Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ഈശ്വരാനുഗ്രഹം വിജയത്തിലേക്കുള്ള പാത തെളിക്കും, ഇന്ന് ജീവിതം മെച്ചമാകുന്ന 5 രാശി
ഒക്ടോബര്‍ 12 വ്യാഴാഴ്ച ചിങ്ങം രാശിക്ക് ശേഷം ചന്ദ്രന് കന്നി രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ശുക്ലയോഗം, ബ്രഹ്മയോഗം, പൂരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഇന്ന് നടക്കുന്നു. ഈ യോഗങ്ങളില്‍ ഒരു വ്യക്തിക്ക് പുതിയ ഊര്‍ജ്ജവും ജോലിയില്‍ ഉത്സാഹവും ഉണ്ടാകുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. കൂടാതെ ഈ യോഗത്തില്‍ ആരാധിക്കുന്നതിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹവും ലഭിക്കും.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം വ്യാഴാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ ഭാഗ്യമാണെന്ന് തെളിയും. ഈ രാശിക്കാരുടെ ജോലിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങുകയും ചില നല്ല വാര്‍ത്തകള്‍ ലഭിക്കുകയും ചെയ്യും. വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ഒക്ടോബര്‍ 12 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്ക്കാര്ക്കാണ് ശുഭഫലങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മിഥുനം
ഒക്ടോബര്‍ 12 മിഥുന രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. മിഥുന രാശിക്കാര്‍ക്ക് കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് അവസരം ലഭിക്കും. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ലഭിക്കും, അതിനാല്‍ നിങ്ങളുടെ ജോലി എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സ്നേഹവും ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നുമുള്ള മോചനത്തിന്, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
കന്നി
ഒക്ടോബര്‍ 12 കന്നി രാശിക്കാര്‍ക്ക് ഗുണകരമാണ്. കന്നിരാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. പഴയ സുഹൃത്തിനെ കണ്ടുമുട്ടാനാകും. കന്നിരാശിക്കാര്‍ക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിക്കാര്‍ക്ക് ഓഫീസര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് ഒരു വലിയ ഓര്‍ഡര്‍ ലഭിച്ചേക്കാം, അത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. വലുതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും, അത് നിങ്ങളുടെ കരിയറിനെ ശക്തിപ്പെടുത്തും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ശര്‍ക്കര, ഏഴ് മഞ്ഞള്‍ കഷണങ്ങള്‍ എന്നിവ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
വൃശ്ചികം
ഒക്ടോബര്‍ 12 വ്യാഴാഴ്ച വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമാകും. വൃശ്ചിക രാശിക്കാര്‍ക്ക് ഊര്‍ജ്ജം നിറഞ്ഞതായി അനുഭവപ്പെടുകയും കരിയറില്‍ നല്ല വേഗത്തില്‍ മുന്നേറുന്നതില്‍ വിജയിക്കുകയും ചെയ്യും. ജോലിയിലും ബിസിനസ്സിലും ശത്രുക്കള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം, എന്നാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. ചില സാമൂഹിക സംഘടനകളില്‍ ചേരാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇണയുടെ ആരോഗ്യം മെച്ചപ്പെടും, ബന്ധം കൂടുതല്‍ ശക്തമാകും. പ്രണയകാര്യങ്ങളില്‍ ഇന്ന് ഒരു നല്ല ദിവസമായിരിക്കും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക.
ധനു
ഒക്ടോബര്‍ 12 ധനു രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ധനു രാശിക്കാരുടെ ഭാഗ്യം തുളുമ്പും, മഹാവിഷ്ണുവിന്റെ കൃപയാല്‍ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. ധനു രാശിക്കാര്‍ പുതിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ വിജയിക്കും. എല്ലാവരുമായും പരസ്പര ഐക്യം ഉണ്ടാകും. ജോലിയുള്ളവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ അഭിമുഖത്തിന് വിളിച്ചേക്കാം. പ്രണയിതാക്കള്‍ക്ക് പങ്കാളിയോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. ബിസിനസ്സില്‍ എളുപ്പത്തില്‍ ലാഭം നേടുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും ഒരു പുതിയ സ്ഥാനം നേടുകയും ചെയ്യും. ജോലിയോ വിദ്യാഭ്യാസമോ നേടുന്നതിനായി നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഇന്ന് ഒരു നല്ല വാര്‍ത്ത ലഭിച്ചേക്കാം.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുക. ജോലിസ്ഥലത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുക. ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
കുംഭം
ഒക്ടോബര്‍ 12 കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് കുടുംബത്തില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, അത് മനസ്സിനെ സന്തോഷിപ്പിക്കുകയും ഗുണം ചെയ്യുകയും ചെയ്യും. നിങ്ങള്‍ നേരത്തെ എവിടെയെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നേട്ടം ലഭിക്കും. കുടുംബാംഗങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം. മറ്റുള്ളവരെ സഹായിക്കാനാകും. ബിസിനസ്സില്‍ ശക്തമായ പുരോഗതി ഉണ്ടാകും, കുടുംബത്തിന്റെ പിന്തുണയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. പഠനം ശരിയായ ദിശയിലായിരിക്കും. കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകുകയും പഴയ ചില പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും.
പരിഹാരം: വ്യാഴാഴ്ച വാഴയെ പൂജിച്ച് നെയ്യ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുക. ഇതോടൊപ്പം മഞ്ഞ വസ്ത്രം ധരിക്കുക, മഞ്ഞനിറമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











