Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മകരം രാശിയില്‍ ബുധന്റെ സഞ്ചാരം; പുതുവര്‍ഷം ഭാഗ്യക്കേട് സമ്മാനിക്കും ഈ രാശിക്കാര്‍ക്ക്
ജ്യോതിഷപ്രകാരം ഒരു നിശ്ചിത ഇടവേളയില്‍ ഗ്രഹങ്ങള്‍ അവരുടെ രാശിചിഹ്നങ്ങള്‍ മാറി വ്യത്യസ്ത രാശികളില് സഞ്ചരിക്കുന്നു. ഗ്രഹങ്ങളുടെ ഈ സംക്രമണം മിക്കവാറും എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ആ ഗ്രഹങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. 2022 വര്‍ഷാവസാനം ബുധന്‍ ഗ്രഹം രാശി മാറാന്‍ പോകുന്നു. ഡിസംബര്‍ 28 ന് ബുധന്‍ മകരം രാശിയില്‍ സംക്രമിക്കും.
ബുധന്റെ ഈ സംക്രമണം 12 രാശികളിലുള്ളവരെയും ബാധിക്കും. ഈ സംക്രമണം ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യും, എന്നാല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. വര്‍ഷാവസാനമുള്ള ബുധന്റെ മകരം രാശി സംക്രമണത്തില്‍ 3 രാശിക്കാര്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ബുധന്‍ ധനു രാശിയില്‍ പ്രവേശിക്കുന്നത് കാരണം ബുദ്ധിമുട്ടിലാകുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ധനു രാശിക്കാരുടെ എട്ടാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കാന്‍ പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇടവ രാശിക്കാര്‍ക്ക് ധനനഷ്ടത്തിന് സാധ്യതയുണ്ട്. ജ്യോതിഷ പ്രകാരം, ഈ സമയത്ത് ഇടവം രാശിക്കാര്‍ അവരുടെ സംസാരത്തില്‍ അല്‍പ്പം ശ്രദ്ധ നല്‍കേണ്ടതുണ്ട്. അല്ലാത്തപക്ഷം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഇതുകൂടാതെ ഈ സമയം കുടുംബപ്രശ്നങ്ങളും നിങ്ങളെ അലട്ടിയേക്കാം. വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം
വൃശ്ചിക രാശിയുടെ പണാധിപത്യത്തില്‍ ബുധന്‍ സഞ്ചരിക്കും. ബുധന്റെ ദര്‍ശനം എട്ടാം ഭാവത്തില്‍ നിലനില്ക്കും. അത്തരമൊരു സാഹചര്യത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ ബിസിനസ്സിലോ ജോലിയിലോ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. ബിസിനസ്സില്‍ ധനനഷ്ടം ഉണ്ടായേക്കാം. ഈ സമയം നിങ്ങള്‍ പണമിടപാടുകള്‍ ഒഴിവാക്കുക. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ട്.

മീനം
മീനം രാശിയുടെ പത്താം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നു. ബുധന്റെ ദര്‍ശനം നാലാം ഭാവത്തില്‍ തുടരും. ഈ സാഹചര്യത്തില്‍ മീനം രാശിക്കാര്‍ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം. ആരെങ്കിലും നിങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. നിങ്ങള്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുവെങ്കില്‍ കുറച്ച് ദിവസത്തേക്ക് അതില്‍ നിന്ന് വിട്ടുനില്‍ക്കുക. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകാം. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക.

ബുധദോഷം തീര്‍ക്കാന്‍ പ്രതിവിധികള്‍
* ബുദ്ധന്റെ മന്ത്രങ്ങള്‍ ജപിക്കുന്നത് ബുധനെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.
* ബുധനെ ശാന്തമാക്കാന്‍ തത്തകളെയും വളര്‍ത്തണം.
* ബുധദോഷത്തിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി പശുക്കള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ്. പ്രത്യേകിച്ച് പച്ച പുല്ല്, ചീര, മറ്റ് പച്ച പച്ചക്കറികള്‍ എന്നിവ പശുക്കള്‍ക്ക് നല്‍കണം.
* ബുധദോഷം ഉള്ളവര്‍ ഒരിക്കലും അവരുടെ സഹോദരിമാരെ അനാദരിക്കരുത്.
* വിഷ്ണുവിനെയോ കൃഷ്ണനെയോ പതിവായി ആരാധിക്കുക. ബുധന്‍ ഗ്രഹ പരിഹാരങ്ങളില്‍ വിഷ്ണു സഹസ്ത്രനാമം ജപിക്കുന്നത് നല്ലതാണ്.
* ബുധമഹാദശ പരിഹാരങ്ങളില്‍ ഒന്നാണ് ബുധനാഴ്ച ദിവസം പച്ചപ്പായയും പച്ച വസ്ത്രങ്ങളും ദാനം ചെയ്യുന്നത്.
* 11 ഏകാദശികളിലും 11 ബുധനാഴ്ചകളിലും വ്രതാനുഷ്ഠാനം നടത്തുന്നത് ബുധദോഷ പരിഹാരത്തിന് ഗുണകരമാണ്.
* ബുധ ദോഷ നിവാരണ മന്ത്രം: ഓം ബ്രാം ബ്രീം ബ്രൗം സഃ ബുധായ നമഃ
* പച്ച നിറവും ചെമ്പും ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും നിങ്ങള്‍ ബുധനുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ദാനം ചെയ്യുക. ബൗദ്ധികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകും.



Click it and Unblock the Notifications
