Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുഭകാലം പിറവിയെടുക്കുന്നു; തുലാം മാസത്തില്‍ ഈ നാളുകാര്‍ക്ക് രാജയോഗം, ഭാഗ്യകടാക്ഷം
സൂര്യന് കന്നി രാശിയിലെ സംക്രമണം കഴിഞ്ഞ് തുലാം രാശിയിലേക്ക് പ്രവേശിക്കുകയായി. ഒക്ടോബര്‍ 18 ബുധനാഴ്ച സൂര്യന് തുലാം രാശില് സഞ്ചരിച്ചുതുടങ്ങും. നവംബര്‍ 16 വരെ സൂര്യന് തുലാത്തിലുണ്ടാകും. തുലാം 10 സൂര്യന്റെ അതിനീച സ്ഥാനമാണ്. തുലാം മാസത്തില്‍ ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളിലൂടെ സൂര്യന് കടന്നുപോകുന്നു. ശനി തുലാം 20ന് കുംഭത്തിലെ വക്രമൗഢ്യം അവസാനിപ്പിച്ച് നേര്‍രേഖയില്‍ വരുന്നു. വ്യാഴം മേടം രാശിയില്‍ വക്രഗതിയിലാണ്.
ശുക്രന് തുലാം 16ന് കന്നി രാശിയില്‍ പ്രവേശിക്കും. തുലാം 13ന് ഒക്ടോബര്‍ 30ന് രാഹുകേതുക്കള്‍ രാശി മാറും. അടുത്ത ഒന്നരവര്‍ഷം രാഹുകേതുക്കള്‍ യഥാക്രമം മീനം, കന്നി രാശികളില് തുടരും. തുലാം 11ന് ചന്ദ്രഗ്രഹണം നടക്കുന്നു. ഈ ഗ്രഹനിലകള്‍ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ രാജയോഗ തുല്യമായ ഫലങ്ങളായിരിക്കും വന്നുചേരുക. ഇവര്‍ക്ക് ശുക്രദശ ആരംഭിച്ചുകഴിഞ്ഞു.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജന്മനക്ഷത്രത്തില് നിന്ന് രാഹു മാറുന്നത് വലിയ ആശ്വാസം നല്‍കും. അശ്വതി നക്ഷത്രക്കാര്‍ക്ക് കുറച്ചുനാളായി നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം ജീവിതത്തില്‍ നിന്ന് അകന്നുപോകുന്നതായിരിക്കും. ജീവിതത്തിലെ കഷ്ടപ്പാടുകളെല്ലാം വിട്ടകന്ന് നല്ലകാലം തുടങ്ങും. നിങ്ങള്‍ക്ക് ഇത് വിശേഷപ്പെട്ട സമയമാണ്. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോയാല്‍ തടസ്സങ്ങളെല്ലാം ഒഴിവാക്കാനാകും. ദാമ്പത്യജീവിതത്തിലെ അകല്‍ച്ചകളെല്ലാം മാറും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. ബിസിനസുകാര്‍ക്ക് പ്രതീക്ഷിക്കാതെ നേട്ടങ്ങള്‍ വന്നുചേരും. ഏത് കാര്യത്തിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും.
രോഹിണി
പാപഗ്രഹങ്ങള്‍ ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പൊതുവേ നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ് നിങ്ങള്‍ക്ക് ഇത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ജീവിതത്തിന്റെ പല മേഖലയിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തികപരമായും തൊഴില്‍പരമായും ഈ കാലയളവ് നിങ്ങള്‍ക്ക് നല്ലതാണ്. ഈ സമയം ഏത് കാര്യത്തിലും ഗുണകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളുമുണ്ടാകും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമായ സമയമാണ് ഇത്. ബുധന്‍ ആറില്‍ തുടരുകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം ലഭിക്കും. കലാകായിക മത്സരങ്ങളിലും മത്സര പരീക്ഷകളിലും വിജയിക്കാനാകും. രാഹുകേതുക്കളുടെ രാശിമാറ്റം നിങ്ങള്‍ക്ക് സമ്മിശ്രഫലം നല്‍കും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നീങ്ങുക. ജീവിതം മാറുന്നതായിരിക്കും.
മകീരം
നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ വന്നുചേരുന്ന സമയം തന്നെയാണ് ഇത്. മാസത്തിന്റെ ആദ്യപകുതി നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. ദാമ്പത്യപരമായ ഉയര്‍ച്ചയുണ്ടാകും. കൈകളില്‍ ധനം വന്നുചേരും. സമ്പത്ത് സമ്പാദിക്കാനായി പല വഴികളിലൂടെ പണം വന്നുചേരും. അന്യനാട്ടില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. എന്നാല്‍ നിലവിലെ തൊഴില്‍ വിടാന്‍ നല്ല സമയമല്ല. ബിസിനസുകാര്‍ക്കും നല്ല സമയമാണ് ഇത്. നിങ്ങള്‍ക്ക് ലാഭം നേടാനാകും.
മകം
ജീവിതത്തില്‍ വളരെ അനുകൂലമാറ്റം പ്രതീക്ഷിക്കാവുന്ന ഒരു സമയമാണ് ഇത്. തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകും. വസ്തു വില്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി കിട്ടാന്‍ അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തിന്റെ രണ്ടാം പകുതി അനുകൂലമാണ്. പ്രതീക്ഷിക്കാതെ ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കുന്ന സമയം തന്നെയാണ് നിങ്ങള്‍ക്കിത്. ഭാഗ്യം നിങ്ങളെ അനുകൂലിക്കും.
പൂരം
മാസത്തിന്റെ പകുതി വരെ ശുക്രന് ജന്മരാശിയില്‍ തുടരുകയാല്‍ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ലഭിക്കുന്ന സമയമാണ് ഇത്. പ്രതീക്ഷിക്കാതെ ഒന്നിനുപുറകേ ഒന്നായി ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. ഈ സമയം അല്പമൊന്ന് ശ്രമിച്ചാല്‍ ഏത് കാര്യവും നിങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ സാധിക്കും. പ്രണയത്തില്‍ മുന്നേറാന്‍ നല്ല സമയമാണ് ഇത്. ദാമ്പത്യ ജീവിതം തൃപ്തികരമായിരിക്കും. തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. വേണ്ടപ്പെട്ടവരില്‍ നിന്ന് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ബിസിനസിലെ നഷ്ടങ്ങളെല്ലാം മാറി ലാഭത്തിന് അവസരമുണ്ടാകും. ജീവിതത്തില്‍ പ്രതീക്ഷിക്കാതെ ധനപരമായ നേട്ടങ്ങള്‍ വന്നുചേരും.
ഉത്രം
ചിങ്ങക്കൂറുകാര്ക്കാണ് തുലാം മാസത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ അധികവും ലഭിക്കുന്നത്. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാകും. അധികാര സ്ഥാനങ്ങള്‍ കൈവരും. വരുമാനം ഇരട്ടിയാകും. പ്രതീക്ഷിക്കാതെ കൈകളില്‍ പണം വന്നുചേരും. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനാകും. പണവരവ് വര്‍ധിക്കുന്ന സമയമാണ് ഇത്. പ്രതീക്ഷിക്കാതെ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. അവസരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ തീര്‍ച്ചയായും നേട്ടം നിങ്ങള്‍ക്കൊപ്പമായിരിക്കും.
മൂലം
നാല് ഗ്രഹങ്ങള്‍ മാസത്തിന്റെ പകുതിയോളം നാലം ഭാവമായ പതിനൊന്നാം ഇടത്തില്‍ തുടരുകയാണ്. ജീവിതത്തില്‍ ഏറ്റവും അനുകൂലമായ നേട്ടങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ഈ സമയം പ്രതീക്ഷിക്കാം. ശുഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കും. ജോലിയിലെ തടസ്സങ്ങളെല്ലാം മാറിപ്പോകും. പൊതുപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അനുയായികളെ ലഭിക്കും. കച്ചവടക്കാര്‍ക്ക് നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തില്‍ നേട്ടമുണ്ടാകും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. പ്രതീക്ഷിക്കാതെ സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ വന്നുചേരും.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ നിന്ന് സാമ്പത്തിക പ്രശ്നങ്ങളെല്ലാം വിട്ടൊഴിയുന്ന ഒരു സമയമാണ് ഇത്. ഉദ്യോഗത്തില്‍ പെട്ടെന്ന് ഉയര്‍ച്ച നേടാന്‍ സാധിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. വസ്തുവില്പനകളില് അനുകൂല നേട്ടമുണ്ടാകും. സന്താനങ്ങളുടെ ഭാവിക്കായി ചില കാര്യങ്ങള്‍ ചെയ്യാനാകും. വളരെ നാളായി ആഗ്രഹിച്ച ചില കാര്യങ്ങള്‍ ജീവിതത്തില്‍ ലഭിക്കും. പൊതുവേ നിങ്ങള്‍ക്ക് ഇത് ശുഭകരമായ സമയം തന്നെയാണ്. ഏതൊരു തടസ്സത്തെയും സധൈര്യം നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ സമയം തടസ്സങ്ങളെ അതിജീവിച്ച് മുന്നേറാന്‍ സാധിക്കും. കൂടുതല്‍ ഗുണഫലം ജീവിതത്തില്‍ ലഭിക്കും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് സമയം അനുകൂലമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിച്ചേക്കാം. വിദേശത്ത് തൊഴില്‍ ലഭിക്കും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നേട്ടം പ്രതീക്ഷിക്കാം. ജീവിതത്തിലെ തടസ്സങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകും. കട്ടവടവുമായി ബന്ധപ്പെട്ട് അനുകൂല സമയം തന്നെയാണ് ഇത്. അപ്രതീക്ഷിത ധനവരവ് കാണും. അവസരങ്ങള്‍ ശരിയായി വിനിയോഗിച്ച് മുന്നോട്ട് പോയാല്‍ വിജയം നിശ്ചയമായിരിക്കും.
പൂരുരുട്ടാതി
ഗുണാനുഭവങ്ങള്‍ ധാരാളമുണ്ടാകുന്ന സമയമാണ് നിങ്ങള്‍ക്കിത്. എന്നാല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുക. മാറ്റങ്ങള്‍ വന്നുചേരുന്നതായിരിക്കും. പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ വന്നുചേരും. കുംഭക്കൂറുകാര്‍ക്ക് ഇത് ഏറ്റവും അനുകൂലമായ സമയം തന്നെയാണ് എന്ന് പറയാം. സാമ്പത്തികപരമായ നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. എന്നാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധവേണം. ജോലിസംബന്ധമായി നല്ല സമയമാണ് ഇത്. വിദേശത്തും നാട്ടിലും ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ധനം കൈകളിലേക്ക് വരുമെങ്കിലും അത് ചെലവാകാനുള്ള സാധ്യതയുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോയാല്‍ വിജയം നിശ്ചയമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
