Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ശിവപ്രീതി വിളയാടും, ജീവിതത്തില്‍ വച്ചടി ഉയര്‍ച്ചകള്‍; ഈ 4 രാശിക്ക് ഭാഗ്യോദയം
ബുദ്ധ പൂര്‍ണിമ ദിനം വൈശാഖ പൂര്‍ണിമ എന്നും അറിയപ്പെടുന്നു. ബുദ്ധമതക്കാര്‍ക്ക് ഈ ഉത്സവം വളരെ പ്രധാനമാണ്. ബുദ്ധമതത്തിന്റെ സ്ഥാപകനായ ഗൗതമ ബുദ്ധന്‍ ജനിച്ചത് ഈ ദിവസമാണെന്ന് പറയപ്പെടുന്നു. ഈ വര്‍ഷത്തെ ബുദ്ധ പൂര്‍ണിമ മെയ് അഞ്ചിന് ആഘോഷിക്കും. ഹിന്ദുമതത്തില്‍ അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് വൈശാഖ പൂര്‍ണിമയും. വൈശാഖ പൂര്‍ണിമ തിഥി മെയ് 4ന് രാവിലെ 11:44 ന് ആരംഭിക്കും. മെയ് 5ന് രാത്രി 11:30 ന് പൂര്‍ണചന്ദ്രോദയത്തോടെ അവസാനിക്കും.
ബുദ്ധ പൂര്‍ണിമ ദിനത്തിലാണ് ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണവും സംഭവിക്കാന്‍ പോകുന്നത് എന്നതും പ്രധാനമാണ്. ബുദ്ധ പൂര്‍ണിമ ദിനത്തില്‍ രാത്രി 8:45 ന് ചന്ദ്രഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും. ചന്ദ്രഗ്രഹണം 12 രാശികളെയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് ശുഭകരവും ഫലദായകവുമായിരിക്കും. ജ്യോതിഷ പ്രകാരം, ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം 4 രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. 4 രാശിക്ക് ഈ സമയം ശിവ കൃപയാല്‍ ഭാഗ്യം ലഭിക്കുന്നതായിരിക്കും. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
2003ലെ ആദ്യ ചന്ദ്രഗ്രഹണം മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ജോലി അന്വേഷിക്കുന്നവര്‍ക്കും ജോലി മാറാന്‍ പദ്ധതിയിടുന്നവര്‍ക്കും വിജയം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ശമ്പളം വര്‍ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങള്‍ ശക്തിപ്പെടും. ഈ സമയം ഭാഗ്യവും നിങ്ങളുടെ കൂടെയുണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ബുദ്ധപൂര്‍ണിമ അനുകൂല ഫലങ്ങള്‍ നല്‍കും. പുതിയ ജോലി തുടങ്ങാന്‍ പറ്റിയ സമയമാണിത്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. വിവാദങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക. ഏത് ജോലിയിലും വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യുക.

മകരം
ബുദ്ധപൂര്‍ണിമ മുതല്‍ നിങ്ങളുടെ സമ്പത്തും സമൃദ്ധിയും വര്‍ദ്ധിക്കും. പുതിയ വാഹനമോ വീടോ വാങ്ങാന്‍ പറ്റിയ സമയമാണ്. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് മികച്ച സമയമാണ്. ജോലിയില്‍ വിജയം കൈവരിക്കും. സമ്പത്ത് വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമൂഹിക പദവിയും അന്തസ്സും വര്‍ദ്ധിപ്പിക്കും. കരിയറില്‍ നിങ്ങള്‍ക്ക് ഈ സമയം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ മേല്‍ വര്‍ഷിക്കും. നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മേടം
ബുദ്ധ പൂര്‍ണിമ ദിനം മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിക്കും. ജോലിയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. തൊഴില്‍പരമായി നിങ്ങള്‍ക്ക് ഈ സമയം നേട്ടമുണ്ടാകും.

വൈശാഖ പൂര്‍ണിമ
ഈ വര്‍ഷത്തെ വൈശാഖ പൂര്‍ണിമ വ്രതം മെയ് 5-ന് ആചരിക്കും. ഈ വര്‍ഷത്തെ വൈശാഖ പൂര്‍ണിമ വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഈ വര്‍ഷത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണവും ഈ ദിവസമാണ് വരുന്നത്. വൈശാഖ പൂര്‍ണിമയില്‍ മഹാവിഷ്ണുവിന്റെ കൂര്‍മ്മം, ബുദ്ധന്‍ എന്നീ അവതാരങ്ങളെയും ആരാധിക്കുന്നു. ഈ ദിവസം ബുദ്ധപൂര്‍ണിമ എന്നും അറിയപ്പെടുന്നു. സ്‌നാനം, ദാനം, ലക്ഷ്മി ശ്രീകൃഷ്ണ ആരാധന എന്നിവയ്ക്ക് ഈ ദിവസം വളരെ അനുകൂലവും ശ്രേഷ്ഠവുമാണെന്ന് കണക്കാക്കപ്പെടുന്നു. പൗര്‍ണ്ണമി രാത്രിയില്‍ ചന്ദ്രന്റെ നിലാവ് കൊള്ളുന്നത് ആരോഗ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വൈശാഖ പൂര്‍ണിമ ശുഭയോഗം
ഇക്കുറി വൈശാഖ പൗര്‍ണ്ണമി വെള്ളിയാഴ്ചയാണ്. പൂര്‍ണ്ണചന്ദ്രനും വെള്ളിയാഴ്ചയും ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ടതാണ്. ഈ ദിവസം പകല്‍ 11.56 മുതല്‍ 12.39 വരെ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് അനുകൂല സമയമാണ്.

വൈശാഖ പൂര്‍ണിമയില്‍ ചെയ്യേണ്ട പ്രതിവിധികള്‍
നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ സന്തോഷം ലഭിക്കണമെങ്കില്‍ വൈശാഖ പൂര്‍ണിമ രാത്രിയില്‍, പശുവിന്‍ പാലില്‍ ഉണ്ടാക്കിയ പായസത്തില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി അര്‍ദ്ധരാത്രി ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുക. ലക്ഷ്മി ചാലിസ ചൊല്ലുക. ആരാധന കഴിഞ്ഞ് പായസം കഴിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
ഈ ദിവസം തന്നെയാണ് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണവും നടക്കുന്നത്. ചന്ദ്രഗ്രഹണത്തിനുശേഷം കാക്കകള്‍ക്ക് മധുരമുള്ള ചോറ് നല്‍കുന്നതിലൂടെ ശനിദോഷം ശമിക്കുമെന്നും നിങ്ങളുടെ ജോലികളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
കഠിനാധ്വാനത്തിന് ശേഷവും നിങ്ങള്‍ക്ക് ബിസിനസില്‍ ലാഭം ഇല്ലെങ്കില്‍, വൈശാഖ പൂര്‍ണിമ രാത്രിയില്‍ ലക്ഷ്മി ദേവിക്ക് സമീപം ഗോമതി ചക്രം സ്ഥാപിക്കുക. ഓം ശ്രീയേ നമഃ എന്ന് 21 പ്രദക്ഷിണം ജപിക്കുക. പൂജയ്ക്ക് ശേഷം പിറ്റേന്ന് മഞ്ഞ തുണിയില്‍ ഇത് കെട്ടി പണം സൂക്ഷിക്കുന്ന സ്ഥലത്തോ നിലവറയിലോ വയ്ക്കുക. ഇത് ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications












