Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
കെട്ടുന്നെങ്കില്‍ ഈ നക്ഷത്രക്കാരിയെ കെട്ടണം, കാരണം
വിവാഹം എന്ന് പറയുന്നത് രണ്ട് പേര്‍ തമ്മിലുള്ള ബന്ധം മാത്രമല്ല രണ്ട് കുടുംബങ്ങളാണ് ഈ വ്യവസ്ഥിതിയിലൂടെ ഒന്നാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ അനുഗ്രഹവും ആശീര്‍വാദവും വളരെ അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചാലും അല്‍പ ദിവസത്തെ ജീവിതത്തിന് ശേഷം പങ്കാളിയെ വിട്ട് മറ്റ് തരത്തിലുള്ള ബന്ധങ്ങളില്‍ വീഴുന്നവര്‍ ധാരാളമുണ്ട്.
ജാതകവും പൊരുത്തവും എല്ലാം നോക്കി വിവാഹം കഴിച്ചാലും ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം ചില നാളുകാരുടെ ദോഷത്തിന്റെ ഫലമായാണ്. വിവാഹം കഴിക്കുമ്പോള്‍ ഒരിക്കലും ഒരാളുടെ സ്വഭാവത്തെ നമുക്ക് ചൂഴ്ന്ന് നോക്കാന്‍ പറ്റില്ല. എന്നാല്‍ ചിലരുടെ നക്ഷത്രം നോക്കി അവള്‍ ഏത് തരക്കാരിയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ജീവിതത്തില്‍ ഒരിക്കലും വിശ്വാസ വഞ്ചന കാണിക്കില്ല എന്ന് ഉറപ്പുള്ള ചില നക്ഷത്രക്കാരുണ്ട്. വിവാഹം കഴിക്കുന്നെങ്കില്‍ ഈ നക്ഷത്രക്കാരെ വിവാഹം കഴിക്കണം. എന്നാല്‍ മറ്റുള്ള നക്ഷത്രക്കാര്‍ എല്ലാം പങ്കാളിയെ ചതിക്കുന്നവരാണ് എന്ന് അര്‍ത്ഥമില്ല. എങ്കിലും ഏറ്റവും കൂടുതല്‍ വിശ്വസിക്കാന്‍ പറ്റുന്ന നക്ഷത്രക്കാര്‍ എന്ന് പറയുന്ന ചില സ്ത്രീകളുണ്ട്. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ ജീവിതത്തില്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ എന്ന് നോക്കാം.
ഇവരോട് എത്ര വലിയ രഹസ്യവും നമുക്ക് പറയാവുന്നതാണ്. ജീവന്‍ പോയാലും ഇവര്‍ ഇതൊന്നും പുറത്ത് പറയില്ല എന്നതാണ് സത്യം. ഏതൊക്കെ നക്ഷത്രക്കാരാണ് പങ്കാളിയെ ചതിക്കാതെ വിശ്വാസ വഞ്ചന കാണിക്കാതെ ജീവിക്കുന്നവര്‍ എന്നറിയാന്‍ താല്‍പ്പര്യമില്ലേ? ആര്‍ട്ടിക്കിള്‍ വായിക്കൂ...

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച പെണ്ണ് ഒരിക്കലും പങ്കാളിയെ ചതിക്കുകയില്ല. എത്രവലിയ രഹസ്യം വേണമെങ്കിലും നിങ്ങള്‍ക്ക് ഇവരോട് പങ്ക് വെക്കാവുന്നതാണ്. ആരോട് എന്ത് പറയണം, എന്ത് പറയരുത് എന്നീ ചിന്തകളെല്ലാം തന്നെ വളരെയധികം ഇവര്‍ക്ക് ബോധ്യമുണ്ടാവുന്നു. വിശ്വസ്തതയുടെ ആള്‍രൂപമായിരിക്കും ഈ നക്ഷത്രക്കാരികളായ സ്ത്രീകള്‍. ജീവിത കാലം മുഴുവന്‍ നിങ്ങളെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. വിശ്വസ്തതയുടെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ മറ്റൊരാളില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാവുന്നതാണ്.

മകയിരം
മകയിരം നക്ഷത്രക്കാരിയായ പെണ്ണും വളരെയധികം വിശ്വസ്തതയുടെ നിറകുടമായിരിക്കും. ജീവിതകാലം മുഴുവന്‍ നല്ല സുഹൃത്തുക്കളെപ്പോലെ കഴിയാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ എന്തെങ്കിലും സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ വന്നാല്‍ ഒരിക്കലും തന്റെ പങ്കാളിയുടെ കുറവുകളും കുറ്റങ്ങളും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ ഇവര്‍ ശ്രമിക്കില്ല. ഇവരെ പങ്കാളിയായി കിട്ടുന്നത് നിങ്ങളുടെ ഭാഗ്യമായാണ് കണക്കാക്കേണ്ടത്. ഒരിക്കലും ജീവിതത്തില്‍ വിശ്വാസ വഞ്ചന ഇവര്‍ കാണിക്കുകയില്ല.

