ഒന്നിപുറകേ ഒന്നായി സൗഭാഗ്യങ്ങള്‍, കന്നി മാസത്തില്‍ രാജയോഗം പിറക്കുന്ന 9 നക്ഷത്രക്കാര്‍

രാശിചക്രത്തിലെ ആറാം രാശിയാണ് കന്നിരാശി. സെപ്റ്റംബര്‍ 18 മുതല്‍ കന്നി മാസം ആരംഭിച്ചുകഴിഞ്ഞു. കന്നി 12 ന് പൗര്‍ണമിയും 27ന് കറുത്തവാവും വരുന്നു. ശനി കുംഭത്തില്‍ വക്രസഞ്ചാരത്തിലാണ്. രാഹു മേടം രാശിയിലും കേതു തുലാത്തിലുമാണ്. വ്യാഴം മേടം രാശിയില്‍ വക്രത്തിലാണ്. ശുക്രന്‍ കന്നി 15ന് ചിങ്ങത്തിലേക്കും കടക്കും.

ഈ ഗ്രഹനിലയുടെ പഞ്ചാത്തലത്തില്‍ കന്നി മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് രാജയോഗ നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്. ഇവരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന കഷ്ടതകളെല്ലാം വിട്ടുമാറി സൗഭാഗ്യ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന ഒരു സമയം തന്നെയാണ് ഇത്. കന്നി മാസത്തില്‍ രാജയോഗ സമാനമായ നേട്ടങ്ങള്‍ സാധ്യമാക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

Birth Stars To Get Rajayoga

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് കന്നി മാസത്തിന്റെ തുടക്കം മുതല്‍ നല്ല ഫലങ്ങള്‍ കണ്ടുതുടങ്ങും. നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മെല്ലെമെല്ലെ അകന്നുപോകും. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നുചേരുന്ന സമയമാണ് ഇത്. പ്രതീക്ഷിക്കാതെ പല സൗഭാഗ്യങ്ങളും നിങ്ങള്‍ക്ക് വന്നുചേരുന്നതായിരിക്കും. ജോലി, ബിസിനസ് എന്നിവയിലും അനുകൂല സമയമാണ് ഇത്. കടബാധ്യതകളാല്‍ അലയുന്നവര്‍ക്കും ഇത് അല്‍പം ആശ്വാസം ലഭിക്കുന്ന കാലമാണ് എന്നുതന്നെ പറയാം.

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ സമയം വിദ്യാഭ്യാസത്തില്‍ നേട്ടങ്ങളുണ്ടാകും. വിദ്യാഭ്യാസത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ഈ സമയം വിട്ടകലും. സാങ്കേതിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം ലഭിക്കും. ശത്രുക്കളെ തിരിച്ചറിയാനും അവരെ പ്രതിരോധിക്കാനും സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിനായി അല്‍പം കാത്തിരിക്കേണ്ടി വരുമെങ്കിലും ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ഫലം അനുകൂലമാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് ഒരുപരിധിവരെ മോചനം ലഭിക്കും. പൊതുവേ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഇത്.

രോഹിണി

രോഹിണി നക്ഷത്രക്കാരുടെ സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഈ സമയം പല ദുരിതങ്ങളും തരണം ചെയ്യാനാകും. കഷ്ടപ്പാടുകളില്‍ നിങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭിക്കും. അല്‍പം കഠിനാധ്വാനത്തോടെ പ്രയത്‌നിച്ചാല്‍ വളരെയധികം ഉയര്‍ച്ച പ്രാപിക്കാന്‍ പറ്റിയ സമയമാണ് ഇത്. കച്ചവടത്തില്‍ അനുകൂലമായ കാര്യങ്ങള്‍ വന്നുചേരും. നിങ്ങളുടെ സംസാരശൈലി മെച്ചപ്പെടും. സന്താനങ്ങളുമായി ബന്ധപ്പെട്ട ശുഭകാര്യങ്ങള്‍ കേള്‍ക്കാനാകും.

ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വന്നേക്കാം. അല്‍പം പരിശ്രമിച്ചാല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പറ്റിയ സമയം തന്നെയാണ് ഇത്. യാത്രകള്‍ അനുകൂലമായിത്തീരും. സാമ്പത്തികമായ ഉയര്‍ച്ചയുണ്ടാകും. ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകളില്‍ നിന്ന് മെല്ലെമെല്ലെ നിങ്ങള്‍ക്ക് മോചനം ലഭിക്കും.

