Latest Updates
-
കനത്ത മഴയിൽ വയറിലെ അണുബാധകൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ ഉടൻ സ്വീകരിക്കൂ, ആരോഗ്യത്തോടെയിരിക്കൂ -
ഡൽഹി ജിം വെടിവെപ്പ്: ജിമ്മിൽ പോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ലഹരി ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ തകർക്കുന്നുണ്ടോ? അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ -
മഴ നനഞ്ഞാൽ പണി പാളും! ചർമ്മത്തെയും പാദങ്ങളെയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂൺ 29: ബുധന്റെ വക്രഗതി; ആശയവിനിമയ തടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
ജൂൺ 28-ന് ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
സിദ്ധയോഗത്തിന്റെ കരുത്തിൽ ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം: വിശാഖം നക്ഷത്രത്തിന്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തുമോ? -
2026 ജൂൺ 26 നക്ഷത്രഫലം: കരിയറിലും സമ്പത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ഹൈദരാബാദിലെ മഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 12 മിനിറ്റ് വർക്കൗട്ട് പരീക്ഷിക്കൂ!
ബുധന്റെ അസ്തമയം, ധനനഷ്ടവും, സമാധാനക്കേടും; കഷ്ടകാലം പിടികൂടുന്ന 3 രാശി
ബുദ്ധിയുടെ ദാതാവും ഗ്രഹങ്ങളുടെ അധിപനുമായ ബുധന്‍ ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറുന്നു. ജ്യോതിഷ പ്രകാരം ഈ സമയത്ത് ബുധന്‍ മകരത്തിലാണ് ഉള്ളത്. ഫെബ്രുവരി എട്ടിന് ഇതേ രാശിയില്‍ ബുധന്‍ അസ്തമിക്കും. ബുധന്റെ അസ്തമനം മൂലം ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും, അതേസമയം പല രാശിക്കാര്‍ക്കും ഈ സമയം ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും.
ബുധന്റെ അസ്തമയാവസ്ഥ മാര്‍ച്ച് 11 വരെ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ സമയം ചില രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ രാശിക്കാര്‍ക്ക് പലവിധ പ്രശ്നങ്ങള്‍ ജീവിതത്തില്‍ തരണം ചെയ്യേണ്ടിവരും. ബുധന്റെ അസ്തമയം കാരണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ നേരിടേണ്ടി വരിക എന്ന് നമുക്ക് നോക്കാം.

മേടം
ബുധന്‍ അസ്തമിക്കുന്നതിനാല് മേടം രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യമില്ലായ്മ അനുഭവപ്പെടും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ എല്ലാ ജോലികളിലും തടസ്സങ്ങള്‍ ഉണ്ടാകും. ശമ്പളം, ഇന്‍ക്രിമെന്റ്, പ്രമോഷന് എന്നിവയ്ക്കായി നിങ്ങള്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ഏത് തീരുമാനവും അല്പം ആലോചിച്ച ശേഷം എടുക്കുക. ഏകാഗ്രതയുടെ അഭാവം മൂലം നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥരുമായി ചില അഭിപ്രായവ്യത്യാസമുണ്ടാകാം.
അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഈ സമയം സാമ്പത്തിക നഷ്ടത്തിന്റെ ലക്ഷണങ്ങളുണ്ട്. യാത്രയില്‍ അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ബിസിനസ്സിലും ചില നഷ്ടങ്ങള്‍ ഉണ്ടാകാം. ബിസിനസ്സില്‍ നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ ആധിപത്യം സ്ഥാപിച്ചേക്കാം. അതുകൊണ്ട് അല്പം ജാഗ്രത പാലിക്കുക.
മിഥുനം
മിഥുനം രാശിയില്‍ ബുധന്‍ എട്ടാം ഭാവത്തില്‍ അസ്തമിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തിക, കുടുംബ, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ബുധന്‍ മൂലം നിങ്ങളുടെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ബിസിനസ്സ് പങ്കാളിത്തത്തിലാണെങ്കില്‍, ഈ സമയം നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്.
നഷ്ടത്തിനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതോടൊപ്പം നിങ്ങള്‍ക്ക് ബിസിനസ്സില്‍ മത്സരവും നേരിടേണ്ടി വന്നേക്കാം. കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഈ സമയം ഒരു സ്തംഭനാവസ്ഥ അനുഭവപ്പെട്ടേക്കാം. ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകും. ചില കാര്യങ്ങളില്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകാം. സാമ്പത്തിക നഷ്ടവും ഉണ്ടാകാം. അതിനാല്‍ നിങ്ങള്‍ അനാവശ്യ ചിലവുകള്‍ മൂലം വളരെ വിഷമിച്ചേക്കാം.
ചിങ്ങം
ചിങ്ങം രാശിയില്‍ ബുധന്‍ അഞ്ചാം ഭാവത്തില്‍ അസ്തമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. അതിനാല്‍ പണവുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഒഴിവാക്കണം. ഇതുകൂടാതെ ഏതെങ്കിലും തരത്തിലുള്ള വലിയ നിക്ഷേപം നടത്തുന്നതും നിങ്ങള്‍ക്ക് ഈ സമയം ദോഷകരമാണ്. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിച്ചേക്കാം. ഇതോടൊപ്പം വിദേശത്തും തൊഴിലവസരങ്ങള്‍ കണ്ടെത്താനാകും. എന്നാല്‍ ജോലിസ്ഥലത്ത് അല്‍പ്പം ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുക. ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ചില വിഷയങ്ങളില്‍ ഈ സമയം കുടുംബത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. കുടുംബത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications