Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
130 വര്‍ഷത്തിനു ശേഷം ബുദ്ധപൂര്‍ണിമയില്‍ അപൂര്‍വ യോഗം; 4 രാശിക്ക് അത്ഭുത നേട്ടങ്ങള്‍
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ പൂര്‍ണിമ നാളിലാണ് ഗൗതമ ബുദ്ധന് ജനിച്ചത്. അതിനാല്‍ ഈ ദിവസം ബുദ്ധ പൂര്‍ണിമയായി ആഘോഷിക്കുന്നു. ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബുദ്ധമതക്കാര്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്തുന്നു. അതേസമയം, വൈശാഖ പൂര്‍ണിമ ഹിന്ദുക്കള്‍ക്ക് വളരെ പ്രത്യേകമായ ദിനമാണ്.
ഇത്തവണ മെയ് 5നാണ് വൈശാഖി പൂര്‍ണിമയും ബുദ്ധ പൂര്‍ണിമയും വരുന്നത്. ഈ വര്‍ഷത്തെ ബുദ്ധ പൂര്‍ണിമ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം ഈ ദിവസത്തില്‍ ചില പ്രത്യേക ശുഭയോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അത് ഈ ദിവസത്തിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു. കൂര്‍മ്മ ജയന്തിയും ഈ ദിവസം ആഘോഷിക്കുന്നു.

ബുദ്ധ പൂര്‍ണിമയില്‍ ഗ്രഹങ്ങളുടെ അപൂര്‍വ സംയോജനം
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 5ന് ആയിരിക്കും. ഇത് വരുന്നത് ബുദ്ധ പൂര്ണിമമ ദിനത്തിലാണ്. ഈ ചന്ദ്രഗ്രഹണം മെയ് 5 ന് രാത്രി 8.45 മുതല്‍ മെയ് 6 ന് പുലര്‍ച്ചെ 1 വരെ നീണ്ടുനില്‍ക്കും. അതേ സമയം മെയ് 5 ന് സൂര്യോദയം മുതല്‍ രാവിലെ 09:17 വരെ സിദ്ധിയോഗം നടക്കും. ഈ ദിവസം ചോതി നക്ഷത്രവും ഉണ്ടാകും.
ചോതി നക്ഷത്രം രാവിലെ മുതല്‍ രാത്രി 09:40 വരെ ആയിരിക്കും. 130 വര്‍ഷങ്ങള്‍ക്ക് ശേഷം ബുദ്ധപൂര്‍ണിമയില്‍ അത്തരമൊരു യോഗം സൃഷ്ടിക്കപ്പെടുന്നു. കുംഭം രാശിയില്‍ ശനി നില്ക്കുന്നു. വ്യാഴം, ബുധന്‍, സൂര്യന് എന്നിവ മേടം രാശിയിലായിരിക്കും. ബുധനും സൂര്യനും ചേര്‍ന്ന് ബുധാദിത്യയോഗം ഉണ്ടാകും. ഈ അപൂര്‍വ യോഗം ചില രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും.

മേടം
ബുദ്ധപൂര്‍ണിമയില്‍ വരുന്ന അപൂര്‍വ യോഗങ്ങള്‍ മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ജോലി മാറണമെങ്കില്‍ ഇത് നല്ല സമയമാണ്.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ കാലഘട്ടം കരിയറില്‍ വളരെ നേട്ടങ്ങള്‍ സമ്മാനിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. ബിസിനസ്സ് അവസരങ്ങള്‍ നന്നായിരിക്കും. പഴയ കേസുകള്‍ തീര്‍പ്പാക്കും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നേടും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലഘട്ടം എല്ലാ പ്രവൃത്തികളിലും വിജയം നല്‍കും. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സന്തോഷം വരും. സ്ഥാനക്കയറ്റം ലഭിക്കും, വരുമാനം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ വസ്തു വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് ഇത് ശുഭകരമായ സമയമാണ്. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ മാറ്റങ്ങളുണ്ടാകാം. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ലാഭത്തിന്റെ സൂചനകളുണ്ട്.

ബുദ്ധ പൂര്‍ണിമ ശുഭമുഹൂര്‍ത്തം
വൈശാഖ പൂര്‍ണിമ തീയതി ആരംഭം - 04 മെയ് രാവിലെ 11.44
വൈശാഖ പൂര്‍ണിമ തീയതി അവസാനിക്കുന്നത് - 05 മെയ് രാത്രി 11.03
സ്നാന സമയം - രാവിലെ 04.12 - പുലര്‍ച്ചെ 04.55
സത്യനാരായണ പൂജാമുഹൂര്‍ത്തം - രാവിലെ 07:18 മുതല്‍ 08:58 വരെ
ചന്ദ്രോദയത്തിന് അര്‍ഘ്യം അര്‍പ്പിക്കാനുള്ള സമയം - വൈകുന്നേരം 06.45
നിശിതകാല മുഹൂര്‍ത്തം - 05 മെയ് രാത്രി 11:56 മുതല്‍ 06 മെയ് പുലര്‍ച്ചെ 12:39 വരെ (ഈ സമയത്ത് ലക്ഷ്മിയെ ആരാധിക്കുന്നത് ഉത്തമമാണ്)

ബുദ്ധ പൂര്‍ണിമ ശുഭയോഗങ്ങള്‍
ഇത്തവണ ബുദ്ധപൂര്‍ണിമയില്‍ വെള്ളിയാഴ്ചയും സിദ്ധയോഗവും വരുന്നത് യാദൃശ്ചികമാണ്. വെള്ളിയാഴ്ചയും പൗര്‍ണ്ണമിയും ലക്ഷ്മീദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. സിദ്ധയോഗത്തില് ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് വളരെ ഫലപ്രദമാണ്. ഇത് നിങ്ങള്‍ക്ക് പെട്ടെന്നുള്ള ഫലങ്ങള്‍ നല്കുന്നു. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പണത്തിന്റെ കുറവ് അനുഭവപ്പെടില്ല. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ബുദ്ധ പൂര്ണിമയിലാണ് വരുന്നത്.
സിദ്ധ യോഗം - 04 മെയ് രാവിലെ 10:37 - 05 മെയ് രാവിലെ 09.17 വരെ
ചന്ദ്രഗ്രഹണം - മെയ് 5 രാത്രി 08.45 - രാത്രി 01.00

ബുദ്ധ പൂര്‍ണിമ പ്രതിവിധികള്‍
വളരെക്കാലമായി നിങ്ങളുടെ ജോലികള്‍ മുടങ്ങിക്കിടക്കുകയാണെങ്കില്, ബുദ്ധപൂര്‍ണിമയുടെ ശുഭവേളയില്‍ പുണ്യനദിയില്‍ കുളിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. അതുപോലെ തന്നെ ഈ ദിവസം വീടുമുഴുവന്‍ ഗംഗാജലം തളിക്കുന്നത് വീട്ടിലെ ദുഷ്ടശക്തികളെ നശിപ്പിക്കും.

ചന്ദ്ര ആരാധന
ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചന്ദ്രദേവനെ ധ്യാനിക്കുക. വെള്ളിത്തളികയില്‍ നെയ്വിളക്കും ചന്ദനത്തിരിയും കത്തിക്കുക. നട്സ്, ഉണങ്ങിയ ഈന്തപ്പഴം എന്നിവ അതില്‍ വയ്ക്കുക. ചന്ദ്രന് പാലില്‍ അര്‍ഘ്യം അര്‍പ്പിക്കുക. വെള്ളി പാത്രങ്ങള്‍ അര്‍പ്പിക്കുക. പായസം അര്‍പ്പിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പ്രതിവിധിയാണ്.



Click it and Unblock the Notifications
