Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ശുഭയോഗങ്ങള്‍; ഈ 5 രാശിക്കാര്‍ക്ക് ഇന്ന് ഐശ്വര്യവും സമ്പത്തും
ജനുവരി 22 തിങ്കളാഴ്ച, ചന്ദ്രന് മിഥുന രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി തിഥിയാണ്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം, അമൃതസിദ്ധിയോഗം, രവിയോഗം, ബ്രഹ്മയോഗം, മകയിരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷം അനുസരിച്ച് 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകും, ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും. ജാതകത്തില്‍ ചന്ദ്രദേവന്റെ സ്ഥാനം ശക്തിപ്പെടും, കൂടാതെ മഹാദേവന്റെ അനുഗ്രഹവും ലഭിക്കും. ജനുവരി 22 ന് തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ജനുവരി 22 ഇടവം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. ഇടവം രാശിക്കാര്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്നും നല്ല വരുമാനം നേടാന്‍ കഴിയും. സാമൂഹിക മേഖലയില്‍ നിങ്ങളുടെ പ്രതിച്ഛായ വ്യക്തിയായി നിലനില്ക്കും, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ ജോലിയില്‍ പ്രായോഗികതയുടെ പ്രയോജനം ലഭിക്കും. അടുത്ത സുഹൃത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് പണം ലഭിക്കും. കടം കൊടുത്ത പണം നാളെ കിട്ടാന്‍ സാധ്യതയുണ്ട്. മഹാദേവന്റെ കൃപയാല്‍, നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവള ഇല, അക്ഷതം, ദതുര, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ അര്‍പ്പിക്കുകയും തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
കന്നി
ജനുവരി 22 കന്നി രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കന്നിരാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകയാല്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കും, ജോലിസ്ഥലത്ത് നിങ്ങള്‍ വ്യത്യസ്തമായ പാതയില്‍ മുന്നോട്ട് പോകും, അതുവഴി നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതിക്കുള്ള ശുഭസാധ്യതകള് ഉണ്ടാകും. നിങ്ങളുടെ പോസിറ്റീവ് മനോഭാവത്താല്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിലും നിങ്ങള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളും നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തമായി നിലനില്ക്കും. നിരവധി ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലം വിജയത്തിന്റെ രൂപത്തില്‍ ലഭിക്കും.
ദോഷപരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവകൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക, തുടര്‍ന്ന് മുഴുവന്‍ കുടുംബത്തിനും വിതരണം ചെയ്യുക.
തുലാം
ജനുവരി 22 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. തുലാം രാശിക്കാര്‍ ബുദ്ധിയോടും വിവേകത്തോടും കൂടി ഇന്ന് പ്രവര്‍ത്തിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രതയില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും, പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാനാകും. നിങ്ങള്‍ ജോലിസ്ഥലത്ത് നല്ല പുരോഗതി കൈവരിക്കും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകും. ഒരു വസ്തുവോ വാഹനമോ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി തിങ്കളാഴ്ച ശിവലിംഗത്തിന് പാല് അര്‍പ്പിക്കുക. എന്നിട്ട് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് പാല് നിറച്ച് ഓം നമഃ ശിവായ എന്ന് പറഞ്ഞ് വ്യാപാര സ്ഥലത്ത് തളിക്കുക.
ധനു
ജനുവരി 22 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. ദിവസത്തിന്റെ തുടക്കം മുതല്‍ നിങ്ങളുടെ മനസ്സില്‍ വലിയ പദ്ധതികള്‍ ആരംഭിക്കും, അവ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ഇന്ന് നിക്ഷേപത്തിന് നല്ല ദിവസമായിരിക്കും, ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയിലുള്ള ആളുകള്‍ക്ക് ഇന്ന് നിങ്ങളുടെ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് വളരെയധികം പുരോഗതി കൈവരിക്കും. കുടുംബജീവിതം മികച്ചതായിരിക്കും, നിങ്ങളുടെ മാതാപിതാക്കളെ സേവിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.
പ്രതിവിധി: തടസ്സങ്ങള്‍ അകറ്റാന്‍, തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ശിവലിംഗത്തില്‍ ഗൗരിശങ്കര രുദ്രാക്ഷം സമര്‍പ്പിക്കുകയും ചെയ്യുക. ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും രുദ്രാക്ഷ ജപമാലയോടുകൂടിയ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
കുംഭം
ജനുവരി 22 കുംഭം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് ഇന്ന് വിദേശത്ത് നിന്ന് ജോലിക്ക് അവസരം ലഭിച്ചേക്കാം. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കും. നിങ്ങളുടെ കരിയറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. കൂടാതെ സ്വാധീനമുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം സന്തുലിതമായി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും, നിങ്ങളുടെ പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിക്കും. ശുഭകരമായ യോഗങ്ങള്‍ മൂലം ബിസിനസുകാര്‍ക്ക് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. മാനസിക സമാധാനവും കുടുംബസന്തോഷവും ലഭിക്കും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം നല്ല രീതിയില്‍ നിലനില്ക്കും. പ്രണയിതാക്കള്‍ ഇന്ന് ഭാവിയിലേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും, അതുവഴി ബന്ധം ശക്തമായി നിലനില്ക്കും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
