Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഒരു മാസക്കാലം ജീവിതത്തില്‍ പ്രതിഫലിക്കും മാറ്റം; ബുധന്റെ അസ്തമയം, ഗുണദോഷ ഫലങ്ങള്‍
ജ്യോതിഷത്തില്‍ ബുധന് പ്രത്യേക സ്ഥാനമുണ്ട്. ബുദ്ധി, ആശയവിനിമയം, ബിസിനസ്സ്, മാനേജ്‌മെന്റ് എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും വളരെ പ്രധാനമാണ്. കാരണം, അത് ഓരോ രാശിയിലും ഭൂമിയിലും സ്വാധീനം ചെലുത്തുന്നു. ഏപ്രില്‍ 23ന് ബുധന്‍ മേടം രാശിയില്‍ അസ്തമിച്ചുകഴിഞ്ഞു.
ബുധന്റെ ഈ അസ്തമനത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും. ഏകദേശം ഒരു മാസക്കാലം ഇതിന്റെ ഫലം നിങ്ങളുടെ ജീവിതത്തില്‍ കാണും. അതിനാല്‍, ബുധന്റെ അസ്തമന ഫലമായി 12 രാശിക്കും ഈ സമയം ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഫലം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിജയം നേടാനാകും. പുതിയ ബിസിനസ്സ് പ്ലാനുകള്‍ക്ക് രൂപം നല്‍കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും.

ഇടവം
ബുധന്‍ അസ്തമിക്കുന്ന കാലഘട്ടത്തില്‍ ഇടവം രാശിക്കാര്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് ധനനഷ്ടത്തിന്റെ സൂചനയുണ്ട്. ഇതോടൊപ്പം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകും. ഈ സമയത്ത് പല്ലുകള്‍ അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് വളര്‍ച്ചയുടെ സാധ്യത കുറവാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയ കാലഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത്, ജോലി മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ കഠിനാധ്വാനം അനുസരിച്ച് ശരിയായ ഫലം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് നല്ല അവസരങ്ങള്‍ കൈവിട്ടുപോകും. ഇതോടൊപ്പം തൊഴില്‍ മേഖലയില്‍ പുതിയ വെല്ലുവിളികളും ഉയര്‍ന്നുവരും. വരുമാനം പരിമിതമായിരിക്കും, സമ്പാദ്യത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകില്ല. അതുകൊണ്ട് പണം ചിലവാക്കുന്നതിന് മുമ്പ് നല്ലവണ്ണം ചിന്തിക്കുക.

ചിങ്ങം
മേടം രാശിയില്‍ ബുധന്റെ അസ്തമയ കാലത്ത് നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിച്ചേക്കില്ല. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ മേല്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ജോലികളില്‍ തെറ്റുകള്‍ സംഭവിക്കുകയും ചെയ്യും. കഠിനാധ്വാനം ചെയ്താലും നിങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് ഫലം ലഭിച്ചേക്കില്ല. ഈ സമയത്ത് നിങ്ങളുടെ ചെലവുകളില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയ കാലഘട്ടത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നേട്ടങ്ങള്‍ നല്‍കും. ഇക്കാലയളവില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഗുണഫലം ഭാവിയില്‍ തീര്‍ച്ചയായും ലഭിക്കും.

തുലാം
ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനാകും. ബിസിനസ്സില്‍ പെട്ടെന്നുള്ള ലാഭസാധ്യതകള്‍ കൈവരും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ബുധന്‍ അസ്തമിക്കുന്ന കാലഘട്ടത്തില്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത് തൊഴില്‍ മേഖലയില്‍ മത്സരം വര്‍ദ്ധിക്കും. കഠിനാധ്വാനത്തിനുശേഷവും നിങ്ങള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിച്ചേക്കില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

ധനു
ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസ്സില്‍ ലാഭത്തിനുള്ള അവസരങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. നിങ്ങളുടെ ആരോഗ്യം സാധാരണമായിരിക്കും.

മകരം
ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ സമയം നല്ലതല്ല. പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക. അപകടകരമായ തീരുമാനങ്ങള്‍ എടുക്കരുത്. വീട്ടുകാരുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും, ശ്രദ്ധിക്കുക.

കുംഭം
ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ധനലാഭത്തിനുള്ള അവസരങ്ങള്‍ കണ്ടെത്താനാകും. ബിസിനസ്സില്‍ പുരോഗതിക്ക് അവസരമുണ്ടാകും. ക്രിയാത്മക പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. നിങ്ങളുടെ സാമൂഹിക പ്രശസ്തി വര്‍ദ്ധിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഈ സമയം നിങ്ങള്‍ക്ക് അവസരം ലഭിക്കും.

മീനം
ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്തുക. മനസ്സ് എന്തെങ്കിലുമൊക്കെ ആലോചിച്ച് അസ്വസ്ഥമായേക്കാം. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമല്ല. ജോലിയിലും ബിസിനസ്സിലും ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം വീട്ടുകാരുടെ പിന്തുണ ലഭിക്കും.



Click it and Unblock the Notifications
