Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സ്ത്രീ ചെയ്യും ഇക്കാര്യങ്ങള്‍ ലക്ഷ്മിദേവിയെ കൈപിടിച്ച് കയറ്റും
സൂര്യോദയത്തിന് തൊട്ടമുന്പുള്ള സമയത്തെയാണ് ബ്രാഹ്മമുഹൂര്‍ത്തം എന്ന് പറയുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം ഈ സമയം ദേവിദേവന്മാര്ക്ക് വേണ്ടിയുള്ള സമയമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ചെയ്യുന്ന പല കാര്യങ്ങളും ഇരട്ടി ഫലം നല്‍കുന്നതാണ്. പലപ്പോഴും ദൈവാരാധന നടത്തുന്നതിന് അത്യുത്തമമാണ് ഈ സമയം എന്നാണ് വിശ്വാസം. അത് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജവും കൂടാതെ ശുഭകരമായ ഫലങ്ങളും നല്കുന്നു എന്നാണ് പറയുന്നത്.
ഈ സമയം വീട്ടിലെ സ്ത്രീകള്‍ ചെയ്യുന്ന ചില പ്രവൃത്തികള്‍ ഐശ്വര്യവും സന്തോഷവും സമാധാനവും ഭാഗ്യവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. അതിന്റെ ഫലമായി പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ലക്ഷ്മി ദേവിയെ കൈപിടിച്ച് കയറ്റുന്നതിന് തുല്യമാണ് സ്ത്രീകള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ചെയ്യുന്ന ഇക്കാര്യങ്ങള്‍ എന്നാണ് പറയുന്നത്. എന്തൊക്കെയാണ് ഈ സമയം സ്ത്രീകള്‍ ചെയ്യേണ്ട ഐശ്വര്യദായകമായ കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

പൂജാമുറി വൃത്തിയാക്കുക
രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പൂജാമുറി വൃത്തിയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് കൂടാതെ വീടിനകവും പുറവും ശുദ്ധീകരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് വഴി ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടിലേക്ക് പടി കയറി വരും എന്നാണ് വിശ്വാസം. വീടിന് മുന്നില്‍ കോലം വരച്ചതിന്ശേഷം വാതില്‍പ്പടി പൂജയും ചെയ്ത് നെറ്റിയില്‍ സിന്ദൂരവും ധരിച്ച് തുളസി പൂജ നടത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ ശുഭകരമായ പല ഫലങ്ങളും ഭാഗ്യവും നിങ്ങള്‍ക്കും കുടുംബത്തിനും നല്കുന്നു എന്നാണ് വിശ്വാസം.
തുളസിയെ ആരാധിക്കുക.
തുളസിയെ ദേവിയായാണ് കണക്കാക്കുന്നത്. ഈ സമയം തുളസി ചെടിയെ പ്രാര്‍ത്ഥിക്കുന്നതും സുര്യോദയത്തിന് മുന്‍പായി വെള്ളം തളിക്കുന്നതും നല്ലതാണ്. ഇത് ലക്ഷ്മി ദേവിയുടെ പ്രതിരൂപമായതിനാല്‍ തന്നെ വീട്ടില്‍ ഐശ്വര്യവും സന്തോഷവും ഭാഗ്യവും നിറയ്ക്കുന്നു എന്നാണ് വിശ്വാസം. കൂടാതെ തുളസിയില്‍ മഞ്ഞളും കുങ്കുമവും ചാര്‍ത്തുന്നതും മന്ത്രങ്ങള്‍ ഉരുവിട്ട് വിളക്ക് കൊളുത്തുന്നതും നല്ലതാണ്.
ജപിക്കേണ്ട മന്ത്രം
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്ക്കുന്ന സ്ത്രീകള്‍ സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും പോസിറ്റീവ് ഊര്‍ജ്ജവും നിറയ്ക്കുന്നു. കൂടാതെ ഓം സൂര്യായ നമ: എന്ന മന്ത്രമോ അല്ലെങ്കില്‍ ഗായത്രി മന്ത്രമോ ജപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും പോസിറ്റീവ് മാറ്റവും നല്കുന്നു. ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് പലപ്പോഴും ഇത് സഹായിക്കുന്നു.
അരളി വൃക്ഷത്തെ ആരാധിക്കുക
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അരളി വൃക്ഷത്തെ പ്രദക്ഷിണം വെക്കുന്നതിനും കുടുംബ ദേവതയെ ആരാധിച്ച് വൃക്ഷ പൂജ നടത്തുന്നതിനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും ഭാഗ്യവും കൊണ്ട് വരുന്നു. അരളി മരത്തില്‍ വെള്ളം അര്‍പ്പിച്ചതിന് ശേഷം വിളക്കുകള്‍, പൂക്കള്‍, ധൂപവര്‍ഗ്ഗങ്ങള്‍ എന്നിവ കൊണ്ട് പൂജ നടത്താവുന്നതാണ്. ഇത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
പശുവിന് ഭക്ഷണം നല്‍കുക
സൂര്യോദയത്തിന് മുന്‍പ് സ്ത്രീകള്‍ എഴുന്നേറ്റ് വിളക്ക് കൊളുത്തി പശുവിന് ഭക്ഷണം നല്‍കുന്നതിന് ശ്രദ്ധിക്കുക.. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പശുവിനും മൃഗങ്ങള്‍ക്കും എല്ലാം ഭക്ഷണം നല്‍കാവുന്നതാണ്. കൂടാതെ പശുവിനെ കുളിപ്പിക്കുന്നതും പരിപാലിക്കുന്നതും എല്ലാം ജീവിതത്തില്‍ മാറ്റം വരുത്തുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
