Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
കഷ്ടകാലം കൂടെത്തന്നെ കാണും; ഫെബ്രുവരി 22 വരെ ഈ 5 രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍, അതിനുശേഷം ഭാഗ്യം
നവഗ്രഹങ്ങളില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കുന്നു. ജ്യോതിഷ പ്രകാരം മിഥുനം, കന്നി രാശികളുടെ അധിപനായ ബുധന്‍ ബുദ്ധിയുടെയും സംസാരത്തിന്റെയും കാരക ഗ്രഹമാണ്. ബുധന്‍ ഈ സമയം രാശിമാറുന്നു. ഫെബ്രുവരി 7 ചൊവ്വാഴ്ച ബുധന്‍ ധനു രാശി വിട്ട് ശനിയുടെ രാശിയായ മകരം രാശിയില്‍ പ്രവേശിക്കും. സൂര്യദേവന് ഇതിനകം മകരത്തില്‍ തുടരുന്നുണ്ട്. മകരം രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും.
മകരം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നത് 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ബുധന്റെ സംക്രമണം മൂലം ഈ സമയം പല രാശിക്കാര്‍ക്കും ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരും. ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 22 വരെ ഈ 5 രാശിക്കാര്‍ക്ക് ബുധന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അത്ര ശുഭകരമാകില്ല. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ ചില കാരണങ്ങളാല്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നിക്ഷേപത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ ദേഷ്യത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് നിങ്ങളെ കുഴപ്പത്തിലാകും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം ഈ സമയം വഷളായേക്കാം. ഈ കാലയളവില്‍ പങ്കാളിയുമായി എന്തെങ്കിലും കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, ഒരു സ്ത്രീ കാരണം, നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അമിത ജോലി കാരണം ആരോഗ്യം തകരാറിലായേക്കാം. ഈ സമയത്ത് ആരുമായും പണമിടപാടുകള്‍ നടത്തരുത്. നിങ്ങളുടെ രഹസ്യ കാര്യങ്ങള്‍ ആരോടും പങ്കുവയ്ക്കരുത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബുധന്റെ സംക്രമണം ഈ സമയം നിങ്ങള്‍ക്ക് തൊഴിലിനും ബിസിനസുകാര്‍ക്കും നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കും, ജോലിയില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടാകും.

വൃശ്ചികം
ബുധന്റെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് നിരവധി വെല്ലുവിളികള്‍ നല്‍കും. ജോലിയില്‍ മേലുദ്യോഗസ്ഥര്‍ കാരണം നിങ്ങള്‍ക്ക് ബുദ്ധിമുട്ടും ജോലിയില്‍ തടസ്സവും ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ ആരുമായും വഴക്കിടാതിരിക്കുക. പ്രണയിതാക്കളും ഈ സമയത്ത് ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ഈ കാലയളവില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. എന്നാല്‍ അമിത ആത്മവിശ്വാസം ഒഴിവാക്കുക.

ധനു
ധനു രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അത്ര ശുഭകരമല്ല. ഈ സമയത്ത് ശത്രുക്കള്‍ നിങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കാരണം, നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. സുഹൃത്തുക്കളോടൊപ്പം നിങ്ങളുടെ സാമൂഹ്യബന്ധം വര്‍ദ്ധിക്കുമെങ്കിലും അവയൊന്നും പ്രയോജനപ്പെടില്ല. ഈ കാലയളവില്‍ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. അതിനാല്‍ വിവേകത്തോടെ ഈ സമയം മുന്നോട്ട് നീങ്ങുക.

മകരം
ബുധന്‍ നിങ്ങളുടെ രാശിയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഈ സമയത്ത്, അനാവശ്യ യാത്രകളും പണച്ചെലവും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഈ കാലയളവില്‍, ഏതെങ്കിലും പഴയ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വീണ്ടും അലട്ടും. അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക. ഈ സമയത്ത് എവിടെയെങ്കിലും പണം നിക്ഷേപിക്കുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

ബുധ ദോഷത്തിന് പരിഹാരങ്ങള്‍
*ഭഗവാന് വിഷ്ണുവിനെയോ ശ്രീകൃഷ്ണനെയോ പതിവായി ആരാധിക്കുക. വിഷ്ണു സഹസ്ഥം ചൊല്ലുന്നതും നല്ലതാണ്.
* ബുധനാഴ്ച പയറും പച്ച വസ്ത്രങ്ങളും ദാനം ചെയ്യുന്നത് ബുധന്റെ മഹാദോഷ ഫലങ്ങള്‍ക്ക് പരിഹാരമാണ്.
* ബുധന്റെ ദോഷകരമായ ഫലങ്ങള്‍ നീക്കം ചെയ്യുന്നതിനായി ബുധ ദോഷ നിവാരണ പൂജ നടത്താവുന്നതാണ്.
* 11 ഏകാദശികളിലും 11 ബുധനാഴ്ചകളിലും വ്രതമനുഷ്ഠിക്കുന്നത് ബുധദോഷ പരിഹാരമാണ്.
* വെളുത്ത ചരടില്‍ കോര്‍ത്ത് ചെമ്പ് നാണയം ധരിക്കുന്നത് ദോഷഫലം കുറയ്ക്കും.



Click it and Unblock the Notifications