Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധന്റെ അസ്തമനം; മനുഷ്യജീവിതത്തില്‍ മാറ്റങ്ങള്‍, ലോകഭാവിയിലും ബുധന്റെ പ്രഭാവം
മേടത്തില് അതിന്റെ യാത്ര പൂര്‍ത്തിയാക്കി ബുധന്‍ ഇപ്പോള്‍ ശുക്രന് ഭരിക്കുന്ന ഇടവ രാശിയിലാണ് ഉള്ളത്. ബുധന്‍ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥതി ചെയ്യുന്ന ഒരു ഗ്രഹമാണ്. ജ്യോതിഷത്തിലെ ഒരു പ്രധാന ഗ്രഹമാണ് ബുധന്‍. ബുധനുമായി ബന്ധപ്പെട്ട ഏതൊരു മാറ്റവും രാശിചിഹ്നങ്ങളിലും ലോകമെമ്പാടും പ്രതിഫലിക്കും. ഒരു രാശിയിലെ ബുധന്‍ സംക്രമണം സാധാരണയായി 23-28 ദിവസം നീണ്ടുനില്‍ക്കും.
ഈ സമയപരിധിക്കുള്ളില്‍ സാധാരണയായി ബുധന്‍ മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്നു. ഈ സമയം ബുധന്‍, ജൂണ്‍ 19ന് രാവിലെ അതിന്റെ സുഹൃത്തായ ശുക്രന്റെ രാശിയായ ഇടവത്തില്‍ അസ്തമിക്കും. അത് ലോകത്തിനും രാജ്യത്തിനും ജനങ്ങളിലും ചില മാറ്റങ്ങളുണ്ടാക്കും. ബുധന്റെ അസ്തമന കാലത്ത് ലോകത്തിലും ജനങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബുധന്റെ അസ്തമയം: ലോകമെമ്പാടുമുള്ള മാറ്റം
ബിസിനസിന്റെ കാരകനാണ് ബുധന്‍. ബിസിനസ്സ് ഉടമകള്‍ക്ക് പണം സമ്പാദിക്കുന്നതിനോ അവരുടെ ബിസിനസ്സ് കൂടുതല്‍ ലാഭകരമാക്കുന്നതിനോ ഈ സമയം കുറച്ച് അധിക പരിശ്രമങ്ങള്‍ നടത്തേണ്ടി വന്നേക്കാം. ഐടി വ്യവസായം മാന്ദ്യ കാലഘട്ടം അഭിമുഖീകരിക്കുന്നത് തുടരും. ഗതാഗതം, കരകൗശലവസ്തുക്കള്‍, കൈത്തറി തുടങ്ങിയ മേഖലകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ബിസിനസില്‍ വീണ്ടും ഒരു ഇടിവ് അനുഭവപ്പെട്ടേക്കാം. കാര്‍ഷിക മേഖല, മൃഗസംരക്ഷണം മുതലായവയ്ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിച്ചേക്കാം.
വിവിധ പരിഷ്കാരങ്ങളിലൂടെയും പദ്ധതികളിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച മേഖലകളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് കാണാനാകും. ഓഹരി വിപണികളും ഊഹക്കച്ചവട വിപണികളും പെട്ടെന്നുള്ള തകര്‍ച്ച അഭിമുഖീകരിച്ചേക്കാം. പ്രമുഖ രാഷ്ട്രീയക്കാരും പ്രധാന സ്ഥാനങ്ങളിലുള്ളവരും ചില വലിയ പ്രസ്താവനകള്‍ നടത്തുന്നത് കാണാം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നേക്കാം. ബുധന്‍ അസ്തമിക്കുന്നതിനാല് ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം.
ബുധന്റെ അസ്തമയം: ഓഹരി വിപണിയിലെ മാറ്റം
ബിസിനസ്സിന്റെ കാരക ഗ്രഹമായതിനാല്‍ ബുധന്‍ ഓഹരി വിപണിയെ തീര്‍ച്ചയായും ബാധിക്കും. ബുധന്റെ അസ്തമയം സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും വിവിധ കമ്പനികളുടെ ഓഹരികളുടെ ലാഭത്തെ അത് ബാധിക്കുകയും ചെയ്യും. ഫാര്‍മസി മേഖല, പൊതുമേഖല, ഐടി വ്യവസായങ്ങള്‍ എല്ലാം ഈ ബുധ സംക്രമണത്തിലൂടെ ഒരു പരുക്കന്‍ കാലഘട്ടത്തിലൂടെ കടന്നുപോകും.
ബാങ്കിംഗ് മേഖല വളരെക്കാലമായി ദുരിതം അനുഭവിക്കുന്ന മറ്റൊരു മേഖലയാണ്. ജൂണ്‍ അവസാനം വരെ ഇത് മാറ്റമില്ലാതെ തുടരും. മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റബ്ബര്‍, പുകയില, ഭക്ഷ്യ എണ്ണ വ്യവസായങ്ങളും അല്‍പ്പം മന്ദഗതിയിലായിരിക്കും.

ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ - ഇടവം
ബുധന്റെ അസ്തമാനം മൂലം ഇടവ രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും, കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. പ്രിയപ്പെട്ടവരുമായി വഴക്കിനുള്ള സാഹചര്യമുണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഒരു പ്രോത്സാഹനവും ലഭിക്കില്ല. ധനനഷ്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ അസ്തമനം അത്ര നല്ലതല്ല. നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കരിയറില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. അമ്മയുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെയും ഈ സമയം പ്രതികൂലമായി ബാധിക്കും. സംസാരത്തില്‍ സംയമനം പാലിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ അസ്തമിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കില്ല. കരിയറില്‍ ഉയര്‍ച്ച താഴ്ചകളും ഉണ്ടായേക്കാം. ബിസിനസ്സിലും നഷ്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ദുര്‍ബലമായേക്കാം. ജീവിതപങ്കാളിയുമായി തര്‍ക്കമുണ്ടാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
