ഐശ്വര്യവും സമ്പത്തും നേടാം, ജീവിതം പച്ചപിടിക്കും; ബുദ്ധ പൂര്‍ണിമയില്‍ രാശിപ്രകാരം ഇത് ചെയ്യൂ

വൈശാഖ മാസത്തിലെ പൗര്‍ണ്ണമി ബുദ്ധ പൂര്‍ണ്ണിമ എന്നറിയപ്പെടുന്നു. ഈ ദിവസം ശ്രീബുദ്ധന്റെ അവതാര ദിനമായി ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം ബുദ്ധപൂര്‍ണിമ വരുന്നത് മെയ് 5ന് വെള്ളിയാഴ്ചയാണ്. ജ്യോതിഷ പ്രവചനങ്ങള്‍ അനുസരിച്ച്, ഈ വര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണവും ഈ ദിവസമാണ് വരുന്നത്. ഹിന്ദുവിശ്വാസപ്രകാരം, ബുദ്ധപൂര്‍ണിമ ദിനത്തെയാണ് വൈശാഖ പൂര്‍ണിമ എന്നും വിളിക്കുന്നത്.

ഏതൊരു പൗര്‍ണ്ണമി ദിനത്തിനും ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ആളുകള്‍ പുണ്യനദിയില്‍ കുളിക്കുകയും വീടിന്റെ ഐശ്വര്യത്തിനായി വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നു. ബുദ്ധ പൂര്‍ണിമ ദിനത്തില്‍ നിങ്ങളുടെ രാശിപ്രകാരം ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരുന്നതായിരിക്കും. ഈ എളുപ്പമുള്ള ജ്യോതിഷ പരിഹാരങ്ങള്‍ പരീക്ഷിച്ചാല്‍ അത് നിങ്ങളുടെ ഭാവിക്ക് ശുഭകരമായിരിക്കും. ബുദ്ധ പൂര്‍ണിമ ദിനത്തില്‍ രാശിപ്രകാരം ചെയ്യേണ്ട പ്രതിവിധികള്‍ ഇതാ.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

മേടം
ഇത്തവണത്തെ ബുദ്ധപൂര്‍ണിമ മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയെയും ആരാധിച്ചാല്‍ നിങ്ങള്‍ക്ക് വിശേഷാല്‍ ഫലം ലഭിക്കും. ഈ ദിവസം മഹാവിഷ്ണുവിന് മഞ്ഞള്‍ തിലകം പുരട്ടുക. ലക്ഷ്മി ദേവിക്ക് കുങ്കുമം സമര്‍പ്പിക്കുക. ഈ പ്രതിവിധികളിലൂടെ നിങ്ങള്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ കൈവരും. ഇത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങളും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കും.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

ഇടവം
ഇടവം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ ശ്രീബുദ്ധന്റെ പ്രതിമയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തുകയും പ്രധാന കവാടത്തില്‍ നെയ്യ് വിളക്ക് വയ്ക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും ഐശ്വര്യം ഉണ്ടാകും. ഈ ദിവസം നിങ്ങള്‍ മഹാവിഷ്ണുവിനെയും ആരാധിക്കണം.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

മിഥുനം
മിഥുന രാശിക്കാര്‍ ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുകയും കുടുംബത്തിന് ഇത് നിവേദ്യമായി വിതരണം ചെയ്യുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് വളരെ ഐശ്വര്യപ്രദമായിരിക്കും. ഈ ദിവസം പുണ്യസ്‌നാനം ചെയ്താല്‍ നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കുന്നതായിരിക്കും.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

കര്‍ക്കടകം
നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കില്‍, ബുദ്ധപൂര്‍ണിമ നാളില്‍ മഹാവിഷ്ണുവിനെ ആരാധിക്കുക. ചന്ദന തിലകം പുരട്ടി ഉണ്ണിക്കണ്ണനെ കുങ്കുമം ചേര്‍ത്ത പാലില്‍ കുളിപ്പിക്കുക. ഈ പ്രതിവിധി നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയുടെ വാതിലുകള്‍ തുറക്കുന്നതായിരിക്കും.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ സത്യനാരായണ ഭഗവാന്റെ കഥ ശ്രവിച്ചാല്‍ ഐശ്വര്യത്തിന്റെ വഴികള്‍ നിങ്ങള്‍ക്കായി തുറക്കും. ഈ ദിവസം നിങ്ങള്‍ ചരണാമൃതത്തിന്റെ പ്രസാദം തയ്യാറാക്കി നിവേദ്യമായി സമര്‍പ്പിക്കുക. കഥ കഴിഞ്ഞ് എല്ലാവര്‍ക്കും പ്രസാദം വിതരണം ചെയ്യുക. ഇതോടെ നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായിരിക്കും.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

