Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 22: ഇന്ന് ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാർ ഇവർ, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ജൂലൈ 22 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക! -
നീറ്റ് വിവാദം: പാർലമെന്റിൽ വൻ പ്രതിഷേധം, സഭ സ്തംഭിച്ചു; വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ -
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
ബുധൻ നേർരേഖയിലേക്ക്: മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ നടക്കും, അറിയേണ്ടതെല്ലാം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിർണ്ണായകം, ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്
നിരവധി ആശ്ചര്യങ്ങളോടെ ഡിസംബറിലെ ആദ്യദിനം; ഭാഗ്യനേട്ടം കൈവരുന്ന 5 രാശി
ഡിസംബര്‍ 1 വെള്ളിയാഴ്ച, ചന്ദ്രന് മിഥുനത്തിന് ശേഷം കര്‍ക്കടകത്തിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ്. ഈ ദിവസം സങ്കഷ്ടി ചതുര്‍ത്ഥി തിഥി വ്രതം ആചരിക്കും. ഈ ദിവസം, ശശിയോഗം, ശുക്ലയോഗം, ബ്രഹ്മയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, പൂയം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനമാണ് നടക്കുന്നത്. അതിനാല്‍ ഡിസംബര്‍ മാസത്തിലെ ആദ്യ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം, വെള്ളിയാഴ്ച രൂപപ്പെടുന്ന ഈ ശുഭകരമായ യോഗങ്ങളുടെ ഗുണം അഞ്ച് രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ക്ക് നിരവധി ആശ്ചര്യങ്ങള്‍ ലഭിക്കും, അത് ദിവസം മുഴുവന്‍ നിങ്ങളെ സന്തോഷകരമാക്കുകയും തൊഴില്‍ പുരോഗതിക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം കൈവരികയും ചെയ്യും. ഡിസംബര്‍ 1 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ കൈവരുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
ശുക്ലയോഗം മൂലം മിഥുന രാശിക്കാര്‍ക്ക് ഡിസംബര്‍ 1 വളരെ വിശേഷമായിരിക്കും. മിഥുന രാശിക്കാര്‍ ലക്ഷ്മീദേവിയുടെ കൃപയാല്‍ സ്വന്തം ഐഡന്റിറ്റി സൃഷ്ടിക്കുന്നതില്‍ വിജയിക്കുകയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഡിസംബര്‍ ആദ്യ ദിവസം നിങ്ങള്‍ ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും, നിങ്ങളുടെ ജോലികള്‍ അഭിനന്ദിക്കപ്പെടും. പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകളോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ആല് മരത്തിന്റെ ചുവട്ടില്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളം, പഞ്ചസാര, പാല്, നെയ്യ് എന്നിവ കലര്‍ത്തി ഒഴിക്കുക, 21 വെള്ളിയാഴ്ച വരെ ഇത് ചെയ്യുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സര്‍വാര്‍ത്ത സിദ്ധിയോഗം ഉള്ളതിനാല്‍ ഡിസംബര്‍ 1 വളരെ നല്ല ദിവസമായിരിക്കും. ചിങ്ങം രാശിക്കാരുടെ പ്രതിച്ഛായയില്‍ നല്ല പുരോഗതി ഉണ്ടാകും. നിയമപരമായ കാര്യങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സുഹൃത്തുക്കള്‍ മുഖേന പുതിയ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ കരിയര്‍ സംബന്ധിച്ച ആകുലതകളില്‍ നിന്ന് മോചനം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍, ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനം ലഭിച്ചേക്കാം. അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രണയിതാക്കള്‍ക്കും ഈ ദിവസം നല്ലതായിരിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സൂക്തം പാരായണം ചെയ്യുക.
വൃശ്ചികം
ഡിസംബര്‍ ഒന്ന് വൃശ്ചിക രാശിക്കാര്‍ക്ക് ബ്രഹ്മയോഗം മൂലം ഗുണകരമാകും. വൃശ്ചിക രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകയാല്‍ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. വിദേശ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. പ്രണയ ജീവിതത്തില്‍ വളരെ റൊമാന്റിക് ദിവസമായിരിക്കും, നിങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് വഴിമാറിയേക്കാം. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ദിവസം മികച്ചതായിരിക്കും. കുടുംബജീവിതം മികച്ചതായിരിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച, 1.25 കിലോ അരി ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ കൈയില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ മന്ത്രം അഞ്ച് ജപമാല ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് ഡിസംബര്‍ 1 ശശിയോഗം മൂലം അനുകൂലമായിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ധനു രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിലൂടെ വിജയം വരുകയും മാനസിക സമാധാനം ലഭിക്കുകയും ചെയ്യും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഒരു നല്ല ദിവസമായിരിക്കും, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ ബന്ധത്തിന് കുടുംബത്തിന്റെ പച്ചക്കൊടി ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. നല്ല ജീവിതശൈലി സ്വീകരിക്കും, അതുവഴി നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം പോസിറ്റീവായി തുടരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ക്രമേണ ശക്തമാകും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞള്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണിയില്‍ കെട്ടി സുരക്ഷിതമായോ അലമാരയിലോ സൂക്ഷിക്കുക.
മീനം
ഡിസംബര്‍ 1 പൂയം നക്ഷത്രം മൂലം മീനരാശിക്കാര്‍ക്ക് അനുകൂല ദിവസമായിരിക്കും. മീനം രാശിക്കാര്‍ക്ക് രാവിലെ മുതല്‍ നല്ല വാര്‍ത്തകള്‍ ലഭിച്ചു തുടങ്ങും, പരിശ്രമത്തിലൂടെ നല്ല തുക സമ്പാദിക്കാനാകും. ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും, അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടാന്‍ കഴിയും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും ഉണ്ടായേക്കാം. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. മാതാവുമായുള്ള ബന്ധം മികച്ചതായിരിക്കും.
പരിഹാരം: രാവിലെ എഴുന്നേറ്റ് വെള്ള വസ്ത്രം ധരിച്ച് ലക്ഷ്മീദേവിയെ ആരാധിക്കുക, ശ്രീ സൂക്തം പാരായണം ചെയ്യുക, താമരപ്പൂവ് സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications