Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചെത്തും; 2023ന്റെ അവസാനത്തില്‍ രാജയോഗം നേടുന്ന നക്ഷത്രക്കാര്‍
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ഒന്നരമാസം മാത്രമേയുള്ളൂ. 2024ന് മുന്നോടിയായി ഈ ഒന്നരമാസം ചില നക്ഷത്രക്കാര്‍ക്ക് വളരെ ഭാഗ്യമായിരിക്കും. ജ്യോതിഷപ്രകാരം, ഈ നക്ഷത്രക്കാര്‍ക്ക് വരുന്ന ഒന്നരമാസം ജീവിതത്തിലെ കഷ്ടപ്പാടെല്ലാം മാറും. അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ തേടിവരും. മൊത്തത്തില്‍ ഈ നക്ഷത്രക്കാര്‍ക്ക് ഒരു രാജയോഗ ജീവിതം തന്നെ നേടാനാകും.
ദിവസവും ഇവര്‍ രണ്ടുനേരം വീടുകളില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുക. ഇഷ്ടദേവതയെ ആരാധിക്കുക. തടസ്സങ്ങള്‍ കൂടാതെ ജീവിതത്തിലേക്ക് നേട്ടങ്ങള്‍ ഒഴുകിവരുന്നതായിരിക്കും. വരുന്ന ഒന്നരമാസം രാജയോഗം തേടിവരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യം ഉദിക്കുന്ന സമയമാണ്. അല്പം ശ്രദ്ധിച്ച് മുന്നേറിയാന് ജീവിതത്തില്‍ വളരെയധികം ഉയരങ്ങളിലെത്താന്‍ സാധിക്കുന്ന സമയമാണിത്. ബിസിനസിലും ജോലിയിലും വളരെയധികം ഉയര്‍ച്ച നിങ്ങള്‍ക്ക് വന്നുചേരും. സാമ്പത്തിക സ്ഥിതി ഉയരുന്ന ഒരു സമയം തന്നെയാണിത്. ധനസ്ഥിതി വളരെ മികച്ചതായി തുടരും. എന്നാല്‍ കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കുക. ഈ സമയം ധന്വന്തരി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് വളരെ ശുഭകരമാണ്. നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ മാറുകയും സൗഭാഗ്യം വന്നണയുകയും ചെയ്യും.

രോഹിണി
ശ്രീകൃഷ്ണ ഭഗവാന്റെ നാളാണ് രോഹിണി. നിങ്ങള്‍ക്ക് ഭാഗ്യം വന്നണയുന്ന ഒരു കാലമാണ് വര്‍ഷത്തിലെ ഈ ബാക്കി ഒന്നരമാസം. നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെല്ലാം മാറും. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും ജീവിതത്തില്‍ വന്നുചേരും. സൗഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തുന്ന സമയമാണ്. ജീവിത്തില്‍ വന്നുചേരുന്ന ഈ സൗഭാഗ്യങ്ങള്‍ നിങ്ങളുടെ പല പ്രശ്നങ്ങളും മാറ്റാന്‍ സഹായിക്കും. ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടിവരും. നിങ്ങള്‍ ഈ സമയം ഗണേശ ഭഗവാനെ ആരാധിക്കുന്നത് ഏറ്റവും ശുഭകരമാണ്. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗ്യസൂക്തം നടത്തുന്നത് നിങ്ങളുടെ ഭാഗ്യം ഇരട്ടിക്കാന്‍ സഹായികമാകും.
മകം
മകം നക്ഷത്രക്കാര്‍ക്കും കഷ്ടതകള്‍ വിട്ടുമാറുന്ന ഒരു സമയമാണ് ഇത്. ദുഖങ്ങളും ദുരിതങ്ങളും അനുഭവിച്ചിരുന്നവര്‍ക്ക് അതെല്ലാം വിട്ടുമാറി ശുഭകാലം പിറക്കുന്ന ഒരു കാലമാണ് ഇത് എന്നു പറയാം. 2024ന് മുമ്പു തന്നെ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയി ചില സംരംഭങ്ങള്‍ നിങ്ങള്‍ക്ക് ആരംഭിക്കാനാകും. എന്നാല്‍ എടുത്തുചാട്ടം ഒഴിവാക്കുക. ജീവിതത്തില്‍ സന്തോഷം ഇരട്ടിക്കും. ഹനുമാന് സ്വാമിയെ മുടക്കം കൂടാതെ ആരാധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ദുരിതദുഖങ്ങളെല്ലാം മാറി നല്ലകാലം കൈവരുന്നതായിരിക്കും.
അത്തം
അത്തം നക്ഷത്രക്കാര്‍ക്കും ഒരുപാട് നേട്ടങ്ങള്‍ വന്നുചേരുന്ന സമയമാണ് ഈ ഒന്നരമാസം. ജീവിതത്തില്‍ പല ശുഭകരമായ കാര്യങ്ങളും നടക്കും. ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടിയെത്തും. യുക്തിയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും. പല വഴികളിലൂടെ നിങ്ങള്‍ക്ക് ധനനേട്ടം സമ്പാദിക്കാനാകും. നല്ലകാലം തന്നെയാണ് നിങ്ങളെ മുന്നോട്ട് കാത്തിരിക്കുന്നത്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ഇത് ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്ന സമയമാണ്. ജീവിതത്തിലെ കഷ്ടതകളെല്ലാം മാറി നല്ലകാലം പിറന്നുവരും. ധന്വന്തരി ഭഗവാനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്. പല നല്ല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കാണപ്പെടും. അപ്രതീക്ഷിതമായ പല കാര്യങ്ങളും ജീവിതത്തില്‍ കൈവരും. ആഗ്രഹിച്ച പല കാര്യങ്ങളും നടപ്പാക്കാനാകും. ജീവിതത്തില്‍ ഭാഗ്യം വരുന്ന കാലം തന്നെയാണ് ഈ വര്‍ഷത്തിലെ അവസാന ഒന്നരമാസം.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് മാറ്റത്തിന്റെ സമയമാണ് ഇനി വരുന്ന ഒന്നരമാസം. ആഗ്രഹിച്ച പല കാര്യങ്ങളും നിങ്ങള്‍ക്ക് ഈ സമയം നടത്തിയെടുക്കാനാകും. ജീവിതത്തില്‍ സൗഭാഗ്യം കൈവരും. സന്തോഷവും സമൃദ്ധിയും വന്നുചേരും. ഇതുവരെ നിലനിന്നിരുന്ന കഷ്ടപ്പാടുകളെല്ലാം വിട്ടൊഴിയും. ആഗ്രഹിക്കുന്നതുപോലെ വലിയ സൗഭാഗ്യങ്ങള്‍ നിങ്ങളെ തേടിവരും. മനസമാധാനവും സമ്പത്തും ജീവിതത്തിലേക്ക് വന്നുചേരുന്ന സമയമാണ് ഇത്. ഈ നക്ഷത്രക്കാര്‍ അയ്യപ്പസ്വാമിയെ ആരാധിക്കുന്നത് വളരെ ശുഭകരമാണ്.
തിരുവോണം
തിരുവോണ നക്ഷത്രക്കാര്‍ ഭാഗ്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സമയമാണ് ഇനിവരുന്ന ഒന്നരമാസം. ജീവിതത്തില്‍ മാറ്റങ്ങള്‍ തേടിവരുന്ന ഒരു സമയമാണ് ഇത്. കഷ്ടപ്പാടുകളെല്ലാം മാറിവരും. നന്നായി പരിശ്രമിച്ചാല്‍ നിങ്ങള്‍ക്ക് ഈ സമയം കൈപ്പിടിയിലൊതുങ്ങാത്ത വിജയമില്ല എന്നുതന്നെ പറയാം. കാരണം ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. ധന്വന്തരി ഭഗവാന്റെ ചിത്രം വച്ച് ആരാധിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഈ സമയം ഐശ്വര്യ ഫലങ്ങള്‍ തന്നെ നേടിത്തരും. തീര്‍ച്ചയായും നല്ല മാറ്റങ്ങള്‍ കാണാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications