Latest Updates
-
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം!
ജൂണ് 7-ന് യഥാര്ത്ഥ ഗജകേസരി യോഗം: സമഗ്രം, കണിശം ഈ നക്ഷത്രക്കാരില്
ഗജകേസരി യോഗത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം, അത്രയധികം ഐശ്വര്യവും നേട്ടവും നല്കുന്ന ഒന്നായാണ് ഈ യോഗത്തെ കണക്കാക്കുന്നത്. ബുധന്റെ രാശിമാറ്റത്തിന്റെ ഫലമായാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ബുദ്ധി, യുക്തി, ശക്തി, വിജയം എന്നിവയെല്ലാം ഗജകേസരിയോഗത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇതിന്റെയെല്ലാം കാരണഹേതു എന്ന് പറയുന്നത് ബുധന് ആണ്. ബുധന്റെ രാശിമാറ്റത്തിന്റെ ഫലമായി ജൂണ് 7-ന് ഗജകേസരി യോഗം രൂപം കൊള്ളുന്നു. ജൂണ് 7-ന് മേടം രാശിയില് നിന്ന് ഇടവം രാശിയിലേക്ക് ബുധന് രാശിമാറുന്നു. ഇതിന്റെ ഫലമായി നിങ്ങള്ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും യോഗങ്ങളും ഉണ്ടാവുന്നു.
ബുധന് മേടം രാശിയില് നിന്ന് ഇടവം രാശിയിലേക്ക് മാറുന്നതിനാല് ഈ സമയം വ്യാഴവും ചന്ദ്രനും മകരത്തില് നില്ക്കുകയും ഇതിന്റെ ഫലമായി ഗജകേസരി യോഗം രൂപം കൊള്ളുകയും ചെയ്യുന്നു. വളരെയധികം ശുഭകരമായ ഫലങ്ങളാണ് ഇതിന്റെ ഫലമായി നിങ്ങള്ക്ക് ലഭിക്കുന്നത്. എല്ലാ നക്ഷത്രക്കാരേയും ബുധന്റെ രാശിമാറ്റം സ്വാധീനിക്കുമെങ്കിലും ചില നക്ഷത്രക്കാരില് ഗജകേസരി യോഗം അപ്രതീക്ഷിത ഭാഗ്യഫലങ്ങള് വര്ദ്ധിപ്പിക്കും. അത് ആരൊക്കെയെന്ന് നോക്കാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ബുധന്റെ രാശിമാറ്റം മൂലം ഉണ്ടാവുന്ന ഗജകേസരി യോഗം ലഗ്നത്തിലാണ് ഫലം നല്കുന്നത്. ഇത് നിങ്ങളില് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെങ്കില് പലപ്പോഴും പല വിധത്തിള്ള അനുകൂല മാറ്റങ്ങള് നിങ്ങള്ക്കുണ്ടാവുന്നു. കുടുംബത്തിന്റെ പൂര്ണ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങള് എല്ലാം തന്നെ വിജയത്തിലേക്ക് എത്തുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. പരമാവധി പണത്തിന്റെ കാര്യത്തില് മികച്ച നേട്ടങ്ങള് ഉണ്ടാവും.
രോഗാവസ്ഥകളില് നിന്ന് പൂര്ണ മുക്തിയും ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യുന്നു. ആഗ്രഹിക്കുന്ന പല കാര്യങ്ങളും പൂര്ത്തീകരിക്കുന്നതിന് സാധിക്കുന്നു. പാതിയില് നിര്ത്തേണ്ടി വന്ന പല കാര്യങ്ങളും പൂര്ത്തീകരിക്കാന് സാധിക്കുന്നു. ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാ അര്ത്ഥത്തിലും ശുക്രനുദിക്കുന്ന സമയമാണ് ഇടവക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക്.

കര്ക്കിടക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്ക്കിടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇവര്ക്ക് ദാമ്പത്യ ജീവിതത്തില് നേട്ടങ്ങള് ഉണ്ടാവുന്നു. പങ്കാളി നിങ്ങളെ കൂടുതല് കരുതലോടെ ചേര്ത്ത് പിടിക്കുന്നു. ബിസിനസ് ചെയ്യുന്നവര്ക്ക് മികച്ച മാറ്റങ്ങള് ഉണ്ടാവുന്നു. ബന്ധങ്ങളില് നേട്ടവും അത് വഴി ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നതതിന് സാധിക്കുന്നു. വിദേശ വാസയോഗം ഉണ്ടാവുന്നുണ്ട്. ധനനേട്ടത്തിലേക്ക് നിങ്ങള് എത്തുകയും അത് വഴി എല്ലാ തരത്തിലുള്ള മാനസിക പിരിമുറുക്കത്തില് നിന്നും പ്രശ്നങ്ങളില് നിന്നും പരിഹാരം കാണുകയും ചെയ്യുന്നു.
ബിസിനസ് ആരംഭിക്കുന്നവര്ക്ക് മികച്ച മാറ്റങ്ങള് ഉണ്ടാവുന്നു. വിദേശത്ത് താമസിക്കുന്നവര്ക്ക് അനുകൂല മാറ്റങ്ങള് ഉണ്ടാവുന്നു. ജോലിയും കരിയറും നിങ്ങള് ആഗ്രഹിക്കുന്നത് പോലെ തന്നെ മുന്നോട്ട് പോവുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേതും സമാധാനത്തിന്റേതും ആയി മാറുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലെ കുതിച്ച് ചാട്ടം പല വിധത്തില് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്ക്കെല്ലാം അനുകൂല മാറ്റങ്ങള് ഉണ്ടാവുന്ന സമയമാണ് എന്നതില് സംശയം വേണ്ട.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് മികച്ച മാറ്റങ്ങളാണ് ഈ രാശിമാറ്റം നല്കുന്നത്. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളില് ഉണ്ടാവുന്ന സമയമാണ് ബുധന്റെ ഇടവം രാശിയിലേക്കുള്ള മാറ്റം. പൂര്ത്തിയാക്കാതെ കിടന്ന ജോലികള് പൂര്ത്തിയാക്കാന് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ദമ്പതികള് തമ്മിലുള്ള അകല്ച്ചയും സ്വരച്ചേര്ച്ചയില്ലായ്മയും എല്ലാം ഇല്ലാതാവുന്നു. മികച്ച അവസരങ്ങള് നിങ്ങളെ തേടി എത്തുന്നു. ആഗ്രഹിക്കുന്ന സമയം ജോലികള് പൂര്ത്തിയാക്കാന് സാധിക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ബുധന്റെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നു. തൊഴിലില് ഉണ്ടാവുന്ന നേട്ടങ്ങള് വഴി നിങ്ങള് ഉയരത്തില് എത്തുന്നു. ബുധന്റെ മാറ്റം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ബിസിനസില് ഉണ്ടാവുന്ന വളര്ച്ചയും പുരോഗതിയും ജീവിതത്തില് നിരവധി അനുകൂല മാറ്റങ്ങള് കൊണ്ട് വരുന്നു. കുടുംബത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പണത്തിന്റെ കാര്യത്തില് മികച്ച നേട്ടങ്ങള് ഉണ്ടാവുന്നു. പൊതുവേ സാമ്പത്തികമായി നേട്ടങ്ങള് ഇങ്ങോട്ട് തേടി വരുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