ഉത്രം
ഉത്രം നക്ഷത്രക്കാരായ സ്ത്രീകളും വളരെയധികം വിശ്വസ്തകളായിരിക്കും. വായാടികളായിരിക്കുമെങ്കിലും ഒരിക്കലും വിടുവായത്തം ഇവര്‍ പറയുകയില്ല. അതുകൊണ്ട് തന്നെ എത്രവലിയ രഹസ്യവും ഇവരോട് തുറന്ന് പറയാന്‍ സാധിക്കുന്നു. ഏത് രഹസ്യവും ഇവരില്‍ സുരക്ഷിതമായിരിക്കും. ഒരിക്കലും ജീവിതത്തില്‍ പ്രതികാരമോ പകയോ തീര്‍ക്കാന്‍ ഇത്തരം രഹസ്യങ്ങള്‍ ഇവര്‍ ഉപയോഗിക്കുകയില്ല. പങ്കാളിയോടൊപ്പം ചേര്‍ന്ന് നിന്ന് ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ ഇവരുണ്ടാവുന്നു. ഒരിക്കലും വിശ്വാസ വഞ്ചന കാണിക്കുകയില്ല.

വിശാഖം
വിശാഖം നക്ഷത്രക്കാരായ സ്ത്രീകളും ഇത്തരത്തില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോവുന്നവരായിരിക്കും. എന്നാല്‍ ഒരിക്കലും ജീവിത്തതില്‍ നുണ പറയുന്നതിനോ വിശ്വാസ വഞ്ചന കാണിക്കുന്നതിനോ ഇവര്‍ തയ്യാറാവുകയില്ല. ഒരിക്കലും ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം ഇവരോട് പറഞ്ഞു പോയല്ലോ എന്നോര്‍ത്ത് നിങ്ങള്‍ സങ്കടപ്പെടേണ്ടി വരില്ല. തല പോയാലും ഒരു രഹസ്യവും പുറത്ത് ആരോടും ഇവര്‍ പറയുകയില്ല. ഇവരെ പങ്കാളിയായി കിട്ടിയാല്‍ അത് നിങ്ങളുടെ ഭാഗ്യമായി കണക്കാക്കിയാല്‍ മതി. അത്രക്കും നല്ല സ്വഭാവക്കാരായിരിക്കും ഇവര്‍ എന്ന കാര്യം തന്നെയാണ് സത്യം.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരായ സ്ത്രീകളും ഒരിക്കലും വിശ്വാസ വഞ്ചന കാണിക്കാത്തവരായിരിക്കും. നിങ്ങള്‍ പങ്കു വെക്കുന്ന എത്ര വലിയ രഹസ്യവും ഇവരില്‍ സുരക്ഷിതമായിരിക്കും. ഒരിക്കലും ജീവിതത്തില്‍ നിങ്ങള്‍ പറഞ്ഞ ഒരു രഹസ്യവും പുറത്ത് പോവില്ല എന്ന് മാത്രമല്ല ഇവര്‍ നിങ്ങളെ ഒരിക്കലും ചതിക്കുകയും ഇല്ല. ജീവിതത്തില്‍ കുടുംബം കഴിഞ്ഞ് മാത്രമേ ഇവര്‍ക്ക് മറ്റെന്തും ഉള്ളൂ. അത്തരത്തില്‍ ഒരു ചിന്താഗതിക്കാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരില്ല.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാരായ സ്ത്രീകളും വളരെയധികം വിശ്വസിക്കാന്‍ കൊള്ളാവുന്നവര്‍ ആയിരിക്കും. ഒരിക്കലും പങ്കാളിയെ ചതിക്കാന്‍ ഇവര്‍ കൂട്ടു നില്‍ക്കില്ല. മാത്രമല്ല എത്ര വലിയ രഹസ്യമാണെങ്കിലും അതെല്ലം സൂക്ഷിക്കാനും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വിശ്വസ്തത തന്നെയാണ് ഇവരുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരിക്കലും കുടുംബത്തെ വിട്ടൊരു കളി ഇവര്‍ക്കില്ല. ഇവര്‍ക്കെല്ലാത്തിലും വലുത് കുടുംബം തന്നെയായിരിക്കും. അതുകൊണ്ട് വിശ്വാസ വഞ്ചന എന്നതിനെക്കുറിച്ച് ഇവരുടെ കാര്യത്തില്‍ ചിന്തിക്കുകയേ വേണ്ട.

പൂരൂരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാരും വളരെയധികം വിശ്വസനീയരാണ്. ഒരിക്കലും ജീവിതത്തില്‍ ഇവരോട് ഒരു രഹസ്യം പറഞ്ഞതിന്റെ പേരില്‍ ദു:ഖിക്കേണ്ടി വരില്ല. എത്ര വലിയ രഹസ്യങ്ങളും നിങ്ങള്‍ക്ക് ഇവരോട് പറയാവുന്നതാണ്. പലപ്പോഴും പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം വരെ നിര്‍ദ്ദേശിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ വിശ്വാസമര്‍പ്പിക്കുന്ന കാര്യത്തില്‍ യാതൊരു തെറ്റും ഇല്ലെന്ന് നിങ്ങള്‍ക്ക് പറയാവുന്നതാണ്. ഇവരെന്നും നിങ്ങളുടെ നല്ല വിശ്വസ്തതയുള്ള പങ്കാളികള്‍ ആയിരിക്കും.



Click it and Unblock the Notifications