കന്നി
കന്നിരാശിക്കാര്‍ക്ക് പൗര്‍ണ്ണമി നാളില്‍ വീട്ടില്‍ പൂജ നടത്തുക. ഈ ദിവസം നിങ്ങള്‍ മാമ്പഴം കൊണ്ട് ഹവനം ചെയ്യുകയും ഗായത്രി മന്ത്രം 108 തവണ ജപിക്കുകയും ചെയ്താല്‍, നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകും. ഈ ദിവസം, പൂജയോടൊപ്പം നിങ്ങള്‍ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കണം.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

തുലാം
തുലാം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചുവന്ന പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും. ഈ ദിവസം ലക്ഷ്മി ദേവിക്ക് നെയ്പായസം സമര്‍പ്പിക്കുകയും ചെയ്യുക.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ബുദ്ധപൂര്‍ണിമയില്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിന് മുന്നില്‍ ചുവന്ന പൂക്കള്‍ സമര്‍പ്പിക്കുകയും വിഷ്ണു ആരതി നടത്തുകയും വേണം. നിങ്ങളുടെ വീട്ടില്‍ എപ്പോഴും ഐശ്വര്യമുണ്ടാകും. വിഷ്ണു ഭഗവാന്റെ അനുഗ്രഹം ലഭിക്കും. ഈ ദിവസം വീട്ടിലെ പൂജാമുറിയില്‍ നെയ് വിളക്ക് തെളിയിക്കാനും മറക്കരുത്.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

ധനു
ധനുരാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ മഞ്ഞനിറത്തിലുള്ള അരി നിവേദ്യമായി മഹാവിഷ്ണുവിന് സമര്‍പ്പിക്കണം. ഇതോടൊപ്പം മഞ്ഞപ്പൂക്കളുപയോഗിച്ച് പൂജിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നുണ്ടെങ്കില്‍, വിഷ്ണു മന്ത്രങ്ങള്‍ ജപിക്കുക. ഈ പ്രതിവിധികളാല്‍ നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നീങ്ങി സന്തോഷം കൈവരും.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

മകരം
മകരം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുക. ഇത് നിങ്ങളുടെ വീടിന്റെ ഐശ്വര്യം സംരക്ഷിക്കും. ഈ പ്രതിവിധി ഉപയോഗിച്ച് നിങ്ങളുടെ വീട്ടില്‍ എല്ലായ്‌പ്പോഴും ഐശ്വര്യമുണ്ടാകും, ഒരു തരത്തിലുള്ള പ്രശ്‌നവും നിങ്ങളെ അലട്ടില്ല.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

കുംഭം
കുംഭം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയും അവശ്യവസ്തുക്കള്‍ ദാനം ചെയ്യുകയും വേണം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യമുണ്ടാകും. ഈ ദിവസം ബ്രാഹ്‌മണ സദ്യ നടത്തുന്നതും നിങ്ങള്‍ക്ക് ഫലം ചെയ്യും.

Buddha Purnima 2023: Do These Remedies According To Zodiac Sign For Auspicious Future

മീനം
മീനം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ ദിനത്തില്‍ തീര്‍ച്ചയായും ക്ഷേത്രം സന്ദര്‍ശിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും വീട്ടില്‍ ഐശ്വര്യമുണ്ടാകുകയും ചെയ്യും. ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ നിങ്ങളുടെ രാശിചിഹ്നം മനസ്സില്‍ വെച്ചുകൊണ്ട്, ഇവിടെ പറഞ്ഞിരിക്കുന്ന ലളിതമായ ജ്യോതിഷ പരിഹാരങ്ങള്‍ പരീക്ഷിച്ചാല്‍, നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ഐശ്വര്യം വരുന്നതായിരിക്കും.

Story first published: Thursday, May 4, 2023, 16:15 [IST]
X
Desktop Bottom Promotion