Birth Stars To Get Rajayoga

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്കും അനുകൂലമായ ഒരു കാലഘട്ടമാണ് ഇത്. ഇതുവരെ അനുഭവിച്ചുവന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും ഈ സമയം വിട്ടൊഴിയും. ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ നിങ്ങള്‍ കാണും. പിണങ്ങിനില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിങ്ങളോട് ഈ സമയം അടുക്കും. കച്ചവടത്തില്‍ ലാഭം നേടാന്‍ സാധിക്കും. സാമ്പത്തികം ശക്തിപ്പെടും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. ശത്രുക്കളെയെല്ലാം ജയിക്കാനാകും.

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂലഭാവത്തില്‍ കുജന്‍ വരുന്നതിനാല്‍ തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ വന്നുചേരും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. മത്സരങ്ങളില്‍ വിജയം ലഭിക്കും. നേതൃസ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. ഏതുകാര്യത്തിനും കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നതായിരിക്കും. പല കാര്യങ്ങളിലും വിജയം ലഭിക്കും.

വിദ്യാഭ്യാസത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. കലാകാരന്‍മാര്‍ക്ക് അനുകൂലമായ സമയമാണ് ഇത്. ഈ സമയം ശരിയായ രീതിയില്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ മേഖലയിലും ഉയര്‍ച്ച ലഭിക്കുന്ന ഒരു സമയമാണ് ഇത്. സാമ്പത്തിക ഉയര്‍ച്ച കൈവരും. ചില കടബാധ്യതകള്‍ തീര്‍ക്കാനാകും.

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്കും അനുകൂലമായ സമയമാണ് ഇത്. ജോലികളെല്ലാം സമയത്തിന് ചെയ്തുതീര്‍ക്കാന്‍ സാധിക്കും. പല വഴികളിലൂടെ പണം വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനത്തേക്ക് ഉയരാന്‍ അവസരങ്ങളുണ്ടാകും. വിദേശത്ത് ജോലിക്കോ പഠനത്തിനോ ആയി ശ്രമിക്കുന്നവര്‍ക്ക് വഴിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങുന്നതായിരിക്കും. ഈ സമയം ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും നേട്ടം ലഭിക്കുന്നതായിരിക്കും.

ഉത്രട്ടാതി

ഭൂമിയില്‍ നിന്ന് ആദായം ലഭിക്കും. ബിസിനസില്‍ ഉയര്‍ച്ചയ്ക്ക് അവസരങ്ങളുണ്ടാകും. നേട്ടങ്ങള്‍ ലഭിക്കും. ചില വ്യക്തികളെ പരിചയപ്പെടാനാകും. അവരിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ തമ്മില്‍ സ്‌നേഹം വളരും. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായേക്കാം. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ഏത് കാര്യവും ശ്രദ്ധിച്ച് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉയര്‍ച്ച ലഭിക്കുന്നതായിരിക്കും. റിസ്‌ക് എടുക്കാതെ തിടുക്കപ്പെടാതെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രദ്ധിക്കുക.

Birth Stars To Get Rajayoga

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഇത്. കൃത്യനിഷടയോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും നേട്ടം ലഭിക്കുന്നതായിരിക്കും. കലാകാരന്‍മാര്‍ക്കും കച്ചവടക്കാര്‍ക്കും വളരെ അനുകൂലമായ ഒരു സമയമാണ് ഇത്. പൊതുവേ രേവതി നക്ഷത്രക്കാര്‍ക്ക് ഇതുവരെ നിലനിന്നിരുന്ന പ്രശ്‌നങ്ങളെല്ലാം വിട്ടൊഴിയുന്ന സമയം തന്നെയാണ് ഇത്. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ് ഇത്. സ്ഥലംമാറ്റം ശമ്പള വര്‍ദ്ധനവ് എന്നിവ സാധ്യമാണ്. സാമ്പത്തിക തടസ്സങ്ങള്‍ മാറുകയും പണം വരികയും ചെയ്യും.

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ സമയം ചില അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഒന്നിപുറകേ ഒന്നായി സൗഭാഗ്യങ്ങള്‍ വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത്. ഉത്രം നക്ഷത്രക്കാര്‍ ശ്രദ്ധിച്ച് നീങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഉയര്‍ച്ച ലഭിക്കും. കൈയ്യില്‍ ധനം വന്നുചേരും. ആരോഗ്യകാര്യത്തിലും അല്‍പം ശ്രദ്ധവേണം. കര്‍മ്മമേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ച്ചകള്‍ ലഭിക്കും. പൊതുവേ ജീവിതത്തില്‍ നേട്ടങ്ങള്‍ വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത് എന്നുതന്നെ പറയാം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion