Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രപഞ്ച സ്രഷ്ടാവിന്റെ കൃപാകടാക്ഷം; ബ്രഹ്മയോഗം സമ്മാനിക്കും ഈ 4 രാശിക്ക് ഭാഗ്യവര്‍ഷം
ജ്യോതിഷത്തില്‍ ശുഭകരവും അശുഭകരവുമായ നിരവധി യോഗങ്ങളുണ്ട്. അത്തരത്തില്‍, ശുഭകരമായ ഒരു യോഗമാണ് ബ്രഹ്മയോഗം. 27 യോഗങ്ങളില്‍ 24ാമത്തെ യോഗമാണ് ബ്രഹ്മ യോഗം. ഈ യോഗ സമയത്ത് ആരംഭിക്കുന്ന ഏതൊരു പ്രവൃത്തിയും വിജയിക്കും. സാമ്പത്തിക നേട്ടങ്ങളും അഭിവൃദ്ധിയും നല്കുന്ന വിധത്തില്‍ ഐശ്വര്യവും പുണ്യപ്രദവുമായ യോഗമാണിത്. ജ്യോതിഷത്തിലും ഹിന്ദുമതത്തിലും മുഹൂര്‍ത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൂടാതെ ഒരു പ്രത്യേക ദിവസത്തില്‍ രൂപപ്പെടുന്ന യോഗം അല്ലെങ്കില്‍ മുഹൂര്‍ത്തം കണക്കിലെടുത്തേ ചില ശുഭകാര്യങ്ങള്‍ ചെയ്യാറുള്ളൂ.
ജ്യോതിഷത്തില്‍ ബ്രഹ്മ യോഗത്തെ വളരെ ശുഭകരമായ യോഗമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ഈ യോഗ സമയത്ത് ജനിച്ചവര്‍, വേദങ്ങളില്‍ നിന്നും മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്നും അറിവ് നേടുന്നവരാണ്. മറ്റ് മേഖലകളിലും അവര്‍ വളരെ പ്രാവീണ്യമുള്ളവരായിരിക്കും. ഇത്തരക്കാര്‍ക്ക് ദൈവഭക്തി വളരെ ആഴത്തിലായിരിക്കും. ദൈവത്തില്‍ അഗാധമായ വിശ്വാസമുണ്ടാകും. ഇവരുടെ ഹൃദയം വളരെ ശുദ്ധമായിരിക്കും.

ഇവര്‍ക്ക് സമൃദ്ധമായ സമ്പത്തുണ്ടാകും, ജീവിതത്തിലുടനീളം സാമ്പത്തിക പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ല. മറ്റുള്ളവര്‍ ഇവരെ ബഹുമാനിക്കുകയും സമൂഹത്തില്‍ ഉന്നത സ്ഥാനം നേടുകയും ചെയ്യുന്നു. ബ്രഹ്മദേവന്, ഹിന്ദുമതത്തില്‍ അറിവിന്റെയും ജീവിതത്തിന്റെയും പ്രതീകമാണ്. പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായി വാഴുന്ന ദേവനായതിനാല്‍ ഈ യോഗവും ബ്രഹാമാവുമായി പല തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മ യോഗ ഫലത്താല്‍ ജീവിതത്തില്‍ ഭാഗ്യം ലഭിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഈ യോഗ സമയത്ത് വളരെയധികം അനുഗ്രഹം ലഭിക്കും. ഈ യോഗ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാവിധത്തിലും സമൃദ്ധി കൈവരും. മേടം രാശിക്കാര്‍ അവരുടെ ചടുലതയ്ക്കും പെട്ടെന്നുള്ള ചിന്തയ്ക്കും പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനത്തിനും പേരുകേട്ടവരാണ്. ചൊവ്വ ഗ്രഹമാണ് നിങ്ങളെ നിയന്ത്രിക്കുന്നത്. കാര്യങ്ങള്‍ പൂര്‍ണതയോടെ ചെയ്യാനുള്ള നിങ്ങളുടെ അഭിനിവേശം ഈ യോഗ സമയത്ത് നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ യോഗത്തിലൂടെ വലിയ നേട്ടമുണ്ടാകും. പ്രത്യേകിച്ചും വ്യാഴം നല്ല സ്ഥാനത്താണെങ്കില്‍. വ്യാഴം കര്‍ക്കടകത്തില്‍ ഉന്നതനാകുന്നതിനാല് നേട്ടങ്ങളുണ്ടാകും. വിദ്യാഭ്യാസ മേഖലയിലോ നിഗൂഢ ശാസ്ത്രത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം നേട്ടം ലഭിക്കും. ഈ യോഗ സമയത്ത് ആരംഭിക്കുന്ന ഏതൊരു ജോലിയും പദ്ധതിയും തീര്‍ച്ചയായും വിജയിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ഈ ബ്രഹ്മ യോഗ സമയത്ത് അനുഗ്രഹം ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടും. ചിങ്ങം രാശിക്കാര്‍ ഈ സമയം താമസം മാറാനോ വിദേശയാത്ര ചെയ്യാനോ സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ കരിയര്‍ വളര്‍ത്താന്‍ സാധിക്കും. സാമ്പത്തിക സമൃദ്ധി കൈവരും.
വിദേശ യാത്രയില്‍ പ്രശ്നം നേരിടുന്നവര്‍ക്ക് ഈ സമയം അവരുടെ മുന്നിലെ തടസ്സങ്ങള്‍ നീങ്ങും. ബിസിനസ് സംബന്ധമായ ഡീലുകള്‍ക്കും പ്രോജക്ടുകള്‍ക്കും ഈ യോഗം നേട്ടമായിരിക്കും. ബിസിനസില്‍ ഇത് ഒരു വിജയ സാഹചര്യമാണ്. ഈ യോഗത്തെ പൂര്‍ണ്ണമായും നിങ്ങള്‍ പ്രയോജനപ്പെടുത്തണം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ബ്രഹ്മയോഗം പല വിധത്തില്‍ സമൃദ്ധി നല്‍കും. സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടവും ഉയര്‍ച്ചയും കൈവരിക്കാന്‍ ഈ യോഗം നിങ്ങളെ സഹായിക്കും. വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ബുദ്ധിയും അറിവും സമുചിതമായി വിനിയോഗിച്ച് കരിയറില്‍ ശോഭിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. ഈ വ്യക്തികള്‍ക്ക് അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനും പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടമുണ്ടാക്കാനും സാധിക്കും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

