ഭാഗ്യച്ചെപ്പ് തുറക്കുന്നു, ദൈവാനുഗ്രഹം ഏറെ; കാര്‍ത്തിക മാസത്തില്‍ ജീവിതം മാറുന്ന നാളുകാര്‍

ഇപ്പോള്‍ കാര്‍ത്തിക മാസം പിറന്നുകഴിഞ്ഞു. ഇത് ദാമോദര മാസം എന്നും അറിയപ്പെടുന്നു. പരമശിവനും മഹാവിഷ്ണുവിനും പ്രിയപ്പെട്ട മാസമാണ് ഇത്. നവംബര്‍ 27 വരെ ഇനി കാര്‍ത്തിക മാസമായിരിക്കും. ഹിന്ദുമതത്തില്‍ കാര്‍ത്തിക മാസത്തിന് മതപരമായ പ്രാധാന്യമുണ്ട്. ഉത്സവങ്ങളുടെ കാഴ്ചപ്പാടിലും ഈ മാസം വളരെ പ്രത്യേകതയുള്ളതാണ്. കര്‍വ ചൗത്ത്, ദീപാവലി, ഗോവര്‍ദ്ധന പൂജ, ദേവോത്ഥാന ഏകാദശി തുടങ്ങി നിരവധി പ്രധാന ഉത്സവങ്ങള്‍ ഈ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു.

ഈ മാസത്തിലാണ് വിഷ്ണുവിനെ ആരാധിക്കുന്നത്. ഈ കാലയളവില്‍ തുളസി ചെടിയെ ആരാധിക്കുന്നതിലൂടെയും, ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെയും, പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെയും ഒരു വ്യക്തിയുടെ എല്ലാ പ്രയാസങ്ങളും നീങ്ങുകയും ലക്ഷ്മി ദേവി വീട്ടില്‍ കുടികൊള്ളുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

ഇതോടൊപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നു. ഈ പുണ്യമാസത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുമെന്ന് പറയുന്നു. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹവും മഹാവിഷ്ണുവിന്റെ കൃപാകടാക്ഷവും വര്‍ഷം മുഴുവനും നിലനില്‍ക്കും. ജ്യോതിഷപ്രകാരം, ഈ കാര്‍ത്തിക മാസത്തില്‍ രാജയോഗത്തിലേക്ക് ഉയരുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ ഇനി സൗഭാഗ്യങ്ങളുടെ കാലമായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് വളരെയേറെ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും വന്നുചേരുന്ന സമയമാണ് ഇത്. പരമശിവന്റെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹം നിങ്ങള്‍ക്ക് ഈ സമയം ലഭിക്കുന്നതായിരിക്കും. അതിനാല്‍ത്തന്നെ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ നേട്ടങ്ങള്‍ കടന്നുവരുന്ന സമയമാണ് ഇത്. ജീവിതത്തില്‍ ധീരത, ശക്തി എന്നിവ കൈവരും. കര്‍മ്മമേഖലയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

വിവാഹവുമായി ബന്ധപ്പെട്ട് അനുകൂല സമയമാണ് ഇത്. അവിവാഹിതര്‍ക്ക് നല്ല ബന്ധങ്ങള്‍ ലഭിക്കും. ശത്രുക്കളെല്ലാം മിത്രങ്ങളായി വരും. കൈകളില്‍ ധനം വന്നുചേരും. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനാകും. അതിനാല്‍ ഈ സമയം രാവിലെ എഴുന്നേറ്റ് വിളക്ക് തെളിയിക്കുക. വൈകിട്ടും വിളക്ക് വയ്ക്കുക. വിഷ്ണു ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കകയും ചെയ്യുക. തടസ്സങ്ങള്‍ കൂടാതെ തന്നെ നിങ്ങള്‍ക്ക് ലഭിക്കേണ്ട ഫലങ്ങള്‍ കൃത്യമായി എത്തിച്ചേരുന്നതായിരിക്കും.

Kartika Month lucky birth star

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല്‍ എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഈ സമയം വിജയം നേടാനാകും. പ്രതീക്ഷിച്ച നേട്ടങ്ങളെല്ലാം വന്നുചേരും. ജീവിതത്തില്‍ മനസമാധാനം കൈവരും. നിങ്ങളുടെ പല പ്രശ്‌നങ്ങളും ഈ സമയം അകന്നുപോകും. ധാരാളം അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ജന്‍മരാശിയുടെ അധിപന്‍ സൂര്യനാണ്. അതിനാല്‍ നിങ്ങള്‍ വളരെ കഠിനാധ്വാനികളാണ്.

നിങ്ങളുടെ പല കഴിവുകളും ഈ സമയം പുറത്തെടുക്കാനാകും. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. സാമ്പത്തികമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിവാഹത്തിന് അനുകൂലമായ സമയമാണ് ഇത്. ജോലിയുമായി ബന്ധപ്പെട്ടും നിങ്ങള്‍ക്ക് ഈ സമയം ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രയത്‌നങ്ങളെല്ലാം ഫലം കാണുന്ന സമയമായിരിക്കും ഇത്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണിത്. ബിസസിനസിലും ജോലിയിലും നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്ന ഒരു സമയമാണിത്. വിജയത്തിന്റെ വഴികള്‍ നിങ്ങള്‍ക്കായി തുറക്കും. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് നിങ്ങളുടെ രാശിയുടെ അധിപന്‍. ഈ സമയം നിങ്ങള്‍ക്ക് പല മേഖലയിലും സൗഭാഗ്യങ്ങള്‍ തന്നെ ലഭിക്കുന്നതായിരിക്കും. ധനപമായ ഉയര്‍ച്ചയും മനസമാധാനവും ലഭിക്കും. വളരെക്കാലമായി ആഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്നുവരും. ഈ സമയം നിങ്ങള്‍ പരമശിവനെയും വിഷ്ണുവിനെയും ആരാധിക്കണം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. ഈ നക്ഷത്രക്കാരുടെ പ്രത്യേകത എന്നാല്‍ ഇവര്‍ ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ട നക്ഷത്രക്കാരണ് എന്നതാണ്. ഈ സമയം നിങ്ങള്‍ക്ക് പരമശിവന്റെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം കൂടി വന്നുചേരുന്നു. അതിനാല്‍ത്തന്നെ സമ്പത്തും ഐശ്വര്യവും നിറയുന്ന ഒരു കാലം തന്നെയായിരിക്കും നിങ്ങള്‍ക്കിത്.

പ്രശസ്തിയും പേരും തേടിവരും. ബിസിനസില്‍ ഉയര്‍ച്ചയും നേട്ടങ്ങളുമുണ്ടാകും. എന്തു ചെയ്താലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. തൊഴില്‍ മേഖലയില്‍ അനുകൂല നേട്ടങ്ങളുണ്ടാകും. ആഗ്രഹിച്ച ജോലി ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തേടിവരും. വിവാഹത്തിന് അനുയോജ്യമായ സമയം കൂടിയാണ് ഇത്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് സ്വന്തം പ്രയത്‌നത്താല്‍ വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ് ഇത്. ജീവിതത്തില്‍ നിന്ന് തടസ്സങ്ങളെല്ലാം മാറിപ്പോകും. ശിവക്ഷേത്രത്തിലും വിഷ്ണു ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നത് നല്ലതാണ്. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ബിസിനസ്, തൊഴില്‍ എന്നിവയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. വിവാഹത്തിനായി ശ്രമിക്കുന്നവര്‍ക്ക് ഇത് നല്ലകാലമാണ്. പലരുടെയും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, October 30, 2023, 10:27 [IST]
X
Desktop Bottom Promotion