Latest Updates
-
GLP-1 ഇഞ്ചക്ഷൻ ആണോ സെലിബ്രിറ്റികളുടെ വണ്ണം കുറയ്ക്കലിന് പിന്നിൽ? ആരാധകരുടെ സംശയം ശരിയോ? -
ബുധൻ മേടം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
മോഹിനി ഏകാദശി: പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന അപൂർവ്വ രാജയോഗം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ഏപ്രിൽ 27 രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ഏപ്രിൽ 27 ഗ്രഹനില: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ നക്ഷത്രക്കാർക്ക് രാജയോഗം തെളിയുന്ന ദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
രാശിഫലം: ഞായറാഴ്ചത്തെ ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ; ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം -
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ!
ബുധന്റെ അസ്തമയം: കരിയര്‍, വിവാഹം, ധനം: 7 രാശിക്കാര്‍ക്ക് അതിശ്രേഷ്ഠ ഫലങ്ങള്‍ മാത്രം
ബുധന്‍ കുംഭം രാശിയിലാണ് ഇപ്പോഴുള്ളത്. മാര്‍ച്ച് 1- മുതലാണ് ബുധന്‍ കുംഭം രാശിയില്‍ സംക്രമിച്ചിരിക്കുന്നത്. അതിന് ശേഷം 27 ആവുന്നതോടെ ബുധന്‍ കുംഭം രാശിയില്‍ അസ്തമിക്കുന്നു. എന്നാല്‍ ബുധന്റെ അസ്തമയം ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ചില ഫലങ്ങള്‍ നല്‍കുന്നുണ്ട്. ശനിയും ഇപ്പോള്‍ കുംഭം രാശിയിലാണ് സംക്രമിച്ചിരിക്കുന്നത്. ബുധനും ശനിയും ഒരു രാശിയില്‍ നില്ക്കുമ്പോള് അത് നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ അനുകൂല മാറ്റങ്ങള്‍ നല്കുന്നു.

അതിനാല്‍, ബുധന്‍ കുംഭത്തില്‍ അസ്തമിച്ചാലും, ഇടവം, കുംഭം എന്നിവയുള്‍പ്പെടെ നിരവധി രാശിക്കാര്‍ക്ക് അത് ശുഭകരമായി മാറുന്നുണ്ട്. എന്നാല്‍ ബുധന്റെ അസ്തദശ ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്, ആരിലൊക്കെ അപൂര്‍വ്വ യോഗങ്ങള്‍ നല്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ഇവര്‍ക്ക് ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളും പ്രശംസയും ഉണ്ടാവുന്നു. മേലുദ്യോഗസ്ഥന് നിങ്ങളെ അഭിനന്ദിക്കുകയും ലാഭകരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനും അതില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നതിനും സാധിക്കുന്നു. പലപ്പോഴും ജോലിയിലെ സമ്മര്‍ദ്ദം ഉണ്ടാവുമെങ്കിലും അതിനെയെല്ലാം നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ചില ജോലികള്‍ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ബിസിനസില്‍ ഉണ്ടായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം ചെറിയ രീതിയില്‍ അല്ല വലിയ രീതിയില്‍ തന്നെ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നു. വിദേശത്ത് നിന്ന് ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിഭയങ്കരമായ ലാഭം നിങ്ങളെ കാത്തിരിക്കുന്നു. ജോലിയുടെ വേഗത വര്‍ദ്ധിക്കുന്നതിനും അതിലൂടെ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിനും സാധിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി നിങ്ങള്‍ ശ്രമിക്കുന്നതെല്ലാം വിജയത്തില്‍ എത്തുന്നതിന് സാധിക്കുന്നു. ഈ രാശിചിഹ്നത്തിലുള്ളവര്ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെ മികച്ച മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ബുധന്റെ അസ്തമയം അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വളരെയധികം മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലമായി പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇല്ലാതാവുന്ന സമയം കൂടിയാണ്. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്ന സമയം കൂടിയാണ് എന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കൈവെക്കുന്ന എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാത പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും എല്ലാ പ്രശ്നങ്ങളും പൂര്‍ണമായും മാറുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല ഓഫീസില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നില്ല. ഈ രാശിക്കാര്‍ക്ക് ജീവിത വിജയം കരസ്ഥമാക്കാന്‍ സാധിക്കും എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുന്ന സമയമാണ്. ബുധന്‍ അസ്തമിക്കുന്നത് പോലെ തന്നെ ജീവിതത്തിലെ പ്രശ്നങ്ങളും അസ്തമിക്കുന്നു. ഇവര്‍ക്ക് പല വിധത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് ലഭിക്കുന്നു. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ സ്ഥലം മാറ്റം ലഭിക്കുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും മറികടക്കുന്നതിലൂടെ ജീവിതത്തതില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയം കൂടിയാണ് ബുധന്റെ അസ്തമയം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം അവരുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ജീവിതം വളരെയധികം സന്തോഷത്തിന്റേതായി മാറുന്ന സമയമാണ് ഇവര്‍ക്ക് പല കാര്യങ്ങളിലും ഇവര്‍ക്ക് സന്തോഷിക്കുന്നതിനുള്ള വകയുണ്ടാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല കുടുംബത്തോടൊപ്പം യാത്രകള്‍ നടത്തുന്നതിനും ഉള്ള യോഗം കാണുന്നു. നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. അമ്മയുമായുള്ള ബന്ധം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു.

കുംഭം രാശി
ബുധന്‍ അസ്തമിക്കുന്നത് കുംഭം രാശിയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. ജോലി മാറുന്നതിനും അതില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ഉയര്‍ച്ച താഴ്ചകള്‍ പലപ്പോഴും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ അതിലെല്ലാം സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് ഈ ബുധന്റെ അസ്തമയത്തിലൂടെ സാധിക്കുന്നു.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications