Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
വരുന്നത് കോടിശ്വരയോഗവും കൊണ്ട്; ഈ നക്ഷത്രത്തില്‍ മക്കള്‍ ജനിച്ചാല്‍ അച്ഛനും കുടുംബത്തിനും ഭാഗ്യം
ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവയില്‍ ചില നക്ഷത്രങ്ങള്‍ വളരെ ഭാഗ്യമുള്ളവരാണെന്ന് പൊതുവില്‍ പറയാറുണ്ട്. ചില നക്ഷത്രത്തില്‍ കുട്ടികള്‍ പിറന്നാല്‍ അവര്‍ അച്ഛനും കുടുംബത്തിനും വളരെയേറെ സൗഭാഗ്യങ്ങള്‍ കൊണ്ടുവരുന്നവരാണ് എന്ന് പറയുന്നു. ഇവരുടെ ജനനത്തോടെ വീട്ടില്‍ ഐശ്വര്യകാലവും പിറക്കുന്നു. അച്ചനും കുടുംബത്തിനും പിന്നെ വച്ചടി കയറ്റമായിരിക്കും ഉണ്ടാവുക. അത്തരം ചില നക്ഷത്രജാതകരെക്കുറിച്ച് ജ്യോതിഷത്തില്‍ പറയുന്നുണ്ട്. അവര്‍ ജനിക്കുന്നത് അവരുടെ പിതാവിനും കുടുംബത്തിനും ഭാഗ്യം സമ്മാനിച്ചുകൊണ്ടായിരിക്കും.
എന്നാല്‍ ജനനസമയ അനുസരിച്ച് ഈ പറയുന്ന കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ പൊതുഫലത്താല്‍ മാത്രമാണ് ഈ സൗഭാഗ്യനേട്ടങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. മറ്റു നക്ഷത്രക്കാരായ കുട്ടികള്‍ക്ക് ഭാഗ്യമില്ല എന്നല്ല അര്‍ത്ഥം. 27 നക്ഷത്രക്കാരിലും അവരുടെ ജീവിതത്തില്‍ ഭാഗ്യമുണ്ട്. അല്‍പം സൗഭാഗ്യം കൂടുതലുണ്ട് എന്നതാണ് ഇവിടെ പറയുന്ന നക്ഷത്രക്കാരുടെ പ്രത്യേകത. ജ്യോതിഷപ്രകാരം, അച്ഛനും കുടുംബത്തിനും ഭാഗ്യം കൊണ്ടുവരുന്ന മക്കള്‍ പിറക്കുന്ന നക്ഷത്രങ്ങള്‍ ഇവയാണ്.

അശ്വതി
അച്ഛന് സൗഭാഗ്യം കൊണ്ടുവരുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. അച്ഛന് സൗഭാഗ്യം കൊണ്ടുവരുന്ന നക്ഷത്രക്കാരാണ് ഇവര്‍. ഈ നക്ഷത്രത്തിലുള്ള കുട്ടികള്‍ അവരുടെ കുടുംബത്തിനും അച്ഛനും ഭാവിയില്‍ നിരവധി സൗഭാഗ്യഗുണങ്ങള്‍ നല്‍കാന്‍ കഴിവുള്ളവരാണ്. അല്‍പം വാശി ഇവര്‍ക്ക് ഉണ്ടെങ്കിലും ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവരാണ് അശ്വതി നക്ഷത്രക്കാര്‍.
എത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാലും ഇവര്‍ അവരുടെ കുടുംബത്തെ മറന്ന് കളിക്കില്ല. ഇവരുടെ പിറവി അച്ഛന്റെ ജോലിയില്‍ നേട്ടങ്ങളും ഉയര്‍ച്ചയും സമ്മാനിക്കും. സ്വത്ത് വാങ്ങുക, വാഹനം വങ്ങുക തുടങ്ങിയ നേട്ടങ്ങളും കൈവരും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും.
ഭരണി
ഭരണി നക്ഷത്രക്കാരും അച്ഛന് വളരെയധികം നേട്ടങ്ങള്‍ സമ്മാനിക്കുന്നവരാണ്. സാമ്പത്തിക ഉയര്‍ച്ച ജീവിതത്തില്‍ വന്നുചേരാന്‍ യോഗമുണ്ടാകും. അതിനാല്‍ത്തന്നെ ഭരണി നക്ഷത്രക്കാരുടെ അച്ഛന് ജീവിതം മാറിമറിയും എന്നുതന്നെ പറയാം. കര്‍മ്മരംഗത്ത് അപ്രതീക്ഷിത ഭാഗ്യങ്ങള്‍ വന്നുചേരും. ബിസിനസില്‍ അനുകൂല മാറ്റങ്ങളുണ്ടാകും. അത്തരം നിരവധി ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ കാണപ്പെടും.
വീട്, വാഹനം തുടങ്ങിയ സൗകര്യങ്ങളും നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. ഇത്തരം പല അനുകൂലമായ കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. ഭാവിയില്‍ ഉയര്‍ച്ചയ്ക്ക് യോഗമുള്ള നക്ഷത്രക്കാര്‍ തന്നെയാണ് ഭരണി നക്ഷത്രക്കാര്‍. എല്ലാവിധത്തിലും കുടുംബത്തിന്റെ ഐശ്വര്യം ഉയര്‍ത്തുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഭരണി നക്ഷത്രക്കാര്‍.

മകം
മകം നക്ഷത്രക്കാര്‍ പൊതുവേ അച്ഛന്റെ ഐശ്വര്യത്തിന് കാരണമാകുന്ന നക്ഷത്രക്കാരാണ്. ഇവരുടെ പിറവി അച്ഛന്റെ ജീവിതത്തില്‍ പെട്ടെന്നുള്ള ഉയര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് പറയുന്നു. അതിനാല്‍ത്തന്നെ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ കൈവരുന്നു. സാമ്പത്തികമായി വളര്‍ച്ച കൈവരുന്നു. ബിസിനസില്‍ ധാരാളം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് കൈവരിക്കാന്‍ സാധിക്കും. ലക്ഷ്മീ സാന്നിദ്ധ്യം നിങ്ങളുടെ വീട്ടിലുണ്ട് എന്നതിന്റെ തെളിവാണ് മകം നക്ഷത്രക്കാര്‍ വീട്ടിലുണ്ട് എന്നത്.
ജോലിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍, സാമ്പത്തിക ഉന്നതി എന്നിവ അച്ഛന് കൈവരുന്നു. അല്‍പം താഴ്ന്ന നിലയില്‍ ജിവിക്കുന്ന വീട്ടില്‍ മകം നക്ഷത്രത്തില്‍ കുഞ്ഞ് പിറന്നാല്‍ ആ വീട്ടില്‍ ഐശ്വര്യം വരികയും സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കുകയും ചെയ്യുമെന്ന് പറയുന്നു. അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്നതായിരിക്കും. അതിനാല്‍ത്തന്നെ മകം നക്ഷത്രക്കാര്‍ വീട്ടിലുണ്ടാകുന്നത് ഏറ്റവും ശുഭകരമായ കാര്യമാണ്.
പൂരം
പൂരം നക്ഷത്രക്കാരായ കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ ആ വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും വളര്‍ന്നുവരുന്നു. ഇത്തരക്കാരുടെ അച്ഛന് ജോലിയില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരുന്നു. ജീവിതം തന്നെ മാറിമറിയുന്ന പല അവസരങ്ങളും വന്നുചേരുന്നു. ഐശ്വര്യത്തിലേക്ക് നയിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ കുടുംബത്തില്‍ വന്നുചേരുന്നു. ജോലിയില്ലാത്ത വ്യക്തികള്‍ക്ക് സ്ഥിരവരുമാനത്തിനുള്ള സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നു. പെട്ടെന്ന് തന്നെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നു.
പൂരം നക്ഷത്രക്കാരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പൊതുവേ അച്ഛന് ഭാഗ്യം നല്‍കുന്നവരാണ് എന്ന് പറയുന്നു. വീട്, വാഹനം എന്നീ കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്നു. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പല നേട്ടങ്ങളും ജീവിതത്തില്‍ വന്നുചേരും. സാമ്പത്തികമായി താഴ്ന്നവരാണ് എങ്കില്‍ പെട്ടെന്ന് തന്നെ ജീവിതത്തില്‍ സാമ്പത്തികാഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ നിങ്ങളുടെ വീടുകളിലുണ്ടെങ്കില്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇവരെ ഭാഗ്യനക്ഷത്രക്കാര്‍ എന്നാണ് വിളിക്കുന്നത്. ഇവര്‍ അച്ഛന് സൗഭാഗ്യം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഉത്രം നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുടുംബത്തിന് സര്‍വ്വ സ ൗഭാഗ്യവും നല്‍കുന്നവരാണ്. കുഞ്ഞിന്റെ ജനനത്തോടെ തന്നെ ഐശ്വര്യത്തിനുള്ള വഴികള്‍ തുറക്കും. സാമ്പത്തിക നേട്ടങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ഇവരുടെ പിതാവിന് വന്നുചേരുന്നതായിരിക്കും.
ഇവരുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് അച്ഛന് ഉയര്‍ച്ചയുണ്ടാകും. വീട്, വാഹനം എന്നിവ കൈവരിക്കാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പെട്ടെന്ന് ഉയര്‍ച്ച കൈവരിക്കാനാകും. ശത്രുക്കളെയെല്ലാം ജയിക്കാനാകും. കുടുംബത്തിന് സര്‍വ്വൈശ്വര്യം നല്‍കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. പൊതുഫലം പ്രകാരം ഇത്രയധികം സൗഭാഗ്യങ്ങള്‍ അവരുടെ അച്ഛനും കുടുംബത്തിനും നല്‍കാന്‍ സാധിക്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ പൊതുവേ അച്ഛന് സൗഭാഗ്യങ്ങളുമായി പിറക്കുന്നവരാണ്. ജോലി രംഗത്ത് പെട്ടെന്ന് ഉയര്‍ച്ച ഉണ്ടാവുകയും ഐശ്വര്യം നല്‍കുകയും ചെയ്യും എന്നതാണ് തൃക്കേട്ട നക്ഷത്രക്കാരുടെ പ്രത്യേകത. ഇവരുടെ പിറവിയോടെ അച്ഛന് പെട്ടെന്ന് ഉയര്‍ച്ച വന്നുചേരുന്നതായിരിക്കും. സ്ഥിരവരുമാനവും സാമ്പത്തിക ഉയര്‍ച്ചയും വര്‍ധിക്കുന്നു. കുടുംബത്തില്‍ അനുകൂലമായ മാറ്റങ്ങളും പെട്ടെന്നുള്ള ഉയര്‍ച്ചയുമുണ്ടാകും.
തൃക്കേട്ട നക്ഷത്രക്കാരായ കുട്ടികള്‍ വീട്ടില്‍ ജനിച്ചാല്‍ വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും സൗഭാഗ്യം തേടിയെത്തും. ജോലിപരമായ അല്ലാതെയോ ഉള്ള സൗഭാഗ്യങ്ങളുണ്ടാകും. വീട് വയ്ക്കുക, വാഹനങ്ങള്‍ വാങ്ങുക തുടങ്ങിയ കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. കുടുംബത്തിലെ കലഹങ്ങളെല്ലാം ഒരുപരിധിവരെ മാറിവരും. കുടുംബത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു നക്ഷത്രം തന്നെയാണ് തൃക്കേട്ട നക്ഷത്രം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











