Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
12 വര്‍ഷത്തിനു ശേഷം മേടത്തില് ബുധന്‍-വ്യാഴം സംയോഗം; തലവര മാറുന്ന 3 രാശി
ജ്യോതിഷ പ്രകാരം ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം ദൃശ്യമാകുന്നു. ഇപ്പോള്‍ വ്യാഴം മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. ബുധന്‍ ഗ്രഹം മാര്‍ച്ച് ആദ്യം മേടം രാശിയില്‍ പ്രവേശിക്കും. അതുമൂലം മീനരാശിയില്‍ വ്യാഴത്തിന്റെയും ബുധന്റെയും സംയോഗം രൂപപ്പെടും.
എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ ഈ സമയം വ്യാഴത്തിന്റെയും ബുധന്റെയും പ്രത്യേക അനുഗ്രഹം ലഭിക്കുന്ന 3 രാശികളുണ്ട്. ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയും. ബുധന്‍-വ്യാഴം സംയോഗത്താല്‍ ഭാഗ്യം ലഭിക്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മീനം
ബുധന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം പണവും സംസാരവും സംബന്ധിച്ച് നിങ്ങളുടെ ഭാവത്തില്‍ ഈ സംയോഗം സംഭവിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കിട്ടാതെ കിടന്ന പണവും നിങ്ങള്‍ക്ക് തിരികെ ലഭിക്കും. നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കുകയും പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. മീഡിയ, മാര്‍ക്കറ്റിംഗ്, ആശയവിനിമയം, സംസാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കരിയറും ജോലിയും ഉള്ള ആളുകള്‍ക്ക് ഈ സമയം മികച്ചതായിരിക്കും. വ്യാഴത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും.
മേടം
ബുധന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ മനസ്സ് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതമായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തന ശൈലിയും മെച്ചപ്പെടും. ഈ സമയത്ത് നിങ്ങള്‍ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. വിവാഹിതരുടെ ജീവിതം സന്തോഷകരമായിരിക്കും. അവിവാഹിതര്‍ക്ക് പുതിയവിവാഹാലോചനകള് വന്നേക്കാം. കരിയറിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കുടുംബത്തില്‍ സമാധാനം നിലനില്ക്കും. പുതിയ വസ്തു വാങ്ങാന്‍ ശ്രമിക്കാം. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും.
ധനു
ബുധന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തില്‍ ഈ സംയോഗം സംഭവിക്കാന്‍ പോകുന്നു. ധനു രാശിയുടെ അധിപന് വ്യാഴമാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഇത് അവരുടെ ജോലിയോ വിവാഹമോ ആകാം. തൊഴില്‍പരമായും ബിസിനസ്സിലും മികച്ച ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കും. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം അവരുടെ ബന്ധം വിവാഹത്തിലേക്ക് മാറിയേക്കാം.
ജ്യോതിഷത്തിലെ വ്യാഴം
ജ്യോതിഷത്തിന്റെ കാര്യത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ജാതകത്തില്‍ വ്യാഴം ശക്തിപ്പെട്ടാലോ ശുഭകരമായ സ്ഥാനത്ത് നിന്നാലോ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏത് വിഷമകരമായ അവസ്ഥയില്‍ നിന്നും കരകയറ്റുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തില്‍ ഒരു വ്യക്തിയെ ഇരുട്ടിലേക്ക് തള്ളിവിടാനും ജാതകത്തില്‍ പ്രതികൂലമായി വന്നാല്‍ അവരെ വളരെയധികം കഷ്ടപ്പെടുത്താനുമുള്ള ശക്തിയുണ്ട്.
രാശിചക്രത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ധനു, മീനം രാശിക്കാരുടെ അധിപനാണ് വ്യാഴം. ജാതകത്തില്‍ ശക്തനായ വ്യാഴം ഭാഗ്യവും അപാരമായ സമ്പത്തും ആഡംബരവും പ്രശസ്തിയും അധികാരവും സ്ഥാനവും കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയെ തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു. ദോഷകരമായ വ്യാഴം നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. അത് ദാരിദ്ര്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരും. കര്‍ക്കടക രാശിയില്‍ ഈ ഗ്രഹം ഉന്നതമാണ്, അതേസമയം മകരത്തില്‍ അത് ദുര്‍ബലമായി കണക്കാക്കപ്പെടുന്നു. പത്താം ഭാവത്തിലെ വ്യാഴം ഒരു വ്യക്തിയെ ഒരു നല്ല അധ്യാപകനോ പ്രൊഫസറോ സാമൂഹിക പ്രവര്‍ത്തകനോ വൈദികനോ ആക്കിമാറ്റും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications