Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മാവിനെ ആരാധിക്കുന്ന ക്ഷേത്രം; പുഷ്കറിലെ വാസ്തു വിസ്മയം
Brahma Temple Rajasthan: ഇന്ത്യയിലെ ഏക മരുഭൂമി സ്ഥിതി ചെയ്യുന്ന നാട് എന്ന നിലയില്‍ രാജസ്ഥാന് ഏറെ പ്രസിദ്ധമാണ്. അതുപോലെ തന്നെ ആത്മീയപരമായ മറ്റൊരു കാര്യത്തില്‍ കൂടി രാജസ്ഥാന് പ്രസിദ്ധമാണ്. ഇക്കാര്യം അധികമാര്‍ക്കും അറിവുണ്ടാകില്ല. എന്തെന്നാല്‍, പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മാവിന്റെ പേരില്‍ ഭാരതത്തിലെ ഏക ക്ഷേത്രം സ്ഥിതി ചെയ്യുന്നതും രാജസ്ഥാനിലാണ്. വിവിധ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന എണ്ണമറ്റ ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെങ്കിലും പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് പുഷ്കര്‍ ബ്രഹ്മക്ഷേത്രം.
രാജസ്ഥാനിലെ പുഷ്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിരവധി പുരാണ ഗ്രന്ഥങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ചാര്‍ധാം സന്ദര്‍ശിച്ച ശേഷം ഭക്തര്‍ പുഷ്കര്‍ കുളത്തില്‍ കുളിച്ചില്ലെങ്കില്‍ അവരുടെ എല്ലാ ഗുണങ്ങളും നശിക്കുമെന്ന് പറയപ്പെടുന്നു. പുഷ്കര്‍ ബ്രഹ്മ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യ കഥകളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഏറ്റവും പ്രശസ്തമായ ബ്രഹ്മ ക്ഷേത്രം
ബ്രഹ്മാവിന് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ പുഷ്കറിലെ ബ്രഹ്മ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. ശിവനെയോ വിഷ്ണുവിനെയോ മറ്റ് ദൈവങ്ങളെയോ പോലെ ബ്രഹ്മാവിനെ അങ്ങനെ വ്യാപകമായി ആരാധിക്കപ്പെടുന്നില്ലെന്നാണ് ഹിന്ദു പാരമ്പര്യം അനുശാസിക്കുന്നത്. അതിനാല്‍, പുഷ്കറിലെ ഈ ക്ഷേത്രം ഭക്തര്‍ക്ക് അപൂര്‍വവമായ ഒരു അനുഭൂതി നല്കുന്ന സ്ഥലമാണ്.
ഐതിഹ്യം
ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് പുഷ്കറിലെ ബ്രഹ്മ ക്ഷേത്രത്തിന് അതിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാവ് തന്നെ തന്റെ ക്ഷേത്രത്തിനുള്ള സ്ഥലമായി പുഷ്കറിനെ തിരഞ്ഞെടുത്തുവെന്ന് പറയപ്പെടുന്നു. ബ്രഹ്മാവ് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു താമരപ്പൂവ് വീഴ്ത്തി, പുഷ്പം വീണിടത്ത് പുഷ്കരന് ഉദിച്ചുവെന്നാണ് ഐതിഹ്യം. ലോകത്തില്‍ തന്നെ ബ്രഹ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ഏക ക്ഷേത്രമായി പുരാണ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന സ്ഥലമാണ് പുഷ്കര്‍. അതിനാല്‍ത്തന്നെ ഹിന്ദുമതത്തിലെ പുണ്യസ്ഥലങ്ങളില്‍ പുഷ്കറിനും പരമോന്നത പദവിയുണ്ട്.
പുരാണങ്ങളില്‍ പറയുന്നത്
ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ഒരിക്കല്‍ ബ്രഹ്മാവ് ഒരു താമര പുഷ്പം കയ്യില്‍ പിടിച്ച് തന്റെ വാഹനമായ ഹംസത്തിന്റെ പുറത്ത് കയറി അഗ്നിയജ്ഞം നടത്തുന്നതിന് അനുയോജ്യമായ സ്ഥലം അന്വേഷിക്കുകയായിരുന്നു. പെട്ടെന്ന് താമര കൈയില്‍ നിന്ന് വീഴുകയും പൂവ് നിലത്ത് വീണ ഉടനെ അവിടെ ഒരു വെള്ളച്ചാട്ടം രൂപപ്പെടുകയും ആ വെള്ളച്ചാട്ടത്തില്‍ നിന്ന് മൂന്ന് തടാകങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ആ മൂന്ന് തടാകങ്ങള്‍ രൂപപ്പെട്ട സ്ഥലങ്ങളെ ബ്രഹ്മ പുഷ്കര്‍, വിഷ്ണു പുഷ്കര്‍, ശിവ പുഷ്കര്‍ എന്ന് വിളിച്ചു. ഈ സ്ഥലം കണ്ട ബ്രഹ്മദേവന് അതേ സ്ഥലത്ത് യാഗം നടത്താന്‍ തീരുമാനിച്ചു.
പുഷ്കര്‍ എന്ന വാക്കിന്റെ അര്‍ത്ഥം പൂക്കളാല്‍ നിര്‍മ്മിച്ച കുളം അല്ലെങ്കില്‍ തടാകം എന്നാണ്. ക്ഷേത്രങ്ങളുടെയും ഘാട്ടുകളുടെയും നഗരം എന്നും പുഷ്കര്‍ അറിയപ്പെടുന്നു. കാലാകാലങ്ങളില്‍ നിരവധി രാജാക്കന്മാര് നിര്‍മ്മിച്ച ഈ ചെറിയ പട്ടണത്തില്‍ 400 ഓളം ക്ഷേത്രങ്ങളും 52 ഘാട്ടുകളും ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ പുഷ്കര്‍ നഗരത്തില്‍ പുഷ്കര്‍ എന്ന പേരില്‍ ഒരു ക്ഷേത്രവുമില്ല എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം.
ക്ഷേത്രത്തിന്റെ പഴക്കം
2000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രം മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് നിലകൊള്ളുന്ന ക്ഷേത്രം പതിനാലാം നൂറ്റാണ്ടിലെ നിര്‍മിതിയാണ്. ബ്രഹ്മ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയുടെ സവിശേഷത അതിന്റെ വ്യതിരിക്തമായ ആകൃതിയും സങ്കീര്‍ണ്ണമായ കൊത്തുപണികളുള്ള മാര്‍ബിള്‍ തൂണുകളുമാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ബ്രഹ്മാവിന്റെ ഒരു വിഗ്രഹവുമുണ്ട്.
പുഷ്കര്‍ തടാകം
ഹിന്ദുമതത്തില്‍ വളരെയധികം പ്രാധാന്യമുള്ള പുഷ്കര്‍ തടാകത്തിന് സമീപമാണ് ബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാര്‍ത്തിക പൂര്‍ണ്ണിമയില്‍ പുഷ്കര്‍ തടാകത്തിലെ പുണ്യജലത്തില്‍ സ്നാനം ചെയ്യുന്നത് പാപങ്ങളെ അകറ്റുമെന്നും അനുഗ്രഹങ്ങള്‍ നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിച്ചെങ്കിലും ബ്രഹ്മാവിന്റെ പേരിലുള്ള ഈ പുരാതന ക്ഷേത്രം നശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആക്രമണങ്ങള്‍ നേരിട്ട ക്ഷേത്രം
'പുഷ്കര്‍' എന്ന വാക്ക് രണ്ട് സംസ്കൃത പദങ്ങളില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. 'പുഷ്പ' (പുഷ്പം), 'കര്' (കൈ). ഈ പേര് ബ്രഹ്മാവിന്റെ കൈയില്‍ നിന്ന് വീണ താമര ദളങ്ങളെ അനുസ്മരിക്കുന്നു. രാജസ്ഥാനി വാസ്തുവിദ്യാ വൈഭവത്തിന്റെ തെളിവാണ് ഈ ബ്രഹ്മ ക്ഷേത്രം. ബ്രഹ്മാവിന്റെ വാഹനമായി കണക്കാക്കപ്പെടുന്ന ഹംസത്തിന്റെ രൂപമാണ് ക്ഷേത്രത്തിന്റെ അഗ്രഭാഗത്തുള്ളത്. നൂറ്റാണ്ടുകളായി ഈ ക്ഷേത്രം ആക്രമണങ്ങളും നാശനഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത് ഒന്നിലധികം തവണ പുനര്‍നിര്‍മ്മിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലെ ക്ഷേത്ര ഘടന 14-ാം നൂറ്റാണ്ടിലേതാണ്. പുഷ്കര്‍ തടാകവും ഇവിടത്തെ ബ്രഹ്മ ക്ഷേത്രവും ലോകത്തിലെ ഏറ്റവും മതപരമായ പത്ത് സ്ഥലങ്ങളില്‍ ഒന്നായി ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിവിധ ദേവീ ദേവന്മാര്ക്കായി സമര്‍പ്പിച്ചിരിക്കുന്ന എണ്ണമറ്റ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും, പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നായി പുഷ്കറിലെ ബ്രഹ്മ ക്ഷേത്രം വേറിട്ടുനില്ക്കുന്നു.



Click it and Unblock the Notifications











