Latest Updates
-
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ!
കോരിത്തരിപ്പിക്കുന്ന നേട്ടങ്ങള്‍, നവംബറില്‍ രാജയോഗം തേടിവരുന്ന 6 നക്ഷത്രക്കാര്‍
നവംബര്‍ മാസം ആരംഭിച്ചുകഴിഞ്ഞു. ജ്യോതിഷപ്രകാരം ഈ മാസത്തില്‍ പല ഗ്രഹങ്ങള്‍ക്കും സ്ഥാനചലനമുണ്ടാകുന്നുണ്ട്. സൂര്യന് മാസത്തിന്റെ ആദ്യ പകുതിയില്‍ തുലാം രാശിയിലൂടെ സഞ്ചരിക്കും. തുലാം രാശി സൂര്യന്റെ നീച രാശിയാണ്. നവംബര്‍ 17ന് വൃശ്ചികമാസം ആരംഭിക്കും. ഈ രണ്ട് മലയാള മാസങ്ങളില്‍ ചോതി, വിശാഖം, അനിഴം എന്നീ ഞാറ്റുവേലകളിലൂടെ സൂര്യന് സഞ്ചരിക്കും. നവംബര്‍ 13നാണ് തുലാം വാവ്.
നവംബര്‍ 27നാണ് വൃശ്ചികത്തിലെ വെളുത്ത വാവ്. ശനി കുംഭം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചാരം തുടരും. രാഹു, മീനം ഗ്രഹങ്ങളും പുതിയ രാശികളില് സഞ്ചരിച്ചുതുടങ്ങും. ചൊവ്വ ഈ മാസം തുലാത്തിലും വൃശ്ചികത്തിലുമായി സഞ്ചരിക്കും. ഈ ഗ്രഹനിലകളുടെ പശ്ചാത്തലത്തില്‍ നവംബര്‍ മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് രാജയോഗ ഫലം തന്നെ ലഭിക്കുന്നതായിരിക്കും. ഈ നക്ഷത്രക്കാര്‍ ആരെല്ലാമാണെന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജന്മരാശിയില്‍ നിന്ന് രാഹു മാറിയതിനാലും ശനിയുടെ വക്രഗതി നീങ്ങുന്നതിനാലും നിങ്ങള്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ വര്‍ധിക്കുന്ന സമയമാണ്. പലവിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. മാനസിക സമാധാനം ലഭിക്കും. സംരംഭങ്ങളുമായി ബന്ധപ്പെട്ട് നല്ല നേട്ടങ്ങള്‍ ലഭിക്കും. നടക്കില്ലെന്നു കരുതിയ പല ആഗ്രഹങ്ങളും നിങ്ങള്‍ക്ക് ഈ സമയം നിറവേറ്റാനാകും. സാമ്പത്തികമായ ഉയര്‍ച്ചകളും നിങ്ങള്‍ക്ക് വന്നുചേരും. സാമ്പത്തിക പരാധീനതകളില്‍ നിന്നെല്ലാം മുക്തി ലഭിക്കും. അപ്രതീക്ഷിത സമ്മാനങ്ങള്‍ കൈകളില്‍ വന്നുചേരും. പൊതുവേ നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ് ഇത്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് എല്ലാ മേഖലയിലും നേട്ടങ്ങളുണ്ടാകും. മാസത്തിന്റെ ആദ്യപകുതിയില്‍ നിങ്ങള്‍ക്ക് ധാരാളം ഗുണാനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കും. ഊഹക്കച്ചവടങ്ങളില്‍ നിന്ന് ലാഭങ്ങളുണ്ടാകും. ബിസിനസില്‍ ഉയര്‍ച്ച കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ വന്നുചേരും. തൊഴില്‍ തേടുന്നവര്‍ക്ക് ഈ സമയം ആഗ്രഹിച്ച ജോലി നേടാനാകും. എന്നാല്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് അത്ര ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കണമെന്നില്ല. ഈ സമയം അല്പം കഠിനപ്രയത്നം കൂടി നിങ്ങള്‍ ചെയ്യേണ്ടതുണ്ട്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ഗുണപരമായ നേട്ടങ്ങള്‍ ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതി നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമാണ്. കടങ്ങള്‍ തീര്‍ക്കാനാകും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നേട്ടം ലഭിക്കും. ഭൂമിയില്‍ നിന്ന് ആദായം വര്ദിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം ഗുണകരമാണ്. കാര്യങ്ങളെല്ലാം നിങ്ങളുടെ വരുതിയിലാക്കാനാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ധനസന്തോഷം ലഭിക്കും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് 11ലെ കേതു ഊഹക്കച്ചവടത്തില്‍ വിജയം നല്‍കും. ഭാഗ്യപരീക്ഷണങ്ങളില്‍ ചില നേട്ടങ്ങളുണ്ടാകും. പ്രണയിതാക്കള്‍ക്ക് സന്തോഷിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. കര്‍മ്മ മേഖലയില്‍ ഉയര്‍ച്ചയുണ്ടാകും. വിദേശത്ത് പോലും ജോലി ലഭിക്കാന്‍ അനുകൂലമായ സമയമാണ് ഇത്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. വരവിന് അനുസരിച്ച് ചെലവും വര്‍ധിച്ചേക്കാം. അതിനാല്‍ ചെലവുകള്‍ ശ്രദ്ധിക്കുക. അപക്വമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. സന്താനങ്ങളുമായി ബന്ധപ്പെട്ട് സന്തോഷമുണ്ടാകും. ജീവിതത്തെ മാറ്റിമറിക്കുന്ന നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് കടന്നുവരാം.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ ആദ്യപകുതിയില്‍ ധാരാളം ശുഭകരമായ നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നതായിരിക്കും. കര്‍മ്മമേഖലയില്‍ വളരെയേറെ വിജയങ്ങള്‍ കരസ്ഥമാക്കാനാകും. സാമ്പത്തിക ക്ലേശങ്ങള്‍ പരിഹരിക്കാനാകും. പല വിധത്തിലുള്ള പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ശനിയുടെ വക്രഗതി തീരുന്നതിനാല്‍ പല ഗുണകരമായ അവസരങ്ങളും ജീവിതത്തില്‍ കൈവരും. സന്താനങ്ങളുമായി ബന്ധപ്പെട്ട് പല നല്ല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. ദാമ്പത്യസൗഖ്യം ജീവിതത്തിലേക്ക് വന്നുചേരും. എന്നാല്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തുക.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഇത് വിജയങ്ങള്‍ കരസ്ഥമാക്കാനുള്ള സമയമാണ്. നിങ്ങളുടെ മുന്‍കാലങ്ങളിലെ കഠിനാധ്വാനങ്ങള്‍ ഈ സമയം ഫലം നല്‍കും. മുന്‍പ് ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങള്‍ ഈ സമയം പരിശ്രമിച്ചാല്‍ നടക്കും. തൊഴില്‍പരമായി വളരെ അനുകൂലമായ സമയം തന്നെയാണ് ഇത്. കുടുംബസമേതം യാത്രകള്‍ പോകാനാകും. സാമ്പത്തിക ക്ലേശങ്ങള്‍ പരിഹരിക്കാനാകും. ജീവിതത്തില്‍ പല മേഖലയിലും നേട്ടങ്ങളുണ്ടാകും. ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം നേടാനാകും. വിദേശത്ത് ജോലി ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ സമയം നടക്കുന്നതായിരിക്കും.



Click it and Unblock the Notifications
