Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഠിനകാലം വേട്ടയാടും, പ്രശ്നങ്ങള്‍ ഒന്നൊന്നായി വരും; ബുധന്റെ അസ്തമനം, 12 രാശിക്കും ജീവിതം മാറും
ജ്യോതിഷപ്രകാരം, ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്തെത്തുമ്പോള്‍, ആ ഗ്രഹം അസ്തമിക്കും. ഈ സമയത്ത് ആ ഗ്രഹത്തിന് അതിന്റെ എല്ലാ ശക്തികളും നഷ്ടപ്പെടും. ഇതിനെ ഗ്രഹത്തിന്റെ അസ്തമനം എന്ന് വിളിക്കുന്നു. ജ്യോതിഷത്തില്‍, യുക്തിയുടെയും ബുദ്ധിയുടെയും ഘടകമായി ബുധനെ കണക്കാക്കുന്നു. ബുധന്റെ സ്ഥാനം ശക്തമാണെങ്കില്‍ എല്ലാ ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജൂണ്‍ 7ന് ബുധന്‍ ഗ്രഹം ഇടവം രാശിയില്‍ സംക്രമിച്ചിട്ടുണ്ട്.
ഇപ്പോള്‍ ബുധന്‍ ഈ രാശിയില്‍ ജൂണ്‍ 21ന് അസ്തമിക്കാന്‍ പോകുന്നു. ബുദ്ധി, ആശയവിനിമയം, യുക്തി, സംസാരം എന്നിവയുടെ കാരണ ഗ്രഹമായി ബുധനെ കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്‍ അസ്തമിക്കുന്നതിനാല് 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും. ചില രാശിക്കാര്‍ക്ക് കനത്ത ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. ഇടവം രാശിയില്‍ ബുധന്‍ അസ്തമിക്കുന്ന ഈ സമയത്ത് 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും. ബിസിനസ്സ് നടത്തുന്നവര്‍ക്ക് അവരുടെ പ്രയത്നങ്ങള്‍ കൊണ്ട് നല്ല നേട്ടമുണ്ടാകും. ആത്മവിശ്വാസം വളരും. എതിരാളികളെ തോല്‍പ്പിക്കാനാകും. പണത്തിന്റെ കാര്യത്തില്‍, ഈ മാസം പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല പ്രകടനം കാഴ്ചവെക്കാനാകും. എന്നാല്‍ ഈ സമയം നിങ്ങളുടെ ആരോഗ്യം അത്ര സുഖകരമായിരിക്കില്ല. രക്താതിമര്‍ദ്ദം, തലവേദന മുതലായവ ഉണ്ടാകാം.
ഇടവം
ഇടവം രാശിക്കാരുടെ ജീവിതത്തില്‍ ഈ സമയം ദോഷഫലങ്ങള്‍ കാണപ്പെടും. നിങ്ങളുടെ പ്രശ്നങ്ങളും ചെലവുകളും വര്‍ദ്ധിക്കും. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങളും അനുഭവിക്കേണ്ടതായിവരും. ഉദ്യോഗാര്‍ത്ഥികള്‍ പ്രമോഷന്, ഇന്‍ക്രിമെന്റ് മുതലായവ പ്രതീക്ഷിക്കുന്നുവെങ്കില്‍ ഈ സമയം നിരാശ നേരിടേണ്ടിവന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ ജാഗ്രത പാലിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം അശുഭകരമായി ബാധിക്കും. ഈ സമയത്ത് കഠിനാധ്വാനം വര്‍ദ്ധിക്കും, പക്ഷേ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ മനസ്സ് വിഷമത്തിലായിരിക്കും. ജോലിയില്‍ നിങ്ങളുടെ ആധിപത്യം കുറവായിരിക്കും. ജോലിഭാരം കൂടും. ബിസിനസ്സ് മേഖലയില്‍ എതിരാളികള്‍ ആധിപത്യം സ്ഥാപിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ പിരിമുറുക്കം വര്‍ദ്ധിക്കും. സാമ്പത്തിക പ്രശ്നങ്ങളും ഈ സമയം നിങ്ങളെ വലയം ചെയ്തേക്കാം.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രമോഷന്, ഇന്‍ക്രിമെന്റ് എന്നിവയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. ബിസിനസ്സിലും നഷ്ടത്തിന് സാധ്യതയുണ്ട്. ബുധന്‍ അസ്തമിക്കുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളായേക്കാം. ഈ സമയത്ത് പ്രണയ ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകാം.
ചിങ്ങം
ബുധന്‍ അസ്തമിക്കുന്നതിന്റെ അശുഭ ഫലം ചിങ്ങം രാശിക്കാരിലും ദൃശ്യമാകും. ഈ സമയത്ത് ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ടെന്‍ഷന്‍ അനുഭവപ്പെടും. ബിസിനസുകാര്‍ക്ക് കൂടുതല്‍ മത്സരം നേരിടേണ്ടിവരും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം നഷ്ടമായേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ അസ്തമാനം പ്രതികൂലമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണ കുറയും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങള്‍ ഒരു യാത്ര പോകുകയാണെങ്കില്‍ ശ്രദ്ധിക്കുക. ആരോഗ്യം വളായേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നേക്കാം.
തുലാം
ഈ കാലയളവില്‍ നിങ്ങള്‍ക്ക് കൂടുതല്‍ യാത്ര ചെയ്യേണ്ടി വന്നേക്കാം. ചിലര്‍ക്ക് പ്രൊഫഷനിലും ജോലിസ്ഥലത്തും മാറ്റമുണ്ടാക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നവര്‍ക്ക് കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ചില സുഹൃത്തുക്കളില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ കാലയളവില്‍ ഏഴാം ഭാവത്തിലെ ബുധന്‍ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം, പണം കൈകാര്യം ചെയ്യുന്നതിലും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും വളരെ ശ്രദ്ധാലുവായിരിക്കണം. ജീവിത പങ്കാളികളുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ ബുധന്‍ അസ്തമിക്കുന്ന ഈ സമയം ജാഗ്രത പാലിക്കണം. ഈ സമയത്ത്, ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുമായി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അകല്‍ച്ചയുടെ സാഹചര്യവും ഉണ്ടാകാം. ഇതോടൊപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഇക്കാലയളവില്‍ മോശമായേക്കാം.
ധനു
ധനു രാശിക്കാര്‍ ബുധന്‍ അസ്തമിക്കുന്ന കാലഘട്ടത്തില്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത് ബിസിനസ്സ് രംഗത്ത് നഷ്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യം മോശമായേക്കാം. ഏത് ജോലിയും ഈ സമയം നിങ്ങള്‍ ക്ഷമയോടെ ചെയ്യണം. ദേഷ്യം നിയന്ത്രിക്കണം.
മകരം
തൊഴില്‍ മേഖലയെ സംബന്ധിച്ചിടത്തോളം, ഈ സമയം നിങ്ങള്‍ക്ക് മിതമായ ഫലങ്ങള്‍ ലഭിക്കും. വളരെയധികം ജോലി സമ്മര്‍ദ്ദം ഉണ്ടായേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വിപണിയില്‍ മത്സരം വര്‍ധിച്ചേക്കാം. അഞ്ചാം ഭാവത്തില്‍ ബുധന്‍ നില്‍ക്കുന്നത് ഉയര്‍ന്ന ചെലവുകള്‍ക്ക് ഇടയാക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ കലഹമുണ്ടായേക്കം. ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞേക്കില്ല. നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം
ജോലിയില്‍ ഉയര്‍ന്ന പുരോഗതി കാണും. പ്രമോഷനും മറ്റുമുള്ള അവസരങ്ങളുണ്ടാകും. ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഉയര്‍ന്ന ലാഭം നേടാനാകും. സാമ്പത്തിക രംഗത്ത്, ബുധന്‍ നാലാം ഭാവത്തില്‍ നില്‍ക്കുന്നത് അനാവശ്യ ചെലവുകള്‍ ഉണ്ടാക്കും. ഈ സമയം നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. ഈ സമയത്ത് കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ ആരോഗ്യം നല്ലതായിരിക്കില്ല, കണ്ണിന് അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.
മീനം
ബുധന്‍ അസ്തമിക്കുന്ന ഈ സമയം മീനം രാശിക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കുടുംബത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായേക്കാം. എന്തിനെക്കുറിച്ചെങ്കിലും ഓര്‍ത്ത് നിങ്ങളുടെ മനസ് ആകുലതപ്പെട്ടേക്കാം. സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കോപസ്വഭാവം നിയന്ത്രിക്കുക.



Click it and Unblock the Notifications

