Latest Updates
-
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ!
30 നാള് ഭാഗ്യം തേടിവരും, ഒക്ടോബറില്‍ രാജയോഗ ജീവിതം നയിക്കുന്ന 7 നക്ഷത്രക്കാര്‍
ഒക്ടോബര്‍ മാസം ആരംഭിച്ചുകഴിഞ്ഞു. ഗ്രഹങ്ങളുടെ ചലനങ്ങളാല്‍ വളരെ പ്രാധാന്യമുള്ള മാസമാണ് ഇത്. ജ്യോതിഷപ്രകാരം പല വമ്പന്‍ ഗ്രഹങ്ങളും ഒക്ടോബര്‍ മാസത്തില്‍ രാശി മാറും. മാസത്തിന്റെ തുടക്കത്തില്‍ തന്നെ ബുധന്‍, ശുക്രന്, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ക്ക് മാറ്റമുണ്ടാകും. സൂര്യന് കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് സംക്രമിക്കും. ശനി കുംഭം രാശിയില്‍ തുടരുകയാണ്. വ്യാഴം മേടം രാശിയില്‍ ഭരണി നക്ഷത്രത്തില്‍ വക്രഗതിയിലാണ്.
രാഹു മേടം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് നീങ്ങും. കേതു തുലാം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കും മാറും. ഒക്ടോബറിലെ ഗ്രഹനിലകള്‍ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് രാജയോഗ ഫലങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇവരുടെ ജീവിതത്തില്ദുരിതങ്ങള് വിട്ടുമാറി നല്ലകാലം പിറക്കും. ഒക്ടോബര്‍ മാസത്തില്‍ രാജയോഗ നേട്ടങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് വളരെ അനുകൂലമായ ഒരു കാലമാണ് ഇത്. ഇവര്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് എല്ലാവിധ വിജയവും ലഭിക്കും. കലാസാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ് ഈ സമയം. കൈകളില്‍ ധനം വന്നുചേരാനും പ്രശസ്തി നേടാനും സാധിക്കുന്ന സമയമാണ് ഇത്. പുതിയ അവസരങ്ങളും നിങ്ങളെ തേടിയെത്തും. നിങ്ങളുടെ എതിരാളികളെ ജയിക്കാന്‍ സാധിക്കും. ഏത് കാര്യത്തിനിറങ്ങിയാലും വിജയ സാധ്യത നിങ്ങള്‍ക്ക് കൂടുതലായിരിക്കും.
ശത്രുക്കള്‍ പോലും നിഷ്പ്രഫമാകുന്ന അവസ്ഥയുണ്ടാകും. സംതൃപ്തി വര്‍ധിക്കുന്ന സമയമാണ് ഇത്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകും. ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ മുന്നില്‍ വരും. ഈ സമയം നിങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഭാഗ്യം എപ്പോഴും കൂടെയുണ്ടാകുന്നതായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച്, പ്രത്യേകിച്ച് പരമേശ്വരനെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുന്നുവെങ്കില്‍ തീര്‍ച്ചയായും എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കുന്നതായിരിക്കും. സാമ്പത്തികപരമായ പ്രയാസങ്ങളെല്ലാം ഈ സമയം വഴിമാറിപ്പോകും. എന്നാല്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പാഴ്ച്ചെലവ് വരാനുള്ള സാധ്യതയുണ്ട്. പരമേശ്വരനെ നിത്യവും പ്രാര്‍ത്ഥിക്കുക. ശിവക്ഷേത്രം സന്ദര്‍ശിക്കുക. ഈ മാസം നിങ്ങള്‍ക്ക് ഫലം അനുകൂലമായിരിക്കും.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. രാജയോഗ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു മാസം തന്നെയാണ് ഇത്. മിഥുനക്കൂറുകാര്‍ക്ക് സാമ്പത്തികമായി ധാരാളം നേട്ടങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിലെ ശത്രുക്കളെ ജയിക്കാനാകും. എന്നാല്‍, അനാവശ്യമായി ചില ചിന്തകള്‍ മനസിലേക്ക് വന്നേക്കാം. ഈ സമയം ശരിയായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് വിജയിക്കാനുള്ള സാധ്യത വളരെയേറെയാണ്.
മകം
ജന്മരാശിയില്‍ ശുക്രന് സഞ്ചരിക്കുന്നതിനാല്‍ ധാരാളം ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത്. ഈ 30 ദിവസം പല അപ്രതീക്ഷിത കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. പഠനത്തില്‍ മികവേറും, അറിവോടെ സംസാരിക്കാനാകും. അധികാര സ്ഥാനങ്ങള്‍ വന്നുചേരും. നിങ്ങളുടെ ആജ്ഞാശക്തി വര്‍ധിക്കും. ഉറച്ച നിലപാടുകള്‍ കൈക്കൊള്ളും. പിണങ്ങി നില്ക്കുന്നവര് ഇണങ്ങിച്ചേരും. പല സ്രോതസ്സുകളില്‍ നിന്നും ധനം വന്നുചേരും. ലോട്ടറി ഭാഗ്യത്തിനു വരെ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും ഈ സമയം ധാരാളം അനുകൂല നേട്ടങ്ങള്‍ ലഭിച്ചേക്കാം.
തൃക്കേട്ട
പതിനൊന്നാം ഭാവത്തിലെ ബുധാദിത്യ യോഗം നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമാകുന്നുണ്ട്. വ്യാപാരത്തില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൈവരും. പ്രതീക്ഷിച്ചതിലും അധികം ലാഭം വന്നുചേരും. ഉദ്യോഗത്തിലിരിക്കുന്നവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കയ്യില്‍വരും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ ആജ്ഞാശക്തി വര്‍ധിക്കും. സാമ്പത്തികമായും ഈ സമയം നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ് ഇത്. നിങ്ങളുടെ ജീവിതത്തില്‍ പല അത്ഭുതകരമായ കാര്യങ്ങളും സംഭവിക്കുന്ന ഒരു സമയമായിരിക്കും ഇത്. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സ്വന്തം കഴിവുകള്‍ അംഗീകരിക്കപ്പെടും. അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. വിജയിക്കാനായി നല്ല അവസരങ്ങള്‍ കൈവരും. പഠനമികവിന് അംഗീകാരം ലഭിക്കും. കലാവാസനകള്‍ ഉള്ളവര്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരമുണ്ടാകും.
തിരുവോണം
മനസില്‍ നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കുന്ന സമയമായിരിക്കും തിരുവോണം നക്ഷത്രക്കാര്‍ക്ക് ഇത്. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങള്‍ വരുമെങ്കിലും അതെല്ലാം തരണം ചെയ്യാനാകും. ഇത്തരം കാര്യങ്ങള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുക. സന്താനങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുനീങ്ങും. കൂടാതെ ചില മംഗളകരമായ കാര്യങ്ങളിലും പങ്കെടുക്കാനാകും. എന്നാല്‍ ഈ മാസത്തിന്റെ പകുതി മുതല്‍ ജീവിതസാഹചര്യം അനുകൂലമാകും. മാസത്തിന്റെ ആദ്യപകുതിയേക്കാള്‍ നിങ്ങള്‍ക്ക് അനുകൂലമാകുന്നത് രണ്ടാം പകുതിയായിയിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
