കൈയ്യിലെത്തിയ സൗഭാഗ്യം വഴുതിപ്പോകും; ഫെബ്രുവരി 27 മുതല്‍ ഈ 4 രാശിക്ക് ദുരിതനാളുകള്‍
2023 ഫെബ്രുവരി മാസത്തില്‍ പല ഗ്രഹങ്ങളും അവയുടെ സ്ഥാനം മാറുന്നുണ്ട്. ഫെബ്രുവരി അവസാനം ബുധനും അതിന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്തുന്നു. ഫെബ്രുവരി 27ന് വൈകിട്ട് 4.46ന് ബുധന്‍ കുംഭ രാശിയില്‍ പ്രവേശിക്കും. കുംഭ രാശിയില്‍ ബുധന്‍ സൂര്യനും ശനിയുമായി കൂടിച്ചേരും. സൂര്യന്റെയും ബുധന്റെയും യോഗത്താല്‍ ബുധാദിത്യയോഗം രൂപപ്പെടും. മാര്‍ച്ച് 16 വരെ കുംഭ രാശിയില്‍ ബുധന്‍ തുടരുകയും തുടര്‍ന്ന് അതിന്റെ ദുര്‍ബല രാശിയായ മീനത്തിലേക്ക് നീങ്ങുകയും ചെയ്യും.
ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്റെ കുംഭം രാശി സംക്രമണം എല്ലാ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. ബുധന്‍ കുംഭത്തില്‍ വരുന്നതിനാല്‍ പല രാശിക്കാര്‍ക്കും സാമ്പത്തിക, തൊഴില്‍, ആരോഗ്യം, കുടുംബജീവിതം എന്നിവയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബുധന്റെ കുംഭം രാശി സംക്രമണത്താല്‍ ഈ സമയം പ്രശ്നങ്ങള്‍ ഉയരുന്നത് ഈ 4 രാശിക്കാര്‍ക്കാണ്.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക്, കുംഭ രാശിയില്‍ ബുധന്റെ സംക്രമണം ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തിയേക്കാം. സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. കഠിനാധ്വാനം ചെയ്താലും നിങ്ങള്‍ക്ക് തുല്യമായ ഫലം ലഭിക്കാതെ വരും. ഇതുമൂലം നിങ്ങളുടെ മനസ്സില്‍ നിരാശ തോന്നും. കുടുംബ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ അകല്‍ച്ച ഉണ്ടാകാം. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിച്ചിച്ചെങ്കില് നഷ്ടസാധ്യത കൂടുതലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി
കുംഭ രാശിയിലെ ബുധന്റെ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. നിങ്ങളുടെ ജീവിതത്തില്‍ പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനം ചെയ്താലും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. ഈ സമയത്ത്, നിങ്ങള്‍ ഓഫീസില്‍ സംയമനത്തോടെ പെരുമാറുന്നത് നല്ലതാണ്. സാമ്പത്തിക കാര്യങ്ങളില്‍ പോലും ഈ സമയം അത്ര അനുകൂലമല്ല. ചില കാരണങ്ങളാല്‍ നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. കുടുംബത്തില്‍ കലഹങ്ങളും വഴക്കുകളും ഉണ്ടാകാം. സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടാകാം. ഈ കാലയളവില്‍ ത്വക്ക് അല്ലെങ്കില്‍ സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കരുതിയിരിക്കുക.

വൃശ്ചികം
കുംഭം രാശിയില്‍ വരുന്ന ബുധന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും, എന്നാല്‍ അതിന്റെ ക്രമീകരണം കാരണം ബുധന്റെ ശുഭഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. തൊഴില്‍പരമായും ബിസിനസ്സിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ക്ക് അനാവശ്യ ചെലവുകള്‍ ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ നിങ്ങള്‍ വായ്പാ ഇടപാടുകളുടെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. അല്ലാത്തപക്ഷം പണനഷ്ടം ഉണ്ടാകാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുകയും വേണം. അല്ലാത്തപക്ഷം സാമൂഹിക മേഖലയിലും ജോലിസ്ഥലത്തും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

മീനം
ബുധന്റെ ഈ സംക്രമണം മീനരാശിക്കാരുടെ ജീവിതത്തില്‍ പെട്ടെന്ന് ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ആഡംബരങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിച്ചേക്കാം. ഈ കാരണങ്ങളാല്‍, നിങ്ങളുടെ ബജറ്റ് താളം തെറ്റിയേക്കാം. ഈ സമയത്ത് എവിടെയും പണം നിക്ഷേപിക്കുന്നത് ഉചിതമല്ല. ദാമ്പത്യജീവിതത്തില്‍ നിങ്ങളും പങ്കാളിയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചേക്കാം. കുടുംബ കാര്യങ്ങളില്‍, ഏത് തീരുമാനവും വളരെ ശ്രദ്ധയോടെ എടുക്കുക.

ബുധദോഷ പരിഹാരത്തിന്
ഭഗവാന് വിഷ്ണുവിനെയോ ശ്രീകൃഷ്ണനെയോ പതിവായി ആരാധിക്കുക. വിഷ്ണു സഹസ്ഥം ചൊല്ലുന്നതും നല്ലതാണ്. ബുധനാഴ്ച പയറും പച്ച വസ്ത്രങ്ങളും ദാനം ചെയ്യുന്നത് ബുധന്റെ മഹാദോഷ ഫലങ്ങള്‍ക്ക് പരിഹാരമാണ്. ബുധന്റെ ദോഷകരമായ ഫലങ്ങള്‍ നീക്കം ചെയ്യുന്നതിനായി ബുധ ദോഷ നിവാരണ പൂജ നടത്താവുന്നതാണ്. 11 ഏകാദശികളിലും 11 ബുധനാഴ്ചകളിലും വ്രതമനുഷ്ഠിക്കുന്നത് ബുധദോഷ പരിഹാരമാണ്. വെളുത്ത ചരടില്‍ കോര്‍ത്ത് ചെമ്പ് നാണയം ധരിക്കുന്നത് ദോഷഫലം കുറയ്ക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
