Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കഷ്ടപ്പാടില്‍ നിന്ന് സമൃദ്ധിയിലേക്ക്, പൊന്ന് വിളയും; 2024ല്‍ ഇരട്ട രാജയോഗം നേടും നാളുകാര്‍
ശുഭപ്രതീക്ഷയോടെ വീണ്ടുമൊരു പുതുവര്‍ഷം കൂടി പിറക്കുകയായി. ഏവര്‍ക്കും പുതുവര്‍ഷം ഐശ്വര്യം തരട്ടെ എന്ന് ആശംസിക്കുന്നു. ജ്യോതിഷപ്രകാരം 2024ല്‍ ചില നക്ഷത്രക്കാര്‍ക്ക് രാജയോഗ ഫലം തന്നെ ലഭിക്കുമെന്ന് പറയുന്നു. ഇവിടെ പറയുന്നത് പൊതുഫലമാണ്. ഓരോ നക്ഷത്രക്കാരുടെയും ജാതകപ്രകാരം ഫലത്തില്‍ ചെറിയ വ്യത്യാസം വരാം.
എങ്കിലും 80 ശതമാനം കാര്യങ്ങളും അതുപോലെ തന്നെ വന്ന് ഭവിക്കുന്നതായിരിക്കും. ഈ നക്ഷത്രക്കാര്‍ക്ക് ഇത്രനാളം ദുരിത ദുഖങ്ങള്‍ അനുഭവിച്ചിരുന്നവര്‍ക്ക് ഇനിയങ്ങോട്ട് സൗഭാഗ്യ കാലമായിരിക്കുമെന്ന് പറയുന്നു. 2024ല്‍ ഇരട്ട രാജയോഗത്തിന് തന്നെ അര്‍ഹമായ നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ശനിയുടെ അനുകൂലത ഈ വര്‍ഷം മുഴുവന്‍ തുടരുന്നതിനാല്‍ സാമ്പത്തിക ഉന്നതി പ്രതീക്ഷിക്കാവുന്ന ഒരു വര്‍ഷം തന്നെയാണ്. തൊഴില്‍പരമായ വളര്‍ച്ചയ്ക്കും സ്ഥാനക്കയറ്റത്തിനും അവസരമുണ്ട്. ഏപ്രില്‍ അവസാനം വരെ വ്യാഴം ജന്മരാശിയില്‍ തുടരുന്നതിനാല്‍ മാനസിക ക്ലേശങ്ങളും സാമൂഹിക അപ്രീതിയും ലഭിക്കാനിടയുണ്ട്. എങ്കിലും ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് പരമശിവനെ ആരാധിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ ജീവിതത്തില്‍ വ്യത്യാസങ്ങള്‍ വന്നുചേരും.
വിദ്യര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്ന സമയം തന്നെയാണ് ഇത്. അവിവാഹിതര്‍ക്ക് അവരുടെ വിവാഹക്കാര്യത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം വിട്ടുമാറും. ജീവിതത്തില്‍ വന്നിരിക്കുന്ന വിഷമങ്ങളും ദുഖങ്ങളും അകന്നുപോകാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് കൈവരും. സാമ്പത്തിക ഉന്നതി, ബിസിനസ് നേട്ടങ്ങള്‍, തൊഴില്‍ പരമായ വളര്‍ച്ച എന്നിവ അപ്രതീക്ഷിതമായി ജീവിതത്തില്‍ വന്നുചേരുന്ന ഒരു വര്‍ഷം തന്നെയാണിത്.
പൂയം
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരായതിനാല്ത്തന്നെ ഈ വര്‍ഷം വലിയ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന നക്ഷത്രങ്ങളിലൊന്നാണ് പൂയം. ദോഷശക്തി കുറയുന്ന സമയമാണ് ഇത്. കര്‍മ്മരംഗത്തില്‍ വളരെയധികം അനുകൂല ഫലങ്ങള്‍ വന്നുചേരും. ജൂണ്‍ മുതല്‍ വ്യാഴത്തിന്റെ 11ലേക്കുള്ള മാറ്റത്താല്‍ പല തരത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരും. ഏറെ നാളായുള്ള ആഗ്രഹങ്ങള്‍ വരെ ഈ സമയം സഫലീകരിക്കും. മൂന്നിലെ കേതു അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ വരെ നേടിത്തരും. കച്ചവടത്തില്‍ ലാഭം ഇരട്ടിക്കും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ നേടിത്തരും. വസ്തുവോ, വീടോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സാധ്യമാകും. ഈ സമയം അനുകൂലമാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ സാധിക്കും. വര്‍ഷാരംഭത്തില്‍ തന്നെ നിങ്ങളെ തേടി ശുഭവാര്‍ത്തകള്‍ വരും. വീട്, വാഹനം എന്നിവ സ്വന്തമാക്കാനുള്ള നല്ല അവസരങ്ങള്‍ വന്നുചേരും. നല്ല സുഖങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് നല്ല ജോലി ലഭിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനും കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നിന്ന് അംഗീകാരവും പ്രശസ്തിയും തേടിവരും. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വ്യാഴത്തിന്റെ അനിഷ്ടസ്ഥിതിയുണ്ടാകും. അതിനാല്‍ ഈ സമയത്ത് ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. ജീവിതത്തിലെ ദുരിതങ്ങള്‍ ഒഴിയുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.
പൂരാടം
പൂരാടം നക്ഷത്രക്കാരായ വ്യക്തികള്‍ക്ക് വര്‍ഷത്തിന്റെ പകുതി വരെ നല്ല നേട്ടങ്ങള്‍ ധാരാളമായി വന്നുകൊണ്ടേയിരിക്കും. മക്കളുടെ പഠനം ഉന്നതിയിലേക്ക് കടക്കും. അവര്‍ക്ക് നല്ല ജോലി ലഭിക്കാന്‍ അവസരമുണ്ടാകും. നിങ്ങളുടെ ജോലിയിലും നല്ല നേട്ടങ്ങള്‍ തന്നെ കൈവരും. വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഈ സമയം തൊഴിലിടത്തില്‍ ഉയര്‍ച്ച നേടാനാകും. ബിസിനസ് കാര്യങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. വര്‍ഷത്തിന്റെ പകുതി കഴിഞ്ഞ് പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇഷ്ടദേവതയെയും പരമേശ്വരനെയും പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. സാമ്പത്തിക അച്ചടക്കം പാലിക്കുക.



Click it and Unblock the Notifications