Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
24 മണിക്കൂറിനുള്ളില്‍ അഷ്ടൈശ്വര്യവുമായി ശനി: 9 നാളുകാരില്‍ സര്വ്വദോഷങ്ങളകലും
ശനി എന്ന് പറയുമ്പോള്‍ പലപ്പോഴും ദോഷഫലം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും കാരണം ശനിയാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. ഓരോ രാശിമാറ്റവും ശനിയെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ രാശിയിലും ജന്മനക്ഷത്രത്തിലും ഉണ്ടാവുന്ന ശനി മാറ്റങ്ങളെ വിലയിരുത്തുന്നത്. ജൂണ്‍ 17-ന് കുംഭം രാശിയിലെ ശനി വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. ഇതിന്റെ ഫലമായി ജൂണ്‍ 20 മുതല്‍ ചില നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ക്ക് പകരം അവരുടെ കഷ്ടകാലം മാറി ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.
കര്മ്മകാരകനായാണ് ശനിയെ കണക്കാക്കുന്നത് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ശനി നല്കുന്നു. നമ്മുടെ കര്മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്നതാണ് ശനി എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷം ആണ് നില്‍ക്കുന്നത്. പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായതിനാല്‍ എല്ലാ വിധത്തിലുള്ള ഗുണഫലങ്ങളും ദോഷഫലങ്ങളും ഓരോ രാശിക്കാരും അനുഭവിക്കുന്നു. ശനി വക്രിയില്‍ ഗുണഫലങ്ങള്‍ നിലനില്‍ക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശനിവക്രിയുടെ ഫലമായി ഉണ്ടാവുന്നു. ഇതില്‍ തന്നെ വിദേശത്ത് ജോലിയോഗവും നേട്ടങ്ങളും വിദേശ പണത്തിന്റെ ഒഴുക്കും എല്ലാം ശനിയുടെ അനുഗ്രഹം നിമിത്തം നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന സമയമായതിനാല്‍ അത് നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങള്‍ക്കുണ്ടാവുന്ന സന്തോഷത്തിന്റെ അടിസ്ഥാനം വരെ പലപ്പോഴും ശനിയുടെ നേട്ടങ്ങള്‍ കൊണ്ട് ഉണ്ടാവുന്നതാണ്. കര്‍മ്മരംഗത്ത് വിജയവും സ്ഥാനവും നേട്ടങ്ങളും മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നു.
അനുകൂലമായ പല അവസ്ഥകളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങളേയും നിങ്ങള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്ന ദിവസങ്ങളായാണ് ജൂണ്‍ 20-ന് ശേഷമുള്ള ദിവസങ്ങളെ കണക്കാക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ് എന്നതാണ് സത്യം. നന്മ ചെയ്യുന്നതിന് നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. കലാകായിക രംഗത്തും അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടേയും സൂര്യന്റേയും അനുഗ്രഹം നിമിത്തം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പകുതി വെച്ച് നിര്‍ത്തിയ ജോലി വീണ്ടും പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. ജ്യോതിഷപരമായി നിങ്ങള്‍ക്ക് വളരെയധികം ഭാഗ്യം നിലനില്‍ക്കുന്ന ഒരു സമയമാണ്. ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ലോട്ടറി യോഗവും ധനനേട്ടവും നിങ്ങള്‍ക്കുണ്ടാവുന്നു. ശുഭകരമായ ഫലങ്ങള്‍ ധാരാളം ലഭിക്കുന്നു.
പൂര്‍വ്വികരില്‍ നിന്ന് ധനനേട്ടം ഉണ്ടാവുന്നു, ബിസിനസുമായി ബന്ധപ്പെട്ട സമയം അനുകൂലമായിരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഭാഗ്യ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിരവധി നേട്ടങ്ങളാണ് നിങ്ങളെ തേടി വരുന്നത്. ഏത് പ്രശ്നത്തേയും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം വളരെയധികം അനുകൂലമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ശനിയുടെ വക്രഗതി മൂലം ഉണ്ടാവുന്നത്. എല്ലാ തരത്തിലുള്ള അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ജീവിതത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നു. ബിസിനസില്‍ വിപുലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ശനി വക്രഗതിയില്‍ മാറുന്നതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. സൗഭാഗ്യം വര്‍ദ്ധിക്കുകയും ഈശ്വരാധീനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈശ്വര കടാക്ഷം നിങ്ങളുടെ ഏത് കാര്യത്തിലും ഉണ്ടാവുന്നു.
തൊഴില്‍ മേഖലയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക പുരോഗതി, നേട്ടങ്ങള്‍, സ്ഥലം മാറ്റം എന്നിവ ഉണ്ടാവുന്നു. നിങ്ങള്‍ക്ക് വലിയ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വസ്തുവകകള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. ശനിദോഷത്തിന്റെ എല്ലാ ഫലങ്ങളും അവസാനിക്കുന്ന സമയമാണ്. അപ്രതീക്ഷിത ധനനേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തികമായ എല്ലാ നേട്ടവും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ജീവിതം പുരോഗതിയുടെ പാതയിലേക്ക് മാറുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും.



Click it and Unblock the Notifications